Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

അടുത്തിടെ, ഇന്ത്യയില്‍ റാപ്പിഡിന്റെ നിര്‍മ്മാണം അവസാനിപ്പിച്ചതായി ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ സ്ഥിരീകരിച്ചിരുന്നു. റാപ്പിഡിന്റെ പിന്‍ഗാമിയായി സ്ലാവിയ എന്നൊരു മോഡലിനെ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് നിര്‍മാതാക്കള്‍.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലായ റാപ്പിഡ് ഏകദേശം 10 വര്‍ഷത്തോളം വില്‍പ്പനയ്ക്കെത്തിയിരുന്നു, ഈ കാലഘട്ടത്തില്‍ മോഡലിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിക്കാനും ബ്രാന്‍ഡിന് സാധിച്ചിരുന്നു. ഏറ്റവും ഒടുവിലായി റാപ്പിഡിന് മാറ്റ് എഡിഷന്‍ എന്നൊരു സ്‌പെഷ്യല്‍ എഡിഷനും കമ്പനി സമ്മാനിച്ചിരുന്നു.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

സ്ലാവിയയുടെ ഏതാനും വിവരങ്ങള്‍ സ്‌കോഡ ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്ലാവിയ നിലവിലെ റാപ്പിഡിനേക്കാള്‍ വലുതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. താരതമ്യപ്പെടുത്തുമ്പോള്‍, നീളം, വീതി, ഉയരം, വീല്‍ബേസ് എന്നിവയുടെ കാര്യത്തില്‍ ഒരുപടി മുന്നിലാണ് പുതിയ സ്ലാവിയ.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ഇത് റാപ്പിഡിനേക്കാള്‍ കൂടുതല്‍ സ്പോട്ടിയായി കാണപ്പെടുന്നു. ബ്രാന്‍ഡിലെ മറ്റ് പതിപ്പുകളായ ഒക്ടാവിയ, സൂപ്പര്‍ബ് എന്നിവ പോലെ ഇതിന് ഷാര്‍പ്പായിട്ടുള്ള ലൈനുകളും ഡിസൈനുമാണ് ലഭിക്കുന്നത്.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

ഇപ്പോഴിതാ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി. പ്രൊഡക്ഷന്‍-റെഡി പ്രോട്ടോടൈപ്പ് അനാച്ഛാദനം ചെയ്യുന്നതിനുമുമ്പ് സ്‌കോഡ അതിന്റെ വരാനിരിക്കുന്ന സെഡാന്റെ ഔദ്യോഗിക പേര് കഴിഞ്ഞ മാസം ആദ്യം വെളിപ്പെടുത്തുകയും തുടര്‍ന്ന് ലോഞ്ച് തീയതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

സ്‌കോഡ സ്ലാവിയ എന്ന് വിളിക്കപ്പെടുന്ന മിഡ്‌സൈസ് സെഡാനെ 2021 നവംബര്‍ 18-ന് ആഗോള വിപണിയില്‍ കമ്പനി അവതരിപ്പിക്കും. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇത് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുകയും ചെയ്യും.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മ്മാതാവ് അടുത്തിടെ കുഷാഖ് മിഡ്സൈസ് എസ്‌യുവി ആഭ്യന്തര വിപണിയില്‍ പുറത്തിറക്കിയിരുന്നു. ഇത് MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഉല്‍പ്പന്നമാണ്. ഇതിന് പിന്നാലെ 90 ശതമാനത്തോളം പ്രാദേശികമായി നിര്‍മിക്കുന്ന രണ്ടാമത്തെ സ്‌കോഡ വാഹനമായിരിക്കും സ്ലാവിയ.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

സ്‌കോഡ സ്ലാവിയയുടെ പുതിയ രേഖാചിത്രങ്ങള്‍ ഇപ്പോള്‍ കമ്പനി പങ്കുവെയ്ക്കുകയും ചെയ്തു. അഞ്ച് സീറ്റുള്ള സെഡാന്റെ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് വിശദാംശങ്ങള്‍ പുതിയ രേഖാചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

സ്‌കെച്ചുകള്‍ ഡിസൈനിലേക്ക് കൂടുതല്‍ അതിശയോക്തി കലര്‍ന്ന രൂപം നല്‍കുമ്പോള്‍, ക്രോം സറൗണ്ടുകളോട് കൂടിയ സ്പോര്‍ട്ടി ബട്ടര്‍ഫ്‌ലൈ ഫ്രണ്ട് ഗ്രില്ലും സംയോജിത എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഒരു ജോടി നേര്‍ത്ത ഹെഡ്‌ലാമ്പുകളും ഉള്‍പ്പെടെ ചില പ്രധാന വിവരങ്ങള്‍ വ്യക്തമായി ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

ഷാര്‍പ്പായിട്ടുള്ള ലൈനുകള്‍, ക്രോം ചെയ്ത വിന്‍ഡോ ലൈന്‍, ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡ്, ഫോര്‍വേഡ് ഡിപ്പിംഗ് ബോണറ്റ് ഘടന, V-ആകൃതിയിലുള്ള മെഷീന്‍ ടയറുകള്‍, ബോള്‍ഡ് ഫോഗ് ലാമ്പ് എന്‍ക്ലോസറുകളുള്ള ഒരു ആക്രമണാത്മക ഫ്രണ്ട് ബമ്പര്‍, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക് എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ടെയില്‍ഗേറ്റില്‍ സ്‌കോഡ ലെറ്ററിംഗ്, താഴത്തെ ബമ്പറില്‍ ക്രോം സ്ട്രിപ്പ്, ഷാര്‍പ്പ് ലുക്ക് മിററുകള്‍. ഒക്ടാവിയ ഉള്‍പ്പെടെയുള്ള സ്‌കോഡ സെഡാനുകളുടെ ഏറ്റവും പുതിയ ക്രോപ്പില്‍ നിന്ന് സ്‌കോഡ സ്ലാവിയ ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്ന് വേണം പറയാന്‍.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

ഇതിന് കുഷാഖുമായി നിരവധി സാമ്യതകളുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഗേജ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് വീല്‍, റിവേഴ്സിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍ എന്നിവയ്ക്കൊപ്പം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ക്യാബിനില്‍ ഉണ്ടാകുമെന്നാണ് സൂചന.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, സ്ലാവിയ അതിന്റെ പവര്‍ട്രെയിന്‍ കുഷാഖുമായി പങ്കിടും. എന്നിരുന്നാലും, സ്ലാവിയയുടെ ഡ്രൈവിംഗ് ഡൈനാമിക്‌സുമായി പൊരുത്തപ്പെടുന്ന തരത്തില്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ കൂടുതല്‍ പരിഷ്‌കരിച്ചിട്ടുണ്ടെന്നും റീട്യൂണ്‍ ചെയ്തിട്ടുണ്ടെന്നും സ്‌കോഡ സ്ഥിരീകരിച്ചു.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോളും 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോളും മോഡലില്‍ കമ്പനി ഉപയോഗിക്കും. ആദ്യത്തേത് 115 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

രണ്ടാമത്തേത് 150 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കും. ചെറിയ ഗ്യാസോലിന്‍ യൂണിറ്റ് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയുമായി ജോടിയാക്കും. രണ്ടാമത്തേത് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് DSG എന്നിവയുമായിട്ടാകും ജോടിയാക്കുക.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

വിപണിയില്‍ എത്തുന്നതോടെ, സ്ലാവിയ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെര്‍ണ എന്നിവയുമായിട്ടാകും മത്സരിക്കുക. സ്ലാവിയയുടെ വരാനിരിക്കുന്ന മറ്റ് രണ്ട് എതിരാളികള്‍ ടൊയോട്ട ബാഡ്ജ് ചെയ്ത സിയാസ് ആയിരിക്കും. അതോടൊപ്പം മറ്റൊന്ന് ഫോക്‌സ്‌വാഗണില്‍ നിന്നുള്ള ബെല്‍റ്റ എന്നൊരു മോഡലുമായിരിക്കും.

Slavia-യുടെ ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ വെളിപ്പെടുത്തി Skoda; നവംബര്‍ 18-ന് അരങ്ങേറ്റം

സ്ലാവിയയെ, അതിന്റെ സെഗ്മെന്റില്‍ പ്രീമിയം സെഡാന്‍ ആയിട്ടാകും കമ്പനി പ്രദര്‍ശിപ്പിക്കുകയും വില നിശ്ചയിക്കുകയും ചെയ്യുക. അതിനാല്‍ വില നിര്‍ണ്ണയവും പ്രീമിയം ആയിരിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda revealed slavia official design sketches debut on november 18 details
Story first published: Wednesday, November 3, 2021, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X