Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

മിഡ്സൈസ് സെഡാനായ സ്ലാവിയയെ വെളിപ്പെടുത്തി നിര്‍മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യ. ഈ മോഡല്‍ 2022 ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ മിഡ്സൈസ് എസ്‌യുവികള്‍ക്ക് ശേഷം MQB A0 IN ആര്‍ക്കിടെക്ചറില്‍ നിന്ന് വരുന്ന മൂന്നാമത്തെ മോഡലാണിതെന്നും ബ്രാന്‍ഡ് പറയുന്നു. ബ്രാന്‍ഡ് വ്യക്തമാക്കുന്നതനുസരിച്ച് അന്താരാഷ്ട്ര വിപണികളില്‍ ഇതിന് ഉയര്‍ന്ന അളവിലുള്ള സാധ്യതയും ഉണ്ടാകും.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാവ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ബില്യണ്‍ യൂറോയിലധികം നിക്ഷേപമുള്ള ഇന്ത്യ 2.0 പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ്. സ്‌കോഡ സ്ലാവിയ അഞ്ച് ഡോര്‍ മിഡ്സൈസ് ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്ഫടിക രൂപകല്പന ഭാഷയാണ് ഉള്ളതെന്ന് പറയപ്പെടുന്നു.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

കനത്ത പ്രാദേശികവല്‍ക്കരിച്ച പ്ലാറ്റ്ഫോം 90 ശതമാനത്തിലധികം പ്രാദേശിക ഉള്ളടക്കം പ്രാപ്തമാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ കമ്പനി നേരത്തെ പദ്ധതിയിട്ടിരുന്ന 5 ശതമാനം വിപണി വിഹിതം കൈവരിക്കുന്നതില്‍ സ്ലാവിയ അവിഭാജ്യ പങ്ക് വഹിക്കുമെന്ന് സ്‌കോഡ പറയുന്നു.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

സ്‌കോഡ റാപ്പിഡിന് പകരക്കാരനായി എത്തുന്ന സ്ലാവിയ കൂടുതല്‍ പ്രീമിയമാണ്, കൂടാതെ ഔട്ട്ഗോയിംഗ് മോഡലിനെക്കാളും അതിന്റെ ചില എതിരാളികളേക്കാളും വലിയ അനുപാതങ്ങളുമുണ്ട്. സി-സെഗ്മെന്റില്‍ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെര്‍ണ എന്നിവയ്ക്ക് എിരെയാകും ഇത് മത്സരിക്കുക.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

അളവുകള്‍ പരിശോധിച്ചാല്‍ വാഹനത്തിന് 4,541 mm നീളവും 1,752 mm വീതിയും (സെഗ്മെന്റിലെ ഏറ്റവും വീതിയുള്ളത്) 1,487 mm ഉയരവും 2,651 mm വീല്‍ബേസുമാണുള്ളത്. ഔട്ട്ഗോയിംഗ് റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്ലാവിയയ്ക്ക് 128 mm നീളവും 53 mm വീതിയും 21 mm ഉയരവും 99 mm നീളമുള്ള വീല്‍ബേസും ഉണ്ട്.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

സൂപ്പര്‍ബ്, ഒക്ടാവിയ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്ലാവിയയില്‍ ഡൈനാമിക് ലൈനുകളുള്ള ഷാര്‍പ്പ് ലുക്ക് ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ ഗ്രില്‍ സെക്ഷന്‍, സ്പോര്‍ട്ടി ഫോഗ് ലാമ്പുകള്‍, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക്, ബമ്പറുകള്‍ എന്നിവയുണ്ട്.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

അതിന്റെ ക്ലാസില്‍ ഏറ്റവും വിശാലതയുള്ളതിനാല്‍, സ്ലാവിയയ്ക്ക് 521 ലിറ്റര്‍ വലിയ ബൂട്ട്സ്പേസ് കപ്പാസിറ്റിയും ഉണ്ട്, സ്‌കോഡ പറയുന്നതനുസരിച്ച്, യാത്രകാര്‍ക്കായി മികച്ച ഹെഡ് റൂമും, ലെഗ് റൂമും വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

കൂപ്പെ പോലെയുള്ള റൂഫ്ലൈന്‍, പുതുതായി രൂപകല്‍പ്പന ചെയ്ത 16-ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ശില്‍പ്പമുള്ള ബൂട്ട്ലിഡ്, വിപരീത L-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബൂട്ടിലെ സ്‌കോഡ അക്ഷരങ്ങള്‍ തുടങ്ങിയവയാണ് മറ്റ് ബാഹ്യ ഹൈലൈറ്റുകള്‍.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്റീരിയര്‍ സമഗ്രമായ അപ്ഗ്രേഡാണ് ലഭിക്കുന്നത്. അകത്തളത്തില്‍ പ്രീമിയം ഫീല്‍ നല്‍കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് കുഷാഖുമായി നിരവധി സാമ്യങ്ങളുണ്ടെന്ന് വേണം പറയാന്‍.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ 10 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഇന്‍-കാര്‍ സ്‌കോഡ കണക്റ്റ് സവിശേഷതകള്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ലെതര്‍ സീറ്റുകള്‍ എന്നിവയുമായാണ് ഇത് വരുന്നത്.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ് ഫംഗ്ഷന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആറ് എയര്‍ബാഗുകള്‍, റെയിന്‍ സെന്‍സറുകള്‍, TPMS, ESC സ്റ്റാന്‍ഡേര്‍ഡ്, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവയും വാഹനത്തില്‍ ഇടംപിടിക്കും.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

ആക്റ്റീവ്, ആംബിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ സ്ലാവിയ വില്‍ക്കുമെന്ന് സ്‌കോഡ സ്ഥിരീകരിച്ചിട്ടുണ്ട്. കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, ടൊര്‍ണാഡോ റെഡ്, എക്‌സ്‌ക്ലൂസീവ് ക്രിസ്റ്റല്‍ ബ്ലൂ എന്നിങ്ങനെ മൊത്തം അഞ്ച് നിറങ്ങളില്‍ ഇത് ലഭ്യമാകും.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

എഞ്ചിന്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍ 115 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് സ്ലാവിയയ്ക്ക് കരുത്ത് ലഭിക്കുന്നത്.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

ഇത് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കും. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ TSI പെട്രോള്‍ 150 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു.

Rapid-ന് പകരക്കാരനായി ഇനി Slavia; മിഡ്‌സൈസ് സെഡാന്റെ ബുക്കിംഗ് ആരംഭിച്ച് Skoda

കൂടാതെ ഇത് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിക്കും. അംഗീകൃത ഡീലര്‍ഷിപ്പുകളിലുടനീളം സ്‌കോഡ സ്ലാവിയയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും ഡെലിവറികള്‍ 2022 ആദ്യ പാദത്തില്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda unveiled slavia midsize sedan in india pre bookings open details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X