Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

സുസുക്കി പതിറ്റാണ്ടുകളായി വിറ്റാര മിഡ്‌സൈസ് എസ്‌യുവിയെ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്നു, ഏറ്റവും പുതിയ തലമുറ 2015 മുതൽ രംഗത്തുണ്ട്. ജാപ്പനീസ് നിർമ്മാതാക്കൾ വാഹനത്തിന്റെ 30 -ാം വാർഷികം ആഘോഷിക്കുന്നതിനായി 2018 -ൽ വിറ്റാരയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകിയിരുന്നു.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഇതിലൂടെ ശ്രദ്ധേയമായ നിരവധി അപ്‌ഡേറ്റുകൾ വാഹനം നേടി. എസ്‌യുവിയുടെ പുതിയ തലമുറയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ അടുത്തിടെ വ്യാപകമായിരുന്നു. വരും വർഷം ഇത് ആഗോളതലത്തിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഈ ഊഹാപോഹങ്ങൾക്ക് വീണ്ടും കരുത്തേകി ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഉൽപാദന കേന്ദ്രത്തിന് സമീപത്ത് ഒരു ഫ്ലാറ്റ്ബെഡ് ട്രക്കിൽ സ്ട്രാപ്പ് ചെയ്തിരിക്കുന്ന വിറ്റാരയുടെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ വെബ്ബിൽ പുറത്തു വന്നിരിക്കുകയാണ്. ഇതാദ്യമായല്ല അഞ്ച് സീറ്റർ മോഡൽ ഇന്ത്യൻ റോഡുകളിൽ കണ്ടെത്തുന്നത്.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

വാഹനത്തിന്റെ ചില സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങളായ മധ്യഭാഗത്ത് സുസുക്കി ബാഡ്ജുള്ള ലംബമായ ക്രോം ഗ്രില്ല് സ്ലാറ്റുകൾ, ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയവ ചിത്രങ്ങളിൽ കാണാൻ കഴിയും.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

വരാനിരിക്കുന്ന അഞ്ചാം തലമുറയ്ക്കുള്ള ഘടകങ്ങൾ പരീക്ഷിക്കുന്നതിനായിട്ടാവും എസ്‌യുവിയെ രാജ്യത്തേക്ക് നിർമ്മാതാക്കൾ കൊണ്ടുവന്നിരിക്കുന്നത്, എന്നാൽ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഞങ്ങൾക്ക് ഇതുവരെ അറിയില്ല.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

നിലവിൽ, 1.4 ലിറ്റർ ബൂസ്റ്റർജെറ്റ് ഫോർ സിലിണ്ടർ K14 D ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വിറ്റാരയ്ക്ക് ഊർജ്ജം പകരുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി പവർട്രെയിൻ കണക്ട് ചെയ്തിരിക്കുന്നു.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

അഞ്ചാം തലമുറ സുസുക്കി വിറ്റാര നിലവിലുള്ള മോഡലിനേക്കാൾ വലുതായിരിക്കും. നിലവിലെ മോഡലിന് 4,175 mm നീളവും 1,775 mm വീതിയും 1,610 mm ഉയരവുമുണ്ട്. വരാനിരിക്കുന്ന പതിപ്പ് 4,200 mm നീളവും 1,780 mm വീതിയും 1,620 mm ഉയരവുമായി വരും എന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വീൽബേസ് 2,500 mm -ൽ തന്നെ തുടരും. നിലവിലുള്ള പ്ലാറ്റ്ഫോമിൽ 2022 വിറ്റാരയിൽ ഒരു വലിയ പരിഷ്ക്കരണം പ്രതീക്ഷിക്കുന്നു.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

അടുത്ത തലമുറ വിറ്റാരയ്ക്ക് പുറമേ, സുസുക്കി പുതുക്കിയ എസ്-ക്രോസിലും പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇന്ത്യ പോലുള്ള വിപണികളിൽ എത്തുന്നതിനുമുമ്പ് ക്രോസ്ഓവർ 2022 -ൽ യൂറോപ്പിൽ അതിന്റെ പ്രീമിയർ പ്രദർശിപ്പിക്കും, കൂടാതെ ഇതിന് ഒരു ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനും ലഭിക്കും.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വരും മാസങ്ങളിൽ മാരുതി സുസുക്കി പുതിയ തലമുറ സെലേറിയോ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതോടൊപ്പം വിറ്റാര ബ്രെസ, ആൾട്ടോ, ബലേനോ എന്നിങ്ങനെ നിരവധി മോഡലുകൾക്ക് മിഡ്-ലൈഫ് അപ്‌ഡേറ്റുകളും തലമുറ മാറ്റങ്ങളും നിർമ്മാതാക്കളുടെ പദ്ധതിയിലുണ്ട്.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ പുതുതലമുറ മോഡൽ ഇതിനോടകം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ബ്രെസ, ആൾട്ടോ മോഡലുകളുടെ പുതുതലമുറകളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

മാരുതി ജിപ്സിയുടെ പിൻതലമുറക്കാരനായി ജിംനി ഓഫ്-റോഡർ എസ്‌യുവിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള അഞ്ച് ഡോർ പതിപ്പും മാരുതിയുടെ അണിയറിൽ ഒരുങ്ങുന്നുണ്ട്.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഇവ കൂടാതെ രാജ്യത്ത് തങ്ങളുടെ സിഎൻജി മോഡൽ ശ്രേണി മെച്ചപ്പെടുത്താനും ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഒരുങ്ങുന്നു. നിലവിലെ സിഎൻജി പോർട്ട്ഫോളിയോയിലേക്ക് പരിഷ്കരിച്ച ഡിസയർ സിഎൻജി, സ്വിഫ്റ്റ് സിഎൻജി എന്നിവ അവതരിപ്പിക്കും.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

സമീപഭാവിയിൽ, ടൊയോട്ടയുമായി പങ്കാളിത്തത്തോടെ MSIL ഇടത്തരം എസ്‌യുവി സെഗ്മെന്റിൽ പ്രവേശിക്കാനും കഴിയും. അതോടൊപ്പം ഈ പങ്കാളിത്തത്തിൽ കൂടുതൽ മികച്ച ഹൈബ്രിഡ് കാറുകളും താമസിയാതെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

കൂടാതെ രാജ്യത്ത് തങ്ങളുടെ മോഡൽ നിരയിലുടനീളം വീണ്ടും വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. 2021 ആരംഭിച്ചതിന് ശേഷം ബ്രാൻഡ് നടപ്പിലാക്കുന്ന മുന്നാമത്തെ വില വർധനവാണിത് എന്നത് ശ്രദ്ധിക്കണം.

Suzuki Vitara മിഡ്‌സൈസ് എസ്‌യുവി ഇന്ത്യയിലെത്തുമോ? ഊഹാപോഹങ്ങൾക്ക് തിരികൊളുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഇൻപുട്ട്, റോ മെറ്റീരിയൽ ചെലവുകൾ ഉയർന്നതിനാലാണ് വാഹനങ്ങളുടെ വില കമ്പനി വീണ്ടും വർധിപ്പിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്ത് മാരുതി സുസുക്കി ഉൾപ്പടെ നിരവധി നിർമ്മാതാക്കൾ വാഹനങ്ങളുടെ വിലകൾ വർധിപ്പിച്ചിട്ടുണ്ട്.

Source: GaadiWaadi

Most Read Articles

Malayalam
English summary
Suzuki vitara suv new spy pics goes viral online
Story first published: Wednesday, September 8, 2021, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X