ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

എസ്‌യുവികൾ ഇന്ത്യയിൽ ഏറ്റവും പ്രിയപ്പെട്ട കാറുകളിൽ ഒന്നാണ്. രാജ്യത്ത് വാഹന വിപണി വൻ പ്രതിസന്ധി നേരിട്ട കാലങ്ങളിൽ പോലും എസ്‌യുവി ശ്രേണി മികച്ച വിൽപ്പന സംഖ്യകൾ കരസ്ഥമാക്കിയിരുന്നു. അതിൽ നിന്ന് തന്നെ ഇന്ത്യൻ ജനതയ്ക്ക് ഇവയോടുള്ള താൽപര്യം വ്യക്തമാണ്. എന്നിരുന്നാലും, എല്ലാ എസ്‌യുവികൾക്കും ഇന്ത്യൻ വിപണിയിൽ അത്ര മികച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. അത്തരത്തിൽ രാജ്യത്ത് പരാജയപ്പെട്ട എട്ട് എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

റെനോ കോളിയോസ്:

യൂറോപ്യൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള മികച്ച ഉൽപ്പന്നമായിരുന്നു റെനോ കൊളിയോസ്. റെനോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ആദ്യത്തെ എസ്‌യുവികളിൽ ഒന്നാണിത്. വാഹനത്തിന് 4×2 അല്ലെങ്കിൽ 4×4 ഓപ്‌ഷനും ഉണ്ടായിരുന്നു.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

170 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ എൻജിനാണ് ഇതിന് ശക്തി പകർന്നിരുന്നത്. ഈ എഞ്ചിൻ ഒരു മാനുവൽ അല്ലെങ്കിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

ഫോഴ്സ് വൺ:

ഫോഴ്സ് വൺ എന്ന മോഡൽ സൂപ്പർസ്റ്റാർ ശ്രീ.അമിതാഭ് ബച്ചൻ തന്നെ പരസ്യം ചെയ്തതാണ്, എന്നിരുന്നാലും, ഇതൊന്നും എസ്‌യുവിക്ക് വിപണിയിൽ രാശിയായി മാറിയില്ല എന്നതാണ് സത്യം.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

139 bhp കരുത്തും 321 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. മുൻ തലമുറ ഫോർഡ് എൻഡവറിൽ നമ്മൾ കണ്ട അതേ പ്ലാറ്റ്ഫോമിലാണ് ഫോഴ്സ് വൺ ഒരുക്കിയിരുന്നത്.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

മഹീന്ദ്ര ക്വാണ്ടോ:

കുടുംബത്തിനായുള്ള ഒരു ചെറിയ, രസകരമായ വീക്ക് എൻഡ് ഗെറ്റവേ കാർ എന്ന നിലയിലാണ് ക്വാണ്ടോ എസ്‌യുവിയെ മഹീന്ദ്ര ഒരുക്കിയത്. ഫ്രണ്ടിൽ നിന്ന് നോക്കിയാൽ മഹീന്ദ്ര സൈലോയുടെ ചെറു പതിപ്പായി തോന്നിയേക്കാം.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ ക്വാണ്ടോ നന്നായി പ്രവർത്തിച്ചില്ല. 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ക്വാണ്ടോയിൽ നിർമ്മാതാക്കൾ ഒരുക്കിയിരുന്നത്. ഈ യൂണിറ്റ് 100 bhp കരുത്തും 240 Nm torque ഉം സൃഷ്ടിച്ചിരുന്നു.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

ഷെവർലെ ട്രെയിൽബ്ലേസർ:

ഇന്ത്യൻ മാർക്കറ്റിന് അനുയോജ്യമായ, പൂർണ്ണ വലുപ്പമുള്ള എസ്‌യുവിയായിരുന്നു ട്രെയിൽബ്ലേസർ. 198 bhp കരുത്തും 500 Nm torque ഉം പുറപ്പെടുവിക്കുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു വാഹനത്തിൽ വന്നിരുന്നത്. രണ്ട് വർഷത്തെ ഹ്രസ്വകാല ഓട്ടത്തിന് ശേഷം വളരെ കുറഞ്ഞ നിരക്കിലുള്ള വിൽപ്പന കാരണം ഷെവർലെ ഇന്ത്യയിലെ ട്രെയിൽബ്ലേസർ നിർത്തലാക്കുകയായിരുന്നു.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

മഹീന്ദ്ര ഇനവേഡർ:

ഇൻവേഡർ പ്രാഥമികമായി ബൊലേറോയുടെ ഒരു കൺവേർട്ടിബിൾ പതിപ്പായിരുന്നു. ഇത് അക്കാലത്ത് മാരുതി ജിപ്‌സിക്കെതിരെ നേരിട്ട് ഏറ്റുമുട്ടാൻ ഒരുക്കിയ ഒരു മോഡലായിരുന്നു. വാഹനത്തിന്റെ 2.5 ലിറ്റർ ഡീസൽ എൻജിൻ 68 bhp കരുത്തും 180 Nm torque ഉം സൃഷ്ടിച്ചിരുന്നു.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

എന്നിരുന്നാലും ഇൻവേഡറും വിപണിയിൽ അത്ര ക്ലിക്കായില്ല. സംസ്ഥാനത്തെ പൊലീസ് സേന ഈ വാഹനം ഉപയോഗിച്ചിരുന്നു എങ്കിലും അവിടേയും അധിക കാലം ഇൻവേഡറിന് ആയുസ്സില്ലായിരുന്നു.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

മഹീന്ദ്ര നുവോസ്‌പോർട്ട്:

ന്യൂവോസ്പോർട്ട് ഒരു സബ്-ഫോർ മീറ്റർ എസ്‌യുവിയായിരുന്നു. മുകളിൽ സൂചിപ്പിച്ച ക്വാണ്ടോയുമായി ചെറിയ രൂപ സാദൃശ്യം ഇതിനുണ്ടായിരുന്നു. ഇന്ത്യയിൽ 8.0 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയായിരുന്നു വാഹനത്തിന്റെ എക്സ്-ഷോറൂം വില.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

100 bhp കരുത്തും 240 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിനുമായാണ് ഇത് വന്നത്. വാഹനത്തിന് ഒരു മാനുവൽ അല്ലെങ്കിൽ AMT ട്രാൻസ്മിഷൻ ഓപ്ഷൻ കമ്പനി നൽകിയിരുന്നു.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

റെനോ ക്യാപ്ചർ:

ക്യാപ്ചർ തികച്ചും സ്റ്റൈലിഷും ആധുനികവുമായ എസ്‌യുവിയായിരുന്നു. എന്നിരുന്നാലും, കുറഞ്ഞ വിൽപ്പന സംഖ്യകൾ കാരണം 2020 -ൽ ക്യാപ്ചർ നിർത്തലാക്കാൻ റെനോയെ നിർബന്ധിതരായി.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

ഈ പട്ടികയിൽ ഏറ്റവും അടുത്ത കാലത്തായി വിപണിയിൽ നിന്ന് നീക്കം ചെയ്ത ഒരു മോഡലാണിത്. 1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനും വാഹനം വാഗ്ദാനം ചെയ്തിരുന്നു. പെട്രോൾ യൂണിറ്റ് 104 bhp ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 108 bhp കരുത്ത് സൃഷ്ടിച്ചിരുന്നു.

ഭാഗ്യം പോലും തുണച്ചില്ല; ഇന്ത്യൻ വിപണിയിൽ ദാരുണമായി പരാജയപ്പെട്ട എസ്‌യുവികൾ

നിസാൻ ടെറാനോ:

റെനോ ഡസ്റ്ററിന്റെ സഹോദരനായ കാറായിരുന്നു ടെറാനോ. ഇത് ഡസ്റ്ററിനേക്കാൾ അല്പം സങ്കീർണ്ണമായി കാണപ്പെട്ടു. കൂടുതൽ അർബ്ബൻ ലുക്കും വാഹനത്തിന് തോന്നിയിരുന്നു. പുതിയ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം 2020 -ൽ നിസാൻ ടെറാനോ എസ്‌യുവി നിർത്തലാക്കുകയായിരുന്നു.

Most Read Articles

Malayalam
English summary
Suvs which failed to get attention in indian market
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X