XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

ടാറ്റയുടെ മോഡൽ നിരയിലെ ഏറ്റവും പുതിയ ഉൾപ്പെടുത്തൽ സഫാരി എസ്‌യുവിയാണ്. നിർമ്മാതാക്കളുടെ പുതിയ ഫ്ലാഗ്ഷിപ്പ് വാഹനമാണിത്. ഹാരിയറും സഫാരിയും സെഗ്‌മെന്റിൽ നന്നായി പ്രവർത്തിക്കുന്നു.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

എം‌ജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ, അടുത്തിടെ അവതരിപ്പിച്ച മഹീന്ദ്ര XUV700 എന്നിവയ്‌ക്കെതിരെയാണ് സഫാരി മത്സരിക്കേണ്ടത്. ടാറ്റ മോട്ടോർസ് ഇപ്പോൾ സഫാരിക്കായി ഒരു പുതിയ പരസ്യം പുറത്തിറക്കിയിരിക്കുകയാണ്, ഇത് സഫാരിയുടെ പുതുതായി ആരംഭിച്ച XTA+ വേരിയന്റ് വാങ്ങുന്നതിനുള്ള 15 കാരണങ്ങൾ വ്യക്തമാക്കുന്നു.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

XTA+ എന്ന ഈ പുത്തൻ വേരിയന്റ് സഫാരിയുടെ XT വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി നിർമ്മാതാക്കൾ ഇത് വാഗ്ദാനം ചെയ്യുന്നു.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

ഗ്ലോബൽ ക്ലോസ്, ആന്റി-പിഞ്ച് എന്നിവയെ പിന്തുണയ്ക്കുന്ന ഒരു പനോരമിക് സൺറൂഫും ഇതിലുണ്ട്, മഴ പെയ്യുന്നത് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഇത് സ്വയം ക്ലോസ് ചെയ്യും.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

വാഹനത്തിന് 20.08 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. XUV 700 വിപണിയിലെത്തുന്നതോടെ മത്സരം വർധിക്കുന്നതിനാൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും സഫാരിയുടെ വിപണി സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ വേരിയൻറ് കമ്പനി പുറത്തിറക്കിയത്.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

XTA+ വേരിയന്റിന് സോഫ്റ്റ് ടച്ച് ഡാഷ്‌ബോർഡ് ലഭിക്കുന്നു, ആന്റി റിഫ്ലക്ടീവ് ടോപ്പ് ലെയറുമായിട്ടാണ് ഇത് വരുന്നത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ഐലന്റ് ഇൻഫോടെയ്ൻമെന്റ് സംവിധാനവും വാഹനത്തിലുണ്ട്.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

ഇത് നാല് സ്പീക്കറുകളിലേക്കും നാല് ട്വീറ്ററുകളിലേക്കും കണക്ട് ചെയ്തിരിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവ ഇതിൽ വരുന്നു. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും നിർമ്മാതാക്കൾ ഈ വേരിയന്റിൽ ചേർത്തിരിക്കുന്നു.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

ക്ഷീണം തോന്നാത്ത തരത്തിൽ ഹൈവേ ഡ്രൈവിംഗിന് ഡ്രൈവർക്ക് ലംബർ സപ്പോർട്ടും ക്രൂയിസ് കൺട്രോളുമുള്ള ഉയരം ക്രമീകരിക്കാവുന്ന സീറ്റുകൾ ലഭിക്കുന്നു.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, മൂഡ് ലൈറ്റിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ, ഇലക്ട്രിക്കലായി മടക്കാവുന്ന റിയർവ്യൂ മിററുകൾ എന്നിവയും എസ്‌യുവിക്ക് ലഭിക്കും. iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും വലിയ 18 ഇഞ്ച് അലോയി വീലുകളും ഇതിൽ വരുന്നു.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

XZ/XZA വേരിയന്റ്

നിങ്ങൾ ഉയർന്ന XZ അല്ലെങ്കിൽ XZA വേരിയന്റ് തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് HID പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫംഗ്ഷനോടുകൂടിയ ഫോഗ് ലാമ്പുകൾ, ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ആറ് തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 18 ഇഞ്ച് മെഷീൻ കട്ട് അലോയി വീലുകൾ, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ, ഷാർക്ക്-ഫിൻ ആന്റിന എന്നിവ അഡീഷണലായി ലഭിക്കുന്നു.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

ഇത് കൂടാതെ ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ലെതർ റാപ്പ്ഡ് ഗിയർ ലിവർ, ഓയിസ്റ്റർ വൈറ്റ് ലെതർ അപ്ഹോൾസ്റ്ററി, ഡോർ പാഡുകളിൽ ലെതർ ഇൻസേർട്ടുകൾ തുടങ്ങിയ പ്രീമിയം ടച്ചുകളും ഈ വേരിയന്റിൽ ടാറ്റ ചേർക്കുന്നു.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

മാത്രമല്ല വാഹനത്തിന് നോർമൽ, റഫ്, വെറ്റ് എന്നിങ്ങനെ മൂന്ന് ടെറൈൻ മോഡുകൾ ലഭിക്കുന്നു. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിലുള്ളത്.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

ഇത് ജെബിഎല്ലിൽ നിന്നുള്ള ഒമ്പത് സ്പീക്കർ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ സജ്ജീകരണത്തിൽ നാല് സ്പീക്കറുകൾ, നാല് ട്വീറ്ററുകൾ, ഒരു ആംപ്ലിഫയർ, ഒരു സബ് വൂഫർ എന്നിവ അടങ്ങിയിരിക്കുന്നു. ഡ്രൈവർക്കായി 7.0 ഇഞ്ച് സെമി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

XZ+/XZA+

ഇനി സഫാരിയുടെ ടോപ്പ് എൻഡ് XZ+/XZA+ വേരിയന്റുകൾ നമുക്ക് നോക്കാം. ഇത് ഒരു പനോരമിക് സൺറൂഫും രണ്ടാമത്തെ വരിയിൽ ക്യാപ്റ്റൻ സീറ്റുകളുടെ ഓപ്ഷനും ചേർക്കുന്നു. ഈ വേരിയന്റിൽ നിങ്ങൾക്ക് പ്രത്യേക അഡ്വഞ്ചർ പെർസോണ പതിപ്പും ലഭിക്കും. അഡ്വഞ്ചർ പേർസോണ പതിപ്പിന് വ്യത്യസ്തമായ ട്രോപ്പിക്കൽ മിസ്റ്റ് എക്‌സ്‌റ്റീരിയർ നിറം ലഭിക്കുന്നു.

XUV700 സഫാരിക്ക് ഒരു വെല്ലുവിളിയോ? എസ്‌യുവിയുടെ പുത്തൻ XTA+ വേരിയന്റിന്റെ TVC പങ്കുവെച്ച് ടാറ്റ

കൂടാതെ എർത്തി ബ്രൗൺ നിറത്തിൽ ഇന്റീരിയറുകൾ പൂർത്തിയാക്കിയിരിക്കുന്നു. പിയാനോ ബ്ലാക്ക് റൂഫ് റെയിലുകൾ, പിയാനോ ബ്ലാക്ക് ഗ്രില്ല്, ബാഡ്ജിംഗ്, 18 ഇഞ്ച് ചാർക്കോൾ ബ്ലാക്ക് മെഷീൻ അലോയി വീലുകൾ എന്നിവയാണ് മറ്റ് മാറ്റങ്ങൾ.

എഞ്ചിൻ

2.0 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രമാണ് സഫാരിയിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് പരമാവധി 170 bhp കരുത്തും 350 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമായി സഫാരി ലഭിക്കും.

Most Read Articles

Malayalam
English summary
Tata motors shares all new tvc of safari xta variant explaining features
Story first published: Wednesday, August 18, 2021, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X