മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

വർഷങ്ങളായി, ആഗോള വാഹന നിർമാതാക്കൾ, ശ്രദ്ധ നേടാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾ, സഹകരണ പ്രോജക്ടുകൾ എന്നിവയിൽ നിന്നുള്ള ധാരാളം ഫ്യൂച്ചറിസ്റ്റ് കൺസെപ്റ്റുകൾ നാം കണ്ടിട്ടുണ്ട്.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

അവയിൽ ചിലത് മാത്രമേ നിലവിൽ യുക്തിക്ക് നിരക്കുന്നവയായി തോന്നൂ, മറ്റുള്ളവ ഭാവിയിലേക്കുള്ള കാഴ്ചപ്പാടോടെ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, നാം കാണുന്ന എല്ലാ ഡിസൈൻ പഠനങ്ങളും വിവിധ കാരണങ്ങളാൽ ഉൽ‌പാദനത്തിൽ പ്രവേശിക്കില്ല.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

സുസുക്കിയും ഇസ്റ്റിറ്റ്യൂട്ടോ യൂറോപ്പിയോ ഡി ഡിസൈനും (IED) ചേർന്ന് ഇറ്റലിയിലെ മോൺസയ്ക്കും സാൻ മറിനോയ്‌ക്കുമൊപ്പം ജനപ്രിയ റേസ്‌ട്രാക്കായ മിസാനോയുടെ പേരിട്ടിരിക്കുന്ന ഒരു പുതിയ കൺസെപ്റ്റ് സൃഷ്‌ടിച്ചിരിക്കുകയാണ്.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

ടൊറിനോയിലെ IED -യിലെ മാസ്റ്റർ ഇൻ ട്രാൻസ്പോർട്ടേഷൻ ഡിസൈൻ വിദ്യാർത്ഥികളാണ് ഇത് ആശയപരമായി അവതരിപ്പിച്ചത്. രണ്ട് സീറ്റർ റോഡ്സ്റ്റർ കൺസെപ്റ്റിന് മനോഹരമായ ഡിസൈനുണ്ട്.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

ഷാർപ്പ് ക്രീസുകളും ഒഴുകുന്ന ബോഡി ലൈനുകളും ഇതിന്റെ ലോ സ്ലംഗ് മനോഭാവത്തെ പരിപൂർണ്ണമാക്കുന്നു, കൂടാതെ ഇത് ഒരു മോട്ടോർസൈക്കിളിന്റെയും പൂർണ്ണമായും തുന്ന വാഹനത്തിന്റെയും ഗുണങ്ങളെ സംയോജിപ്പിക്കുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

ഇതിന് നാല് മീറ്റർ നീളമുണ്ട്, പക്ഷേ ഒരു മീറ്റർ മാത്രം ഉയരമാണുള്ളത്. കാറുകളിലെ സാധാരണ സീറ്റിംഗിന് വിരുദ്ധമായി ഡ്രൈവറും പാസഞ്ചറും ഒരുമിച്ച് ഇരിക്കുന്നു.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

ഷാർപ്പ് ഹെഡ്‌ലാമ്പുകളുടെ അതേ ക്ലസ്റ്ററിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ എയർ ഇന്റേക്കുകളുള്ള സൂപ്പർകാർ സങ്കൽപ്പങ്ങളെക്കുറിച്ച് സുസുക്കി മിസാനോ കൺസെപ്റ്റിന്റെ ഫ്രണ്ട് ഫാസിയ നമ്മെ ഓർമ്മിപ്പിക്കുന്നു.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

ബോണറ്റ് താഴേക്ക് താഴുകയും അതിൽ സുസുക്കി ബാഡ്ജ് ഘടിപ്പിക്കുകയും ചെയ്യുന്നു. പർപ്പിൾ ബോഡി കളർ വീലുകളിലും സൈഡ് പ്രൊഫൈലിന്റെ ബാക്കി ഭാഗങ്ങളിലും കോപ്പർ ആക്സന്റുകളും നൽകിയിരിക്കുന്നു.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

പിന്നിൽ ഒരു റോൾ ഹൂപ്പും ഡ്രൈവറിനായി ചരിഞ്ഞ വിൻഡ്‌സ്ക്രീനും സുസുക്കി മിസാനോ കൺസെപ്റ്റിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്. രണ്ട് ഡോറുകളുള്ള ബോഡി ഉപയോഗിച്ച് ഡിസൈൻ പഠനത്തിൽ IED, സുസുക്കി ബാഡ്ജുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പിൻഭാഗത്ത് ഒരു ഡിഫ്യൂസർ എന്നിവയുണ്ട്. പരമ്പരാഗത സ്റ്റിയറിംഗ് വീലിന് വിപരീതമായി കൺട്രോൾ സ്റ്റിക്കിലൂടെ വാഹനം കൈകാര്യം ചെയ്യാൻ കഴിയും.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

സുസുക്കി മിസാനോ കൺസെപ്റ്റ് യുവ ഡിസൈനർമാരുടെ മനസ്സിൽ നിന്ന് ജനിച്ചതാണെങ്കിലും, കമ്പനിക്ക് ഇത് ഉൽ‌പാദനത്തിലേക്ക് കൊണ്ടുവരാൻ ഉദ്ദേശ്യമില്ല, സാങ്കേതിക സവിശേഷതകളും വെളിപ്പെടുത്തിയിട്ടില്ല.

മോട്ടോർസൈക്കിൾ ശൈലിയിൽ മിസാനോ റോഡ്സറ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് സുസുക്കി

എന്നിരുന്നാലും, സുപ്രധാന തീരുമാനങ്ങൾക്കായി കൺസെപ്റ്റുകൾ എടുക്കുന്നതിനാൽ ഇത് ഭാവിയിലെ റോഡ്‌സ്റ്ററുകളിലേക്ക് ഒരു സാധ്യതയുള്ള രൂപം നൽകുന്നു!

Most Read Articles

Malayalam
English summary
Suzuki Unveiled Motorcycle Inspired New Misano Roadster Concept. Read in Malayalam.
Story first published: Monday, May 3, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X