2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

തങ്ങളുടെ പുതിയ സെഡാന്‍ സ്ലാവിയയുടെ ലോഞ്ച് അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കളായ സ്‌കോഡ. ഇന്ത്യന്‍ വിപണിയില്‍ മുഖം മിനുക്കി തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത റാപ്പിഡിന് പകരക്കാരനായാണ് സ്‌കോഡ സ്ലാവിയ എത്തുന്നത്.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

ഒക്ടാവിയയും സൂപ്പര്‍ബും ഉള്‍പ്പെടുന്ന പ്രീമിയം സെഡാന്‍ നിരയിലേക്കാകും സ്ലാവിയായെ സ്‌കോഡ ചേര്‍ക്കുക. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലാകും തങ്ങളുടെ പുതിയ വാഹനം പുറത്തിറക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ മിഡ്-സൈസ് സെഡാന്റെ പുറംഭാഗം പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ചെക്ക് നിര്‍മാതാക്കള്‍.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

സ്ലാവിയയുടെ മുന്‍ഭാഗം കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ബട്ടര്‍ഫ്‌ലൈ ഗ്രില്‍ എന്ന് ചിലര്‍ വിളിക്കുന്ന സ്‌കോഡയുടെ ഷഡ്ഭുജ ഗ്രില്ലിനൊപ്പമാണ് ഇത് വരുന്നതെന്ന് വീഡിയോയില്‍ കാണാന്‍ സാധിക്കും. ഗ്രില്ലിന് ചുറ്റും ക്രോം സറൗണ്ടും ഉണ്ട്.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

L ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് മുന്നിലെ മറ്റൊരു സവിശേഷത. സ്‌കോഡ അവയെ ക്രിസ്റ്റലിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. ക്രോം ചുറ്റുപാടുകളുള്ള ഫോഗ് ലാമ്പുകളും മുന്‍വശത്തെ സവിശേഷതയാണെന്ന് വേണം പറയാന്‍.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

എല്‍ഇഡി ഘടകങ്ങള്‍ ഉപയോഗിക്കുന്നതും സ്പ്ലിറ്റ് ഡിസൈന്‍ ഉള്ളതുമായ സ്ലാവിയയുടെ ടെയില്‍ ലാമ്പുകളും വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്‍ ബമ്പര്‍ ലളിതമാണ് കൂടാതെ രണ്ട് റിഫ്‌ലക്ടറുകളുള്ള ഒരു ബ്ലാക്ക് ഹണികോമ്പ് പാറ്റേണ്‍ ലഭിക്കുന്നു. ബൂട്ട് ലിഡിന്റെ മധ്യഭാഗത്തായി സ്‌കോഡ ബാഡ്ജിംഗ് ഉണ്ട്. പിന്‍ ബമ്പറില്‍ ഘടിപ്പിച്ച പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

മുന്‍വശത്തെ ഫെന്‍ഡറുകളില്‍ സ്‌കോഡ ബാഡ്ജിംഗ് ഉണ്ട്. ബാഡ്ജിംഗിന് തന്നെ പിയാനോ ബ്ലാക്കും ക്രോമും ലഭിക്കുന്നു. വീഡിയോയില്‍ കാണിച്ചിരിക്കുന്ന മറ്റ് സവിശേഷതകള്‍ ഒരു ഷാര്‍ക്ക്-ഫിന്‍ ആന്റിന, ആന്റി-പിഞ്ച് സാങ്കേതികവിദ്യയുമായി വരുന്ന ഒരു ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോ-ഫോള്‍ഡ് ഫംഗ്ഷനോടുകൂടിയ പുറം റിയര്‍വ്യൂ മിററുകളില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, കീലെസ് എന്‍ട്രി, ക്രോം സ്ട്രിപ്പുള്ള ബോഡി-കളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ്.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

സ്‌കോഡ നേരത്തെ തന്നെ വാഹനത്തിലെ മറ്റു ചില ഫീച്ചറുകളും വ്യക്തമാക്കിയിട്ടുള്ളതാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സ്‌കോഡ പ്ലേ ആപ്പുകള്‍ എന്നിവയ്ക്കൊപ്പം 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായാണ് സ്ലാവിയ എത്തുന്നത്.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

8 സ്പീക്കറുകളും ഒരു സബ് വൂഫറും ഉള്‍പ്പെടുന്ന സ്‌കോഡയുടെ ഹൈ-പെര്‍ഫോമന്‍സ് സ്പീക്കര്‍ സിസ്റ്റവുമായി ഇത് കണക്ട് ചെയ്യും. 8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കും, അത് ഡ്രൈവര്‍ക്ക് എല്ലാ സുപ്രധാന വിവരങ്ങളും കാണിക്കുകയും ചെയ്യും.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

കൂടാതെ ഒരു മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയുട്ടാകും വാഹനം വരിക. സുഷിരങ്ങളുള്ള ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകളും വാഹനത്തിന്റെ മറ്റ് ഹൈലൈറ്റുകളാണ്.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഡിയോ കണ്‍ട്രോളുകളുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, റിയര്‍ എസി വെന്റുകള്‍, പുഷ്-ബട്ടണ്‍ എന്നിവയാണ് സ്‌കോഡ വാഗ്ദാനം ചെയ്യുന്ന മറ്റ് സവിശേഷതകള്‍.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

സുരക്ഷയ്ക്കായി, സ്‌കോഡ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 6 എയര്‍ബാഗുകള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

എഞ്ചിന്‍ ഓപ്ഷനെക്കുറിച്ച് പറയുമ്പോള്‍, രണ്ട് വ്യത്യസ്ത ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളില്‍ സ്‌കോഡ സ്ലാവിയ വാഗ്ദാനം ചെയ്യും. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ എഞ്ചിനും 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനും. രണ്ടും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടാകും ജോടിയാക്കുക.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

1.0 TSI എഞ്ചിന്‍ പരമാവധി 115 bhp പവര്‍ ഔട്ട്പുട്ടും 178 Nm ന്റെ പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. മിക്ക ആളുകളും ഈ എഞ്ചിന്‍ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അഭിപ്രായപ്പെട്ടു, കാരണം ഇത് കൂടുതല്‍ താങ്ങാനാവുന്നതും നഗര ഉപയോഗത്തിന് അനുസൃതവുമാണ്. 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇതിനൊപ്പം ലഭിക്കും.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

അതേസമയം 1.5 ലിറ്റര്‍ TSI എഞ്ചിന്‍ പരമാവധി 150 bhp പവറും 250 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ താല്‍പ്പര്യക്കാര്‍ പരിഗണിക്കും. മാത്രമല്ല, ഈ എഞ്ചിന്‍ സ്ലാവിയയെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ സെഡാനാക്കി മാറ്റുന്നുവെന്നും കമ്പനി അറിയിച്ചു. 7-സ്പീഡ് DSG ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കും.

2022 മാര്‍ച്ചോടെ Slavia വിപണിയിലെത്തുമെന്ന് Skoda; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ പുറത്ത്

ഈ വര്‍ഷം നവംബറിലാണ് സ്‌കോഡ സ്ലാവിയയെ വെളിപ്പെടുത്തുന്നത്. ഇത് ലോഞ്ച് ചെയ്യുമ്പോള്‍ മിഡ്‌സൈസ് സെഡാന്‍ സെഗ്മെന്റില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക. സ്‌കോഡ സ്ലാവിയയുടെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda slavia will launch in march next year new video reveals more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X