2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

ആഭ്യന്തര നിര്‍മാതാക്കളായ Tata Motors അതിന്റെ പ്രീമിയം മുന്‍നിര എസ്‌യുവിയായ Safari-യെ നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് Tata, നേപ്പാളിലെ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളുടെ പുതുക്കിയ ശ്രേണി അവതരിപ്പിച്ചത്.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലായ Safari-യും ഇവിടെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. സിപ്രദി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡുമായിട്ടുള്ള പങ്കാളിത്തത്തോടെയാണ് മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

2021 Tata Safari എസ്‌യുവി NPR 81.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇത് 6,7 സീറ്റിംഗ് കോണ്‍ഫിഗറേഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

XE മുതല്‍ XZA+വരെ നീളുന്ന ഒന്‍പത് വേരിയന്റുകളില്‍ മോഡല്‍ ലൈനപ്പ് ലഭ്യമാണ്. എസ്‌യുവിയുടെ പരുക്കന്‍, സ്‌പോര്‍ട്ടി ശൈലിക്ക് പ്രാധാന്യം നല്‍കുന്ന Safari-യുടെ 'അഡ്വഞ്ചര്‍' പതിപ്പും കാര്‍ നിര്‍മ്മാതാവ് അവതരിപ്പിച്ചിട്ടുണ്ട്.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

പുതിയ 2021 Safari രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 'മികച്ച കംഫര്‍ട്ട്, സുരക്ഷ, ഈട്, പ്രകടനം എന്നിവ വാഗ്ദാനം ചെയ്യുന്നതിനാണെന്നും കമ്പനി അവകാശപ്പെടുന്നു. 170 bhp കരുത്തുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് കൈറോടെക് എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് നല്‍കുന്നത്.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

2,741 mm വീല്‍ബേസില്‍ വിപണിയില്‍ എത്തുന്ന ഈ എസ്‌യുവിക്ക് ഒരു പനോരമിക് സണ്‍റൂഫ്, സിഗ്‌നേച്ചര്‍ ഓസ്റ്റര്‍ വൈറ്റ് ഇന്റീരിയറുകള്‍, ആഷ്വുഡ് ഫിനിഷ് ഡാഷ്ബോര്‍ഡ്, 8.8 ഇഞ്ച് ഫ്‌ലോട്ടിംഗ് ഐലന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും Tata വാഗ്ദാനം ചെയ്യുന്നു.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

Land Rover-ല്‍ നിന്നുള്ള പ്രശസ്തമായ D8 പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉരുത്തിരിഞ്ഞ OMEGARC ആര്‍ക്കിടെക്ചറിന്റെ ശേഷിയുള്ള Tata Motors-ന്റെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയാണ് Safari-ക്ക് ലഭിക്കുന്നത്. 14 പ്രവര്‍ത്തനങ്ങളും ബോസ് മോഡും ഉള്ള ഒരു നൂതന ESP എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

റോയല്‍ ബ്ലൂ ഒപ്പിനൊപ്പം ഡേറ്റോണ ഗ്രേ, ഓര്‍ക്കസ് വൈറ്റ് എന്നിവയുടെ അധിക കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. പുതിയ Safari അതിന്റെ Harrier മോഡലില്‍ നിന്നുള്ള മിക്ക ഡിസൈനും സ്‌റ്റൈലിംഗ് ഘടകങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് വേണം പറയാന്‍.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

അതേസമയം വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നത് കാറിന്റെ പിന്‍ഭാഗത്താണ്. എല്‍ഇഡി ടെയില്‍ ലൈറ്റുകളുടെ പുതുക്കിയ സെറ്റ്, എല്‍ഇഡി സ്റ്റോപ്പ് ലാമ്പിനൊപ്പം റൂഫില്‍ ഘടിപ്പിച്ച സ്പോയിലര്‍ എന്നിവയുള്ള കൂടുതല്‍ നേരായ ടെയില്‍ ഗേറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

നീളമേറിയ ഓവര്‍ഹാംഗ്, സ്റ്റെപ്പ്ഡ് റൂഫ്, പുതുതായി രൂപകല്‍പന ചെയ്ത അലോയ് വീലുകള്‍, വലിയ ക്വാര്‍ട്ടര്‍ പാനല്‍ എന്നിവയാണ് എക്സ്റ്റീരിയറുകളിലെ മറ്റ് ഡിസൈന്‍ മാറ്റങ്ങള്‍.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

അകത്തേക്ക് വന്നാല്‍, മുന്‍വശത്തെ മൊത്തത്തിലുള്ള ഡാഷ്ബോര്‍ഡും ക്യാബിന്‍ ലേ ഔട്ടും അതേപടി നിലനില്‍ക്കുന്നു. Harrier-ല്‍ നിന്നുള്ള മിക്ക സവിശേഷതകളും ഘടകങ്ങളും Safari മുന്നോട്ട് കൊണ്ടുപോകുന്നു.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

ഇതില്‍ ഒരേ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുടെ പിന്തുണയും ഉള്‍പ്പെടുന്നു.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

ബ്രാന്‍ഡിന്റെ iRA കണക്റ്റുചെയ്ത സാങ്കേതികവിദ്യയുമായിട്ടാണ് വാഹനം വരുന്നത്. ഇത് ഒരു സമര്‍പ്പിത ആപ്പ് വഴി ഒരു സ്മാര്‍ട്ട്ഫോണുമായി ജോടിയാക്കാം. റിമോട്ട് ആക്‌സസ്, വോയ്സ് അസിസ്റ്റന്‍സ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ കണക്റ്റഡ് ടെക് വാഗ്ദാനം ചെയ്യുന്നു.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

മൂന്നാം നിര, പനോരമിക് സണ്‍റൂഫ്, പുതിയ ബെനെക്കെ കാലിക്കോ ഓസ്റ്റര്‍ വൈറ്റ് പ്രീമിയം ലെതര്‍ ഇന്റീരിയറുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, മൂന്നാം നിര എസി വെന്റുകള്‍, 9-സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, മറ്റ് നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവയാണ് മറ്റ് പ്രധാന മാറ്റങ്ങള്‍.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

ഇതിനൊപ്പം അവതരിപ്പിച്ച പുതിയ 2021 Safari അഡ്വഞ്ചര്‍ പേഴ്സണയില്‍ R18 ബ്ലാക്ക് ടിന്റഡ് ചാര്‍ക്കോള്‍ ഗ്രീന്‍ മെഷീന്‍ അലോയ്കളും അതിന്റെ ഗ്രില്ലില്‍ ഓള്‍-പിയാനോ ബ്ലാക്ക് ഫിനിഷും റൂഫ് റെയില്‍ ഇന്‍സേര്‍ട്ടും പുറത്തെ ഡോര്‍ ഹാന്‍ഡിലുകളും ബോണറ്റില്‍ സഫാരി മാസ്‌കോട്ട് പ്ലെയ്സ്മെന്റും ഉണ്ട്.

2021 Safari നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് Tata; വിലകളും, മറ്റ് വിശദാംശങ്ങളും ഇതാ

ഇന്റീരിയറുകളില്‍, 'അഡ്വഞ്ചര്‍' പേഴ്സണയില്‍ സിഗ്‌നേച്ചര്‍ എര്‍ത്തി ബ്രൗണ്‍ ഇന്റീരിയറുകള്‍, എയര്‍ വെന്റുകളില്‍ ഡാര്‍ക്ക് ക്രോം ഇന്റീരിയര്‍ ആക്സന്റുകള്‍, നോബ്, സ്വിച്ച്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് വീലില്‍ പിയാനോ ബ്ലാക്ക് ഇന്റീരിയര്‍ പായ്ക്ക്, ഗ്രാബ് ഹാന്‍ഡിലുകള്‍, ഫ്‌ലോര്‍ കണ്‍സോള്‍ എന്നിവയുണ്ട്. ഫ്രെയിമും IP മിഡ് പാഡ് ഫിനിഷറും ഈ പതിപ്പിന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
English summary
Tata motors launched 2021 safari suv in nepal find here all details
Story first published: Tuesday, August 31, 2021, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X