S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗിക ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

മാരുതിയില്‍ നിന്നുള്ള ഏറ്റവും പഴക്കമേറിയതും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതുമായ കാറുകളിലൊന്നായ ആള്‍ട്ടോ ഹാച്ച്ബാക്കിന്റെ, ഏറ്റവും പുതുതലമുറയെ ജപ്പാനില്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. അതോടൊപ്പം തന്നെ ഉടന്‍ അരങ്ങേറ്റം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആള്‍ട്ടോ 2022-ന്റെ ഔദ്യോഗിക ചിത്രങ്ങളും സുസുക്കി പങ്കുവെച്ചു.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

1979-ല്‍ ജപ്പാനില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച ആള്‍ട്ടോയുടെ ഒമ്പതാം തലമുറയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ലഭ്യമായ മാരുതി സുസുക്കി ആള്‍ട്ടോയെ സംബന്ധിച്ചിടത്തോളം ഡിസൈന്‍ നോക്കിയാല്‍, രണ്ട് കാറുകളും അവയുടെ പേരല്ലാതെ മറ്റൊന്നും പരസ്പരം പങ്കിടുന്നില്ലെന്ന് വേണം പറയാന്‍.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

സുസുക്കിയുടെ ഇന്ത്യയിലെ പങ്കാളിയായ മാരുതി പിന്നീട് പുതിയ ആള്‍ട്ടോയെ രാജ്യത്തേക്ക് കൊണ്ടുവരാനാണ് സാധ്യത. പുതിയ പതിപ്പിനെ രാജ്യത്ത് അവതരിപ്പിച്ചാലും ഡിസൈനില്‍ അജഗജാന്തര വ്യത്യാസമുണ്ടാകുമെന്ന് തന്നെ വേണം പറയാന്‍.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

ആള്‍ട്ടോയുടെ പുതിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ സ്റ്റൈലിങ്ങിന്റെ വ്യക്തമായ രൂപമാണ് ഔദ്യോഗിക ചിത്രങ്ങള്‍ നല്‍കുന്നത്. ഒറ്റനോട്ടത്തില്‍, പുതിയ തലമുറയിലെ ആള്‍ട്ടോയുടെ രൂപകല്‍പ്പന ബോക്സി രൂപത്തിലുള്ള മാരുതി എസ്-പ്രസ്സോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നും.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

രൂപകല്പനയില്‍ നിന്ന് ആരംഭിച്ചാല്‍, അത് അതിന്റെ മുന്‍ഗാമികളേക്കാള്‍ അല്‍പ്പം മാറിയിരിക്കുന്നുവെന്ന് വേണം പറയാന്‍. എട്ടാം തലമുറ ആള്‍ട്ടോ കെയ് കാറിന്റെ (2014-ല്‍ അവതരിപ്പിച്ചു) ബോക്സി ഡിസൈനും അനുപാതവും പുതിയ ആള്‍ട്ടോ നിലനിര്‍ത്തിയിരിക്കെ, അത് ഇപ്പോള്‍ മുമ്പത്തേക്കാള്‍ മൃദുവും വൃത്താകൃതിയിലുള്ളതുമായി കാണപ്പെടുന്നു.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

മുന്‍വശത്ത്, പുതിയ ആള്‍ട്ടോ ഇപ്പോഴും പഴയ മോഡലിനെപ്പോലെ ട്രപസോയ്ഡല്‍ ഹെഡ്‌ലൈറ്റുകള്‍ സ്പോര്‍ട്സ് ചെയ്യുന്നു, ഇപ്പോള്‍ പുതിയ ലൈറ്റിംഗ് ഘടകങ്ങളുമായി ഇത് വരുന്നു. എന്നിരുന്നാലും, ബമ്പര്‍, ഗ്രില്ലുകള്‍, ഹുഡ് എന്നിവയ്ക്കെല്ലാം പഴയ മോഡലിനെക്കാള്‍ ഷാര്‍പ്പായി കാണപ്പെടുന്നു.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

പ്രൊഫൈലില്‍ നോക്കിയാല്‍, പഴയ കാറിനേക്കാള്‍ കുത്തനെയുള്ള എ-പില്ലറും വലിയ ഗ്ലാസ് ഹൗസിംഗും പുതിയ ആള്‍ട്ടോയ്ക്ക് ഉണ്ട്, ഇത് ബോക്സിയറായി കാണപ്പെടുന്നു, എന്നിരുന്നാലും ഇവിടെയും എല്ലാ അരികുകളും വൃത്താകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് പറയേണ്ടി വരും.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

പിന്‍ഭാഗത്ത്, ഒരു പുതിയ ടെയില്‍ഗേറ്റും ബമ്പറുകളും പുതിയ നേരായ ടെയില്‍ ലൈറ്റുകളും ഉണ്ട്. മൊത്തത്തില്‍, ഒന്‍പതാം തലമുറ ആള്‍ട്ടോയുടെ ഡിസൈന്‍ അതിന്റെ മുന്‍ഗാമിയുടെ റെട്രോ സ്‌റ്റൈലിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം പുതിയതാണ്. ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമാണ് വാഹനത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

പുതിയ ആള്‍ട്ടോയുടെ പുറംഭാഗം കൂടുതല്‍ വൃത്താകൃതിയിലായിരിക്കുന്നുവെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ലംബമായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന വിന്‍ഡ്ഷീല്‍ഡും സവിശേഷതയാണ്.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

പുതിയ ആള്‍ട്ടോയുടെ ഉയരം 50 mm വര്‍ധിച്ച് 1,525 mm ആയി. 3,395 mm നീളവും 1,475 mm വീതിയും മുന്‍ തലമുറയെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ചെറിയ ഗ്രൗണ്ട് ക്ലിയറന്‍സ്, പരുക്കന്‍ ഭൂപ്രദേശത്തേക്കാള്‍ നഗര പരിസ്ഥിതിക്ക് അനുയോജ്യമാക്കുന്നു.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

ഉള്ളില്‍, ലേയേര്‍ഡ് ഡിസൈനും കളര്‍ ഉപയോഗവും കൊണ്ട് തികച്ചും വിചിത്രമായി കാണപ്പെടുന്ന ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡാണ് വാഹനത്തിന് ലഭിക്കുന്നത്. കാഴ്ചയിലും പൊസിഷനിംഗിലും എസി വെന്റുകള്‍ ഔട്ട്ഗോയിംഗ് മോഡലിന് സമാനമാണ്.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

എന്നിരുന്നാലും, ഒരു പുതിയ സ്റ്റിയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ, വൃത്തിയായി സംയോജിപ്പിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. ഇതിനുപുറമെ, മുന്‍വശത്ത് വണ്‍പീസ് സീറ്റുകളും പിന്‍ഭാഗത്ത് അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റുകളുള്ള ബെഞ്ച് ശൈലിയിലുള്ള സീറ്റും ഉണ്ട്, ഔട്ട്ഗോയിംഗ് മോഡലിനാ സമാനമാണിത്.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

ഒന്‍പതാം തലമുറ ആള്‍ട്ടോയ്ക്ക് സുസുക്കി സേഫ്റ്റി സപ്പോര്‍ട്ടിന് കീഴിലുള്ള സജീവ ഡ്രൈവര്‍ അസിസ്റ്റുകളായിരിക്കും ലഭിക്കുക. അതില്‍ ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഹൈ-ബീം അസിസ്റ്റ്, കാല്‍നടയാത്രക്കാരെ കണ്ടെത്തുന്നതിനും മുന്നോട്ടുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനുമുള്ള ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB) എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

മറ്റ് സുസുക്കി കാറുകളെപ്പോലെ പുതിയ ആള്‍ട്ടോയ്ക്കും കരുത്ത് പകരുന്നത് 660 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും. ഇപ്രാവശ്യത്തെ പുതുമ എന്തെന്നാല്‍, ഒന്‍പതാം തലമുറ ആള്‍ട്ടോയ്ക്ക് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും എന്നതാണ്.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

ഒപ്പം ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട് ജനറേറ്ററും (ISG) കരുത്ത് സംഭരിക്കാന്‍ ഒരു ചെറിയ ലിഥിയം-അയണ്‍ ബാറ്ററി പാക്കും ലഭിക്കും. എന്നിരുന്നാലും, മോഡലിന്റെ പവര്‍ കണക്കുകള്‍ സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പഴയ മോഡലിന്റെ 5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് യൂണിറ്റുകള്‍ പുതിയ ആള്‍ട്ടോയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഗിയര്‍ബോക്സ് ഓപ്ഷനുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

മാരുതി സുസുക്കി ഇന്ത്യയ്ക്കായി അടുത്ത തലമുറ ആള്‍ട്ടോ ഹാച്ച്ബാക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അടുത്തിടെ ലോഞ്ച് ചെയ്ത സെലേറിയോ പോലെ മൂന്നാം തലമുറ ആള്‍ട്ടോ ഒടുവില്‍ Heartect മോഡുലാര്‍ പ്ലാറ്റ്ഫോമിലേക്ക് മാറും.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

പുതിയ ആള്‍ട്ടോയുടെ സ്‌പൈ ഫോട്ടോകളില്‍ നിന്ന്, ഡിസൈന്‍ നിലവിലെ മോഡലിന്റെ പരിണാമം ആയിരിക്കുമെന്ന് തോന്നുമെങ്കിലും, ഹാച്ച്ബാക്കിന്റെ ബാഹ്യവും ഇന്റീരിയറും മാരുതി പുനര്‍നിര്‍മ്മിക്കും.

S-Presso-യില്‍ നിന്ന് ഡിസൈന്‍ ശൈലി കടമെടുത്ത് 2022 Alto; ഔദ്യോഗി ചിത്രങ്ങള്‍ വെളിപ്പെടുത്തി Suzuki

നിലവിലെ മോഡലില്‍ നിന്നുള്ള അതേ 796 സിസി, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ പുതിയ ആള്‍ട്ടോ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയില്‍ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനി ഈ എഞ്ചിന്‍ നവീകരിക്കുമോ എന്ന് കണ്ടറിയണം. പുതിയ മാരുതി സുസുക്കി ആള്‍ട്ടോ അടുത്ത വര്‍ഷം അവസാന പകുതിയോടെ മാത്രമേ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുകയുള്ളൂ.

Most Read Articles

Malayalam
English summary
Suzuki revealed 2022 alto in japan find here more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X