നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

എസ്‌യുവികള്‍ രാജ്യത്ത് ശക്തരാകുന്നതിന് മുന്നെ സെഡാനുകളോട് ആളുകള്‍ക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അന്ന് ആ താല്പര്യം മനസ്സിലാക്കി ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ രാജ്യത്ത് അവതരിപ്പിച്ച മോഡലായിരുന്നു റാപ്പിഡ്.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

ആ നാളുകളില്‍ ബ്രാന്‍ഡിന്റെ ഖ്യാതി രാജ്യത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കും മോഡല്‍ വഹിച്ചുവെന്ന് വേണം പറയാന്‍. 2011 അവസാനത്തോടെ അനാച്ഛാദനം ചെയ്ത സ്‌കോഡ റാപ്പിഡ്, ശ്രേണിയില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവയ്ക്ക് എതിരെയാണ് മത്സരിച്ചിരുന്നത്.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

ഏകദേശം 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ റാപ്പിഡിന്റെ ഓട്ടം ഏറെക്കുറെ അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനിയെന്നാണ് സൂചന. ശ്രേണിയില്‍ എതിരാളികള്‍ ശക്തരാകുകയും, മോഡലുകള്‍ ഫെയ്‌സ്‌ലിഫ്റ്റിനെയും, പുതുതലമുറ പതിപ്പുകളെയും അവതരിപ്പിച്ച് ശ്രേണിയില്‍ മത്സരം കടുപ്പിച്ചതോടെ റാപ്പിഡിന്റെ നിലനില്‍പ്പില്‍ കോട്ടം സംഭവിച്ചിരിക്കുകയാണ്.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

ഇത് മനസ്സിലാക്കിയ നിര്‍മാതാക്കള്‍ റാപ്പിഡിന് പകരക്കാരനെ എത്തിച്ച് കളം നിറയാനൊരുങ്ങുകയാണ്. സ്ലാവിയ എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിനെ നവംബര്‍ 18-ന് ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ കമ്പനി ഇതിനോടകം തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ മോഡലിനെക്കാള്‍ ശക്തമായ മോഡലായിരിക്കും സ്ലാവിയ എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

സെഡാന്‍ വില്‍പ്പന കുറയുന്നതിനാല്‍, എസ്‌യുവി മോഡലുകളാണ് വലിയൊരു പങ്കും വഹിച്ചിരിക്കുന്നത്. പിടിച്ച് നില്‍പ്പിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ ഒന്നുകില്‍ അവരുടെ സെഡാനുകള്‍ക്ക് ജനറേഷന്‍ അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്, അല്ലെങ്കില്‍ അവരുടെ ഉല്‍പ്പന്നം നിര്‍ത്തലാക്കുകയാണ് ചെയ്തത്.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

ഫിയറ്റ് ലീനിയ, മാരുതി SX4 പോലുള്ള മോഡലുകള്‍ ഈ കാലയളവില്‍ വിഭാഗത്തില്‍ നിന്നും കളമൊഴിഞ്ഞപ്പോള്‍, ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെര്‍ണയും യാത്ര തുടര്‍ന്നു, രണ്ടിനും ജനറേഷന്‍ അപ്ഡേറ്റുകളും ലഭിച്ചു.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

റാപ്പിഡ് ലോഞ്ച് ചെയ്തതിന് ശേഷം സിറ്റി യഥാര്‍ത്ഥത്തില്‍ രണ്ട് തലമുറ അപ്ഡേറ്റുകള്‍ നേടിയിട്ടുണ്ട്. SX4 മാറ്റിസ്ഥാപിച്ചത് വഴി, മാരുതി സിയാസ് എന്ന മോഡലിനെ ശ്രേണിയിലേക്ക് തിരികെ കൊണ്ടുവന്നു.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

ഒടുവില്‍ സിറ്റിയുടെയും വെര്‍ണയുടെയും ആധിപത്യം തകര്‍ക്കാനും മാരുതിക്ക് കഴിഞ്ഞു. എന്നാല്‍ സ്‌കോഡ റാപ്പിഡും, ഫോക്‌സ്‌വാഗണ്‍ വെന്റോയും അതേ സജ്ജീകരണത്തില്‍ അവിടെയും ഇവിടെയും കുറച്ച് മാറ്റങ്ങളോടെ ശ്രേണിയില്‍ തുടരുകയും ചെയ്തു.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

ഒടുവില്‍ സ്‌കോഡയും ഫോക്‌സ്‌വാഗണും പുതുതലമുറ സെഡാനുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി. റാപ്പിഡിന് പകരക്കാരനായ സ്ലാവിയായെ നവംബര്‍ 18ന് സ്‌കോഡ അവതരിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ അവരുടെ വെന്റോയ്ക്ക് പകരമായി വിര്‍ട്ടസ് എന്ന് വിളിക്കുന്ന മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Q1 2022-ല്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

തങ്ങള്‍ റാപ്പിഡ് നിര്‍ത്തുകയാണെന്ന് സ്‌കോഡ സ്ഥിരീകരിച്ചതായും വാര്‍ത്തകളുണ്ട്. ഇന്നുവരെ, ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം റാപ്പിഡുകള്‍ കമ്പനി വിറ്റു. ഉല്‍പ്പാദനം ഔദ്യോഗികമായി അവസാനിച്ചു, അടുത്തിടെ പുറത്തിറക്കിയ മാറ്റ് പതിപ്പ് റാപ്പിഡിന്റെ അവസാന ബാച്ച് ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

വരും ആഴ്ചകളില്‍ ഫോക്‌സ്‌വാഗണും വെന്റോയ്ക്ക് ഇതേ മാത്യക നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ലാവിയ എന്ന പുതുതലമുറ സെഡാനാണ് റാപ്പിഡിന് പകരക്കാരനാകുക. ഇത് റാപ്പിഡിനേക്കാള്‍ വലുതാണ്, മാത്രമല്ല കൂടുതല്‍ ശക്തവുമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

സ്‌കോഡ കുഷാഖ് എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, അതേ എഞ്ചിനും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും തന്നെ ലഭിക്കുകയും ചെയ്യും. 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ EA211 കുടുംബത്തില്‍ നിന്നുള്ളതാണ്. ഈ യൂണിറ്റ് 115 hp പവര്‍ നിര്‍മ്മിക്കുന്നു, 1.5 ലിറ്റര്‍ TSI യൂണിറ്റ് 150 bhp പീക്ക് പവറും 250 Nm ടോര്‍ക്കും പുറപ്പെടുവിക്കും.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 1.0 ലിറ്റര്‍ TSI-യില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഉള്‍പ്പെടുന്നു, അതേസമയം വലിയ എഞ്ചിന്‍ ക്വിക്ക്-ഷിഫ്റ്റിംഗ് ട്വിന്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കും, ഇത് പുതിയ സ്‌കോഡ സെഡാനില്‍ മികച്ച പ്രകടനം ഉറപ്പാക്കുകയും ചെയ്യും.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

ഉയര്‍ന്ന പ്രാദേശികവല്‍ക്കരണത്തോടെയാകും മോഡല്‍ എത്തുക. അതുകൊണ്ട് തന്നെ സ്ലാവിയയ്ക്ക് ഒരു ആക്രമണാത്മക വില നല്‍കാന്‍ കമ്പനിക്ക് സാധിക്കും. അവതരണ വേളയില്‍ മാത്രമാകും വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും വിലയും കമ്പനി വെളിപ്പെടുത്തുക.

നീണ്ട 10 വര്‍ഷത്തെ ജൈത്രയാത്രയ്ക്ക് അവസാനമാകുന്നു; Rapid-ന്റെ ഓട്ടം അവസാനിപ്പിക്കാനൊരുങ്ങി Skoda

ഇടക്കാലത്ത് റാപ്പിഡിന് സിഎന്‍ജി പതിപ്പ് ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നിരുന്നു. ഈ പതിപ്പിനെക്കൂടി എത്തിച്ച് മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കുകയും, ശ്രേണിയില്‍ മാന്യമായ വില്‍പ്പന സ്വന്തമാക്കാനും കമ്പനി പദ്ധതികള്‍ ഇട്ടിരുന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിക്കുകയാണ് ചെയതത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda planning to discontinue rapid production find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X