അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

പല വാഹന നിർമാതാക്കളും തങ്ങളുടെ വാഹനങ്ങൾ പ്രചരിപ്പിക്കുന്നതിനും പരസ്യം ചെയ്യുന്നതിനുമായി രസകരമായ ചില സ്റ്റണ്ടുകൾ നടത്തിയിട്ടുണ്ട്.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

ടോപ്പ് ഗിയറിൽ ഒരിക്കൽ ജെറമി ക്ലാർക്‌സൺ നടത്തിയ ഒരു സ്റ്റണ്ട് ആവർത്തിച്ച അത്തരം നിർമ്മാതാക്കളിൽ ഒരാളാണ് സ്കോഡ. ബ്രാൻഡ് തങ്ങളുടെ കോഡിയാക്ക് എസ്‌യുവിയിൽ ഒരു ഹെലികോപ്റ്റർ ലാൻഡ് ചെയ്യിക്കുന്ന ഒരു പരസ്യം പുറത്തിറക്കിയിരിക്കുകയാണ്.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

ഇതിനുമുമ്പ്, സമാനമായ ഒരു സ്റ്റണ്ട് നടത്തിയിരുന്നു, പക്ഷേ അത് ചലിക്കുന്ന സ്കോഡ യത്തിയിലാണ് ചെയ്തത്. ഇപ്പോൾ, യതി നിർത്തലാക്കിയതിനാൽ സ്‌കോഡ ഒരു തുറന്ന മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ഒരു കോഡിയാക്ക് ഹെലികോപ്റ്റർ ലാൻഡ് ചെയ്യിക്കുകയായിരുന്നു. വീഡിയോയിൽ നമ്മൾ കാണുന്ന എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഇതുവരെ പുറത്തിറക്കാത്ത പുതിയ തലമുറ കോഡിയാക്ക് മോഡലാണ്.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

ഈ വർഷം അവസാനത്തോടെ കോഡിയാക്കിന്റെ പുതിയ തലമുറ ഇന്ത്യൻ വിപണിയിൽ കമ്പനി അവതരിപ്പിക്കും. 2021 ഡിസംബറോടെ ഇത് ഉൽപാദനത്തിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ കാരണം ഇന്ത്യയിൽ കോഡിയാക്ക് സ്കോഡ നിർത്തലാക്കിയിരുന്നു. പുതിയ തലമുറ കോഡിയാക്കിന്റെ ഡെലിവറികൾ 2022 ജനുവരിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

പുതുക്കിയ ഡിസൈൻ കാരണം 2021 കോഡിയാക്ക് വളരെ മനോഹരമായി കാണപ്പെടുന്നു. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾക്കൊപ്പം നേർത്ത എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, ഒരു വലിയ ബട്ടർഫ്ലൈ ഗ്രില്ല്, പുനർരൂപകൽപ്പന ചെയ്ത ബമ്പർ എന്നിവ ഇതിന് ലഭിക്കുന്നു.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

പിൻഭാഗത്ത്, എൽഇഡി ടെയിൽ ലാമ്പുകൾ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു, കൂടാതെ അവയ്ക്ക് കൂടുതൽ മെലിഞ്ഞ പ്രൊഫൈൽ ലഭിക്കുന്നു. റൂഫ് റെയിലുകൾ, ഷാർക്ക്-ഫിൻ ആന്റിന, റിയർ സ്‌പോയിലർ എന്നിവയും വാഹനത്തിലുണ്ട്. ഇതിന് പുതുതായി പുനർരൂപകൽപ്പന ചെയ്ത അലോയി വീലുകളും ബ്രാൻഡ് നൽകിയിരിക്കുന്നു.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

ഒക്ടാവിയയിലും കുഷാഖിലും നാം കണ്ട രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ പോലുള്ള ചില മാറ്റങ്ങളും ഇന്റീരിയറിന് ലഭിക്കുന്നു. അപ്ഹോൾസ്റ്ററിയും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഡാഷ്‌ബോർഡിന്റെ മിക്ക ഭാഗങ്ങളും അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഇതിന് സ്കോഡയുടെ പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുന്നു.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇപ്പോൾ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉപയോഗിച്ച് മാറ്റിയിരിക്കുന്നു. പനോരമിക് സൺറൂഫ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, ആംബിയന്റ് ലൈറ്റിംഗ്, പ്രീമിയം സ്പീക്കർ സിസ്റ്റം, മസാജിംഗ് ഫംഗ്ഷനോടുകൂടിയ വെന്റിലേറ്റഡ് സീറ്റുകൾ, ആംറെസ്റ്റ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

സ്‌കോഡ ഇനി 2.0 ലിറ്റർ TDI ഡീസൽ എൻജിൻ ഓഫർ ചെയ്യില്ല. പകരം, 2021 കോഡിയാക്ക് 2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനിലാണ് വരുന്നത്. എഞ്ചിൻ പരമാവധി 190 bhp കരുത്തും 320 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

നാല് വീലുകളിലേക്കും പവർ നൽകുന്ന ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രമേ എഞ്ചിൻ കണക്ട് ചെയ്യുകയുള്ളൂ. എന്നാൽ മറുവശത്ത് ഡീസൽ എഞ്ചിൻ പരമാവധി 150 bhp കരുത്തും 340 Nm പരമാവധി torque ഉം ഉൽപ്പാദിപ്പിച്ചിരുന്നു.

അത്യാവശമെങ്കിൽ ഒരു ഹെലികോപ്ടറിനെ വരെ താങ്ങും; Kodiaq -ന്റെ പുത്തൻ വീഡിയോ പുറത്തിറക്കി Skoda

സ്കോഡ ഒരു പുതിയ മിഡ്-സൈസ് സെഡാനിലും പ്രവർത്തിക്കുന്നു, ഇതിനെ സ്ലാവിയ എന്ന് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുഷാഖ് മിഡ്-സൈസ് എസ്‌യുവിയിൽ ഇതിനകം ഉപയോഗിക്കുന്ന MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. സ്ലാവിയ നിലവിലെ റാപ്പിഡിനേക്കാൾ വലുതായിരിക്കും. മോഡൽ നിരയിൽ റാപ്പിഡിന് മുകളിലായിരിക്കും ഇതിന്റെ സ്ഥാനം.

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ സ്ലാവിയ വാഗ്ദാനം ചെയ്യും. 1.0 ലിറ്റർ TSI -യും 1.5 ലിറ്റർ TSI യൂണിറ്റും സെഡാനിൽ ഉണ്ടാകും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി നൽകും. 1.0 TSI -യ്ക്ക് ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും 1.5 TSI -ക്ക് ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda releases new video of helicopter landing on top of kodiaq suv
Story first published: Monday, October 4, 2021, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X