റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

ആഭ്യന്തര വിപണിയില്‍ വരാനിരിക്കുന്ന മിഡ്സൈസ് സെഡാനെ 'സ്ലാവിയ' എന്ന് വിളിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സ്‌കോഡ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരു ബില്യണ്‍ യൂറോയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയ ഇന്ത്യ 2.0 പദ്ധതിയില്‍ നിന്ന് ഉരുത്തിരിഞ്ഞ രണ്ടാമത്തെ ഉല്‍പ്പന്നമാണിത്.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

ഇത് വളരെയധികം പ്രാദേശികവല്‍ക്കരിച്ച ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി അറിയിച്ചു. കോംപാക്ട് സെഡാന്‍ വിഭാഗത്തിലാകും സ്ലാവിയ അവതരിപ്പിക്കുക. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെര്‍ണ എന്നിവയ്ക്കെതിരെ സ്‌കോഡ സ്ലാവിയ മത്സരിക്കും.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണിതെന്നും ഈ പേര് മുഴുവന്‍ പാരമ്പര്യവും പൈതൃകവും ഉള്‍ക്കൊള്ളുന്നുവെന്നും കമ്പനി അറിയിച്ചു. സ്‌കോഡ 2022 ല്‍ പുതിയ സെഡാന്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ അതിന്റെ അവതരണം ഉണ്ടാകുമെന്നാണ് സൂചന.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

'പാരമ്പര്യത്തില്‍ സമ്പന്നമായ സ്ലാവിയ നാമം ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ ബ്രാന്‍ഡിന് ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കും. സ്ലാവിയ കുറ്റമറ്റ ബില്‍ഡ് ക്വാളിറ്റി, വിശ്വാസ്യത, ഡ്രൈവിംഗ് അനുഭവം എന്നിവ നല്‍കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാവ് 2021 ജൂലൈയില്‍ കുഷാഖ് മിഡ്സൈസ് എസ്‌യുവി അവതരിപ്പിച്ചു. വലിയ സ്വീകാര്യതയാണ് ഈ മോഡലിന് ഇന്ന് വിപണിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് സ്ലാവിയ മോഡലിനും ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതും.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

ഇതിനോടകം തന്നെ കമ്പനി വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്. കുഷാഖ് പോലെ, ഇത് 90 ശതമാനത്തിലധികം പ്രാദേശിക ഉള്ളടക്കമുള്ള MQB A0 IN പ്ലാറ്റ്‌ഫോമില്‍ തന്നെയാകും ഒരുങ്ങുക.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ലാവിയ അളവുകളില്‍ അല്പം വലുതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സവിശേഷതകളാല്‍ നിറഞ്ഞിരിക്കാനുള്ള സാധ്യത. ഇതില്‍ ചിലത് കുഷാഖ് എസ്യുവിയില്‍ നിന്ന് നേരിട്ട് കടമെടുത്തതാണ്, അതേസമയം രണ്ട് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഹനത്തിന് ലഭിച്ചേക്കും.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

ബാഹ്യ മാറ്റങ്ങളില്‍ പുതിയ ഹെഡ്‌ലാമ്പുകള്‍, സ്‌കോഡയുടെ ബട്ടര്‍ഫ്‌ലൈ ഗ്രില്‍, ഫോഗ് ലാമ്പുകള്‍, ആക്രമണാത്മക രൂപത്തിലുള്ള ബമ്പറുകള്‍ എന്നിവ ഉള്‍പ്പെടും. മറ്റ് മാറ്റങ്ങളില്‍ പുതിയ റിയര്‍ ബമ്പറുകള്‍, അലോയ് വീലുകള്‍, ടെയില്‍ ലാമ്പ് ഡിസൈന്‍ എന്നിവ ഉള്‍പ്പെടും.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

സ്ലാവിയയുടെ ഉള്‍വശം ബ്രാഷിന്റെ ഏറ്റവും പുതിയ കണക്റ്റുചെയ്ത സാങ്കേതികവിദ്യയും കുഷാഖില്‍ നിന്ന് കടമെടുക്കാവുന്ന ഒരു ടച്ച്സ്‌ക്രീന്‍ സംവിധാനവും ഉള്‍ക്കൊള്ളുന്നു. കൂടാതെ, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡാഷ്ബോര്‍ഡ് ഡിസൈന്‍, മറ്റ് ഇന്റീരിയര്‍ ഉപകരണങ്ങള്‍ തുടങ്ങിയ മറ്റ് സവിശേഷതകളും കുഷാഖില്‍ നിന്ന് കടമെടുക്കുമെന്നാണ് സൂചന.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

ഇന്ത്യയിലെ സെഡാന്‍ സെഗ്മെന്റുകള്‍ കുറഞ്ഞുവരുന്നതിനാല്‍ സ്‌കോഡ ഇന്ത്യയിലെ സ്ലാവിയയില്‍ ഡ്രൈവ് ചെയ്യുന്നത് ധീരമായ നീക്കമാണെന്ന് വേണം പറയാന്‍. ടൊയോട്ട യാരിസ് ഈയിടെയാണ് നിര്‍ത്തലാക്കിയതെങ്കിലും, സിയാസ്, വെര്‍ണ, സിറ്റി എന്നിവപോലുള്ള മോഡലുകള്‍ക്ക് ശ്രേണിയില്‍ ആവശ്യക്കാര്‍ അത്രയില്ലെന്ന് വേണം പറയാന്‍.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

എസ്‌യുവികളുടെ ഉയര്‍ച്ചയും വ്യാപനവും ഇന്ത്യന്‍ ഓട്ടോമോട്ടീവ് വിപണിയിലെ ചാലകശക്തിയായി മാറിയിരിക്കുകയാണ്. ഇത് സെഡാനുകളുടെ വില്‍പ്പനയെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സ്‌കോഡ പോലും എസ്‌യുവി മുന്‍ഗണന പരമാവധി പ്രയോജനപ്പെടുത്താന്‍ നോക്കി. ബ്രാന്‍ഡില്‍ നിന്നുള്ള കുഷാഖ് മിഡ്-സൈസ് എസ്‌യുവി താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

കുഷാഖ് എസ്‌യുവിക്ക് ഇതിനകം തന്നെ 10000 -ലധികം ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. കൂടാതെ സ്ലാവിയയും രാജ്യത്ത് വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വാഹനങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ ശൃംഖലയും കമ്പനി ഇതിനൊപ്പം വിപുലീകരിക്കുന്നുവെന്ന് വേണം പറയാന്‍.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ശൃംഖല ഇരട്ടിയാക്കുമെന്നും 50 പുതിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സ്‌കോഡ പറഞ്ഞു. ഇന്ത്യ 2.0 പദ്ധതിയുടെ പരിധിയില്‍, 2022 ആകുമ്പോഴേക്കും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഇരട്ടി വില്‍പ്പനയും സേവന ടച്ച് പോയിന്റുകളും ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

അതേസമയം സ്‌കോഡ അടുത്തിടെ റാപിഡിന്റെ പരിമിത പതിപ്പ് മോഡല്‍ പുറത്തിറക്കിയിരുന്നു. പുതിയ റാപ്പിഡ് മാറ്റ് എഡിഷന് 11.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇത് തെരഞ്ഞെടുക്കാം.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

റാപ്പിഡ് മിഡ്-സൈസ് സെഡാന്റെ കോസ്‌മെറ്റിക് മെച്ചപ്പെടുത്തല്‍ ആവര്‍ത്തനമാണ് മാറ്റ് എഡിഷന്‍ എന്ന് വേണം പറയാന്‍. റാപ്പിഡ് മാറ്റ് എഡിഷന്‍ ഒരു മാറ്റ് ഗ്രേ എക്സ്റ്റീരിയര്‍ കളര്‍ സ്‌കീം ഉപയോഗിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

ഗ്ലോസ് ബ്ലാക്ക് ഘടകങ്ങളില്‍ ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് ബമ്പര്‍ സ്പോയിലര്‍, റിയര്‍ ട്രങ്ക് സ്പോയിലര്‍, ഒആര്‍വിഎം എന്നിവ ഉള്‍പ്പെടുന്നു. ഇവ കൂടാതെ, മാറ്റ് എഡിഷനില്‍ ഗ്ലോസ് ബ്ലാക്ക് 16 ഇഞ്ച് അലോയ് വീലുകളും സ്‌പോര്‍ട്ടി റിയര്‍ ഡിഫ്യൂസറും ഗ്ലോസ് ബ്ലാക്ക് B പില്ലറും ഉണ്ട്.

റാപ്പിഡിന് പകരക്കാന്‍ Slavia; അരങ്ങേറ്റം ഈ വര്‍ഷമെന്ന് Skoda

ഓട്ടോ എക്‌സ്‌പോയുടെ അവസാന പതിപ്പില്‍ പ്രിവ്യൂ ചെയ്ത മാറ്റ് എഡിഷന്റെ പുറംഭാഗത്ത് കാണുന്ന ചുവന്ന ഹൈലൈറ്റുകള്‍ ഈ പതിപ്പില്‍ കമ്പനി ഒഴിവാക്കിയെന്ന് വേണം പറയാന്‍. ക്യാബിനുള്ളില്‍, ടെല്ലൂര്‍ ഗ്രേ കളര്‍ സ്‌കീമില്‍ സ്‌പോര്‍ട്ടി ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ കൊണ്ട് ഇന്റീരിയറുകള്‍ മനോഹരമാക്കിയിരിക്കുന്നു. ക്യാബിന്‍ ലേ ഔട്ടിലെയും സവിശേഷതകളുടെ പട്ടിക റാപ്പിഡിന്റെ ടോപ്പ്-സ്‌പെക്ക് ട്രിമിന് സമാനമായിരിക്കും. സീറ്റുകള്‍ ഒരു പ്രീമിയം കറുത്ത അല്‍കന്റാര ലെതര്‍ കവറിംഗ് ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda officially confirmed slavia the name of midsize sedan for india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X