വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

സ്‌കോഡ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ സ്ലാവിയ അടുത്തിടെയാണ് രാജ്യത്ത് വെളിപ്പെടുത്തിയത്. ഒക്ടാവിയയ്ക്ക് താഴെയുള്ള ഒരു പുതിയ ഇടത്തരം സെഡാന്‍ ആണ് സ്ലാവിയ.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി എന്നിവരോടാണ് സ്ലാവിയ മത്സരിക്കുക. പുതിയ സെഡാന്‍ നിരയില്‍ സ്‌കോഡ റാപ്പിഡിന് പകരമാണ് മോഡല്‍ എത്തുന്നതെന്നതും മറ്റൊരു സവിശേഷതയാണ്. നീണ്ട കാലമായി ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സമ്മാനിച്ച ശേഷമാണ് റാപ്പിഡ് നിരത്തൊഴിയുന്നത്.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

ഏകദേശം 10 വര്‍ഷത്തോളം ബ്രാന്‍ഡ് നിരയിലുണ്ടായിരുന്ന മോഡല്‍ പല സമയങ്ങളിലായി പല മാറ്റത്തോടെയും എത്തി. ഏറ്റവും ഒടുവിലായി റാപ്പിഡിന് മാറ്റ് എഡിഷന്‍ എന്നൊരു പതിപ്പിനെയും കമ്പനി സമ്മാനിച്ചിരുന്നു.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

സ്ലാവിയ, റാപ്പിഡിനേക്കാള്‍ കൂടുതല്‍ പ്രീമിയമായിരിക്കും, മാത്രമല്ല കൂടുതല്‍ വിലയും നല്‍കും. കാരണം ഇത് റാപ്പിഡിനേക്കാള്‍ വലുതും പ്രീമിയം സെഡാനും ആണ്. സ്ലാവിയയുടെ പ്രീ-ബുക്കിംഗുകള്‍ ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. 2022 ആദ്യ പാദത്തില്‍ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

വാഹനത്തെ വെളിപ്പെടുത്തിയതിന് പിന്നാലെ, ഇപ്പോള്‍ സ്ലാവിയയ്ക്കായി ഒരു പുതിയ പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്‌കോഡ. വീഡിയോ യുട്യൂബില്‍ കമ്പനി അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ലാവിയയെ വ്യത്യസ്ത നിറങ്ങളില്‍ വീഡിയോയില്‍ കാണാം, പരസ്യത്തില്‍ 'ചര്‍മ്മം ആഴമില്ലാത്ത സൗന്ദര്യം' എന്ന് പറയുകയും ചെയ്യുന്നു.

5 നിറങ്ങളിലാകും സ്ലാവിയയെ സ്‌കോഡ അവതരിപ്പിക്കുക. കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, ടൊര്‍ണാഡോ റെഡ്, ക്രിസ്റ്റല്‍ ബ്ലൂ എന്നിവയാകും വാഹനത്തിന്റെ കളര്‍ ഓപ്ഷനുകള്‍. ഇതാണ് വീഡിയോയില്‍ കമ്പനി വ്യക്തമാക്കുന്നതും. ക്രിസ്റ്റല്‍ ബ്ലൂ പെയിന്റ് ഷേഡ് സ്ലാവിയയ്ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

നിലവില്‍ വിപണിയില്‍ ഉള്ള റാപ്പിഡിനെക്കാള്‍ വലുതാണ് സ്ലാവിയയെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. സ്ലാവിയയുടെ നീളം 4,541 mm ആണ്. വീതി 1,752 mm, ഉയരം 1,487 mm, വീല്‍ബേസ് 2,651 mm എന്നിങ്ങനെയാണ് വാഹനത്തിന്റെ അളവുകള്‍. അതിനാല്‍ തന്നെ ഇതിന് ധാരാളം ക്യാബിന്‍ ഇടമുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ലാവിയ, ഇത് സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ വിര്‍ച്ചസ് എന്നിവയുമായി പങ്കിടുന്നു. പ്ലാറ്റ്‌ഫോം പങ്കിടുന്നതിനാല്‍ ഈ മൂന്ന് വാഹനങ്ങളുടെയും വീല്‍ബേസ് 2,651 mm ആയിരിക്കും.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

സെഗ്മെന്റിലെ ഏറ്റവും വലിയ ബൂട്ട് സ്‌പേസ് 521 ലിറ്ററാണ് സ്ലാവിയയ്ക്കുള്ളത്. ഒരു നോച്ച്ബാക്കിന് പകരം ഒരു പരമ്പരാഗത ബൂട്ടാകും വാഹനത്തിന് ലഭിക്കുക. സ്ലാവിയയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് എത്രയെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

ആക്ടിവ്, ആംബിഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ സ്ലാവിയയെ സ്‌കോഡ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഭാവിയില്‍ സ്‌കോഡ ഒരു പുതിയ മോണ്ടി കാര്‍ലോ വേരിയന്റ് പുറത്തിറക്കിക്കാനും സാധ്യതയുണ്ട്. ഭാവിയില്‍ അത് പുതിയ ടോപ്പ് എന്‍ഡ് വേരിയന്റായി മാറുകയും ചെയ്യും.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് സ്ലാവിയയെ സ്‌കോഡ അവതരിപ്പിക്കുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TSI, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്‍ എന്നിവയുണ്ടാകും. എഞ്ചിനുകളും ഗിയര്‍ബോക്സുകളും കുക്ഷാഖിനും ടൈഗൂണുമായും പങ്കിടുകയും ചെയ്യും.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

1.0 TSI യൂണിറ്റ് പരമാവധി 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൂന്ന് വേരിയന്റുകളിലും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യും. ആംബിഷന്‍, സ്‌റ്റൈല്‍ വേരിയന്റുകളോട് കൂടിയ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നിങ്ങള്‍ക്ക് ലഭിക്കും.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

1.5 TSI യൂണിറ്റിനൊപ്പം പരമാവധി 150 bhp പവറും 250 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് സ്ലാവിയയെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ സെഡാനാക്കി മാറ്റുകയും ചെയ്യുന്നു.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

ഈ എഞ്ചിന്‍ ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജിയില്‍ വരുന്നതിനാല്‍ കുറഞ്ഞ ലോഡില്‍ അതിന്റെ രണ്ട് സിലിണ്ടറുകള്‍ ഷട്ട്ഡൗണ്‍ ചെയ്യാന്‍ കഴിയും. ഇത് ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഈ എഞ്ചിന്‍ ടോപ്പ്-സ്‌പെക്ക് സ്‌റ്റൈല്‍ വേരിയന്റിനൊപ്പം മാത്രമേ നല്‍കുകയുള്ളു.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

L ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ക്കൊപ്പം എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുമായാണ് സെഡാന്‍ വരുന്നത്. ക്രിസ്റ്റലിന്‍ ഇഫക്റ്റുള്ള C ആകൃതിയിലുള്ള സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളും വാഹനത്തിന്റെ ഡിസൈന്‍ സവിശേഷതയാണ്.

വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ തിളങ്ങി Slavia; ആദ്യ പരസ്യ വീഡിയോ പങ്കുവെച്ച് Skoda

ബോഡിവര്‍ക്കിലുടനീളം ശക്തമായ രൂപരേഖകളുണ്ട്. ഒക്ടാവിയയുടെ ഒരു ചെറിയ പതിപ്പ് പോലെയാണ് സ്ലാവിയ കാണുന്നത്. ഡ്യുവല്‍ ടോണ്‍ ഫിനിഷുള്ള 16 ഇഞ്ച് അലോയ് വീലുകളും ഡിസൈന്‍ ഹൈലൈറ്റാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda released new tvc for slavia sedan find here more details
Story first published: Saturday, November 20, 2021, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X