2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

പുതുതലമുറ ഒക്ടേവിയ സ്കോഡ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. നിലവിലുള്ള കൊവിഡ്-19 മഹാമാരി കാരണമാണ് 2020 അവസാനത്തോടെ ലോഞ്ച് ചെയ്യാനിരുന്ന മോഡലിന്റെ അരങ്ങേറ്റം വൈകിയത്.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എക്സിക്യൂട്ടീവ് സെഡാന്റെ അടിസ്ഥാന സ്റ്റൈൽ വേരിയന്റിന് 25.99 ലക്ഷം രൂപയും ടോപ്പ് എൻഡ് L&K ട്രിമിന് 28.99 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

നാലാം-തലമുറ സ്കോഡ ഒക്ടാവിയ 2019 അവസാനത്തോടെ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്തു, ഇന്ത്യ-സ്പെക്ക് മോഡലിന് കാർ നിർമ്മാതാക്കൾ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

ചെക്ക് കാർ നിർമ്മാതാക്കളുടെ നിലവിലെ ഡിസൈൻ ശൈലിയ്ക്ക് അനുസൃതമായ സ്റ്റൈലിംഗാണ് പുതിയ ഒക്ടാവിയയിൽ കൊണ്ടുവന്നിരിക്കുന്നത്. മുമ്പത്തെ മോഡലിന്റെ ക്വാഡ്-ഹെഡ്‌ലൈറ്റ് ലേയൗട്ടിന് പകരം അതിന്റെ സ്ഥാനത്ത് കൂടുതൽ പരമ്പരാഗത ക്രമീകരണമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

മൊത്തത്തിൽ പുതിയ ഒക്റ്റേവിയയുടെ മാറ്റങ്ങൾ ഇവിടെ അവസാനിക്കുന്നില്ല, ഇത് മാറ്റിസ്ഥാപിക്കുന്ന മോഡലിനെക്കാൾ വളരെ നേർത്തതും ആധുനികവുമാണ്.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

പുതിയ ഒക്ടാവിയയുടെ സ്റ്റൈൽ മോഡലിനൊപ്പം ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, കാൻഡി വൈറ്റ് എന്നിങ്ങനെ മൂന്ന് സ്റ്റാൻഡേർഡ് കളർ ഓപ്ഷനുകൾ സ്കോഡ വാഗ്ദാനം ചെയ്യുന്നു. ലോറിൻ & ക്ലെമെന്റ് (L&K) വേരിയന്റിന് ബ്രില്യന്റ് സിൽവർ, മാപ്പിൾ ബ്രൗൺ എന്നിങ്ങനെ രണ്ട് അധിക കളർ ഓപ്ഷനുകൾ ലഭിക്കുന്നു.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

അകത്ത്, ക്യാബിനിൽ ഒരു പുതിയ ലേയൗട്ടുണ്ട്, ഡാഷ്‌ബോർഡ് 10-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും (വെർച്വൽ കോക്ക്പിറ്റ്) സെന്റർ സ്റ്റേജുള്ള ലേയേർഡ് ഡിസൈനും ഉൾക്കൊള്ളുന്നു.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

ശ്രദ്ധേയമായ മറ്റൊരു ഡിസൈൻ മാറ്റം, സ്കോഡയുടെ പുതിയ രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീലിലേക്കുള്ള നീക്കമാണ്. ഇന്ത്യൻ ഉപഭോക്താക്കളുടെ ആകർഷണം വർധിപ്പിക്കുന്നതിന്, ക്യാബിനുള്ളിലെ സ്പെയിസ് കൂടുതൽ വ്യക്തമാക്കുന്നതിനും ഓൾ-ബ്ലാക്ക് സ്കീമിന് പകരം ബീജ്-ഓൺ-ബ്ലാക്ക് കളർ സ്കീം ഇന്ത്യ-സ്പെക്ക് ഒക്ടാവിയ അവതരിപ്പിക്കുന്നു. ക്യാബിന്റെ പ്രീമിയം അപ്പീലിനായി ഒരു സ്യൂഡ്, ലെതർ അപ്ഹോൾസ്റ്ററി എന്നിവയിൽ സീറ്റുകൾ പൂർത്തിയാക്കിയിരിക്കുന്നു.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

രണ്ട് സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ അസിസ്റ്റന്റ് ('ലോറ' എന്ന് പേരിട്ടിരിക്കുന്നു), വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, 12 സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെ ടോപ്പ്-സ്പെക്ക് ഒക്ടാവിയ L&K ട്രിം സജ്ജീകരിച്ചിരിക്കുന്നു.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, എല്ലാ ഡോറുകളിലും കീലെസ് എൻട്രി, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും മോഡലിന് ലഭിക്കും. സുരക്ഷാ സവിശേഷതകളിൽ എട്ട് എയർബാഗുകൾ, ABS + EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ, കുറച്ച് ഡ്രൈവർ അലേർട്ട് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

2021 ഒക്ടാവിയ പ്രീമിയം സെഡാൻ പുറത്തിറക്കി സ്കോഡ; വില 25.99 ലക്ഷം രൂപ

2.0 ലിറ്റർ, നാല് സിലിണ്ടർ, TSI ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 190 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഷിഫ്റ്റ്-ബൈ-വയർ സെലക്ടറുള്ള ഏഴ് സ്പീഡ് DSG ഗിയർബോക്‌സിലേക്ക് എഞ്ചിൻ ജോടിയാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Launched 4th Gen Octavia Premium Sedan In India At A Starting Price Of 25-99 Lakh. Read in Malayalam.
Story first published: Thursday, June 10, 2021, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X