2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

ചെക്ക് നിര്‍മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള വലിയൊരു അവതരണമാണ് മുഖംമിനുങ്ങിയെത്തുന്ന കോഡിയാക്. ഏഴ് സീറ്റര്‍ എസ്‌യുവി വരും വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എത്തുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞതാണ്.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള തങ്ങളുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ പുതിയ കോഡിയാക് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ചതായി സ്‌കോഡ അറിയിച്ചു. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പുറത്തും ക്യാബിനിലും വിവിധ രൂപകല്‍പ്പനയും എയറോഡൈനാമിക് മെച്ചപ്പെടുത്തലുകളും ഉണ്ട്. സ്‌കോഡ കോഡിയാക് ആദ്യമായി രാജ്യത്തും ലോകത്തും അവതരിപ്പിച്ചത് 2017 ലാണ്.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

കാര്‍ നിര്‍മാതാക്കളുടെ അന്തര്‍ദേശീയമായി പ്രശംസ നേടിയ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ ഒരുങ്ങുന്നത്, കൂടാതെ അതിന്റെ സുരക്ഷ, ഡ്രൈവിംഗ് ഡൈനാമിക്സ്, സുഖസൗകര്യങ്ങള്‍, സാങ്കേതിക ഘടകങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചൊലുത്തിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ കുഷാഖ് എസ്‌യുവിയുടെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ചെക്ക് കാര്‍ ബ്രാന്‍ഡ് പുതിയ കോഡിയാക് എസ്‌യുവി അടുത്ത വര്‍ഷം ജനുവരിയില്‍ രാജ്യത്ത് അവതരിപ്പിക്കും. രാജ്യത്തെ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ബ്രാന്‍ഡ് സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ബ്രാന്‍ഡ് രാജ്യത്ത് അവതരിപ്പിച്ച രണ്ടാമത്തെ എസ്‌യുവിയാണ് ഫെയ്‌സ്‌ലിഫ്റ്റ് സ്‌കോഡ കോഡിയാക്.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

'പുതിയ കോഡിയാക്കിന്റെ ഓഫറുകള്‍, എസ്‌യുവിയെ കൂടുതല്‍ വിലമതിക്കാന്‍ ഡിസൈനിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ആസ്വാദകരെ നയിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

രാജ്യത്ത് നിരവധി മോഡലുകളെ എത്തിച്ച് തങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ജൂലൈ അവസാനത്തോടെ കുഷാഖ് മിഡ്സൈസ് എസ്‌യുവി അവതരിപ്പിച്ച ചെക്ക് നിര്‍മാതാക്കള്‍ മികച്ച വില്‍പ്പനയാണ് പിന്നിടങ്ങോട്ട് കണ്ടത്.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

2021-ഓടെ നാലാം തലമുറ ഒക്ടാവിയയുടെ വരവോടെ ബ്രാന്‍ഡിന്റെ സെഡാന്‍ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തി എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതേസമയം നവീകരിച്ച സൂപ്പര്‍ബ് ജനുവരിയില്‍ വിപണിയില്‍ പ്രവേശിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫോക്‌സ്‌വാഗണ്‍ നിരയില്‍ നിന്നുള്ള ടിഗുവാന്റെ അഞ്ച്-സീറ്ററിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അപ്ഡേറ്റ് ചെയ്ത കോഡിയാകിനെക്കുറിച്ചുള്ള വാര്‍ത്ത വരുന്നത്, രണ്ട് എസ്‌യുവികള്‍ക്കും നിരവധി സാമ്യതകളുണ്ട്.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് 2020 ഏപ്രിലില്‍ സ്‌കോഡ കോഡിയാക് നിര്‍ത്തലാക്കിയിരുന്നു. ആഗോളതലത്തില്‍, കഴിഞ്ഞ ഏപ്രിലില്‍ കോഡിയാകിന് മിഡ്-ലൈഫ് പുതുക്കല്‍ ലഭിച്ചു, ഇന്ത്യ-സ്‌പെക്ക് മോഡലും സമാനമായ കോസ്‌മെറ്റിക് മാറ്റങ്ങളോടെയാണ് വരുന്നത്.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

2022 സ്‌കോഡ കോഡിയാക്കിന് ഫ്രണ്ട് ഗ്രില്‍, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ബോണറ്റ്, മുന്നിലും പിന്നിലും ട്വീക്ക് ചെയ്ത ബമ്പറുകള്‍ എന്നിവയും ലഭിക്കുന്നു. സൈഡ് പ്രൊഫൈല്‍ അതേപടി തുടരുമ്പോള്‍, പിന്‍ഭാഗത്തിന് സൂക്ഷ്മമായ അപ്ഡേറ്റുകള്‍ മാത്രമേ ലഭിക്കൂ.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

ഉള്ളിലേക്ക് വന്നാല്‍, 2022 സ്‌കോഡ കോഡിയാക് 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.2 ഇഞ്ച് (അല്ലെങ്കില്‍ 8.0 ഇഞ്ച്) ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സ്റ്റിയറിംഗ് വീല്‍ മുതലായവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

MQB ആര്‍ക്കിടെക്ചറിന്റെ പിന്‍ബലത്തില്‍, 2022 സ്‌കോഡ കോഡിയാക്, ക്രൂയിസ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ആംബിയന്റ് ലൈറ്റിംഗ്, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, എന്നിവയും ഉണ്ടാകും.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

ഒരു പനോരമിക് സണ്‍റൂഫ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, പ്രീമിയം ഗുണനിലവാരമുള്ള വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയും വാഹനത്തില്‍ പ്രതീക്ഷാം. എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ നവീകരിച്ച സ്‌കോഡ കോഡിയാക്കിന് 2.0-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും ലഭിക്കുക.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

ഈ യൂണിറ്റ് പരമാവധി 190 bhp കരുത്തും 320 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു, കൂടാതെ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാകും ഗിയര്‍ബോക്‌സ് ജോടിയാക്കുക. പഴയ ഡീസല്‍ എഞ്ചിനേക്കാള്‍ ശക്തമായ എഞ്ചിനാണിതെന്നും കമ്പനി അവകാശപ്പെടുന്നു. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. പഴയ പതിപ്പിന് 33 ലക്ഷം രൂപ മുതലായിരുന്നു എക്‌സ്‌ഷോറൂം വില.

2022 Kodiaq-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Skoda; അവതരണം വരും വര്‍ഷം

ആഗോള വിപണിയില്‍ ഇതിനകം അവതരിപ്പിച്ച പുതിയ കോഡിയാക് എസ്‌യുവിക്ക് ടോപ്പ്-സ്‌പെക്ക് RS വേരിയന്റിനായി ശക്തമായ TSI പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു. ആക്ടീവ്, ആംബിഷന്‍, സ്‌റ്റൈല്‍ ട്രിം ലെവലുകളിലും L&K, സ്പോര്‍ട്ട്ലൈന്‍, RS വേരിയന്റുകളിലും മോഡല്‍ ലഭ്യമാണ്. എന്നിരുന്നാലും, പുതിയ കോഡിയാക്കിന്റെ RS പതിപ്പ് ഇന്ത്യയിലും കൊണ്ടുവരുമോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda started 2022 kodiaq production will launch next year in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X