എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

ടാറ്റ മോട്ടോർസ് വളരെ കാലത്തെ കാത്തിരിപ്പിന് ഒടുവിൽ തങ്ങളുടെ പുതിയ മൈക്രോ എസ്‌യുവി പഞ്ച് അനാച്ഛാദനം ചെയ്തിരിക്കുകയാണ്. വളരെ കാലമായി നിർമ്മാതാക്കളുടെ അണിയറിയിൽ ഒരുങ്ങിക്കൊണ്ടിരുന്ന ഒരു മോഡലായിരുന്നു ഇത്.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

ഈ വിഭാഗത്തിലെ ടാറ്റയുടെ ആദ്യ ഉൽപ്പന്നമായിരിക്കും പഞ്ച്. വാഹനം റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മാരുതി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായി കാസ്പർ തുടങ്ങിയ കാറുകളുമായി മത്സരിക്കും. ചെറു എസ്‌യുവി വിഭാഗത്തിലെ മസ്തരം എങ്ങനെ നെരിടുമെന്നും, മറ്റ് എതിരാളികളെ പിന്തള്ളി വിൽപ്പനയിൽ മുന്നേറാനുള്ള പഞ്ച് ഇതിനുണ്ടോ എന്ന് നാം കണ്ടറിയേണ്ടതുണ്ട്.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

അതിനു മുമ്പായി മൈക്രോ എസ്‌യുവി പല മേഖലയിലും അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ എങ്ങനെയുണ്ട് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

എക്സ്റ്റീരിയർ

ടാറ്റ ഈ കാറിന് വളരെ ബോൾഡും അഗ്രസ്സീവുമായ ഡിസൈൻ നൽകിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ നാം ടാറ്റ ഹാരിയറിന്റെ ഒരു ചെറിയ പതിപ്പ് നോക്കുന്നതായി നമുക്ക് തോന്നിപ്പോകാം.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

മിക്ക എതിരാളികളും തങ്ങളുടെ കാറുകൾക്ക് മനോഹരവും ആധുനികവുമായ രൂപം നൽകിയിട്ടുണ്ടെങ്കിലും, ടാറ്റ നേരെ മറിച്ചാണ് ചെയ്തത്. ഈ സെഗ്‌മെന്റിൽ കരുത്തുറ്റതും പരുക്കൻ ഭാവവുമുള്ളതായ ഒരു കാർ ആഗ്രഹിക്കുന്ന ഒരാൾക്ക് പഞ്ച് ഇഷ്ടപ്പെടും എന്നത് തീർച്ച.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

ഇന്റീരിയർ

ടാറ്റ പഞ്ചിന്റെ ഉൾവശം ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇത് ആൾട്രോസിൽ കാണുന്ന ഡിസൈനിന് സമാനമായ ഒരു രൂപം പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും, ഡ്രൈവറുടെ സ്ക്രീനിന് അനലോഗ് ഡിജിറ്റൽ ഡിസ്പ്ലേ എന്നിവയും ഇതിൽ ഉൾപ്പെട്ടേക്കാം.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

കാലികമായതും ഫീച്ചർ-ലോഡ് ചെയ്തതുമായ ഇന്റീരിയർ തിരയുന്ന ഒരാൾക്ക് പഞ്ചിലെ സജ്ജീകരണം കൊണ്ട് വലിയ മതിപ്പുണ്ടാകണമെന്നില്ല, എന്നാൽ ഇതൊരു ഡീസെന്റ് ഫീൽ നൽകാം.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

എഞ്ചിൻ

ടിയാഗോ ഹാച്ച്ബാക്കിലും ടിഗോർ സെഡാനിലും കാണുന്ന അതേ 1.2 ലിറ്റർ പെട്രോൾ യൂണിറ്റുമായി ടാറ്റ പഞ്ച് വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഉയർന്ന ട്രിമ്മുകളിൽ ആൾട്രോസ് i-ടർബോയിൽ കാണപ്പെടുന്ന ടാറ്റ 1.2 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് വരുമെന്ന് കരുതുന്നു.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

നാച്ചുറലി ആസ്പിരേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 85 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ ടർബോ പെട്രോൾ യൂണിറ്റ് 108 bhp പുറപ്പെടുവിക്കുന്നു. മാഗ്നൈറ്റിനും കൈഗറിനും മത്സരാധിഷ്ഠിത എഞ്ചിനുകളുണ്ട്, ഇത് 98 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു, അതേസമയം ഇഗ്നിസ് ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ പവർ നൽകുന്ന കാറായി തുടരുന്നു.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

സുരക്ഷ

ടാറ്റയുടെ സമീപകാല ട്രെൻഡുകൾ നോക്കുമ്പോൾ, ആൾട്രോസ് പോലെ പഞ്ച് നിർമ്മിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സുരക്ഷാ റേറ്റിംഗിൽ ഞങ്ങൾക്ക് ഇതുവരെ സ്ഥിരീകരണമൊന്നുമില്ല, പക്ഷേ വാഹനം അതിന്റെ പ്ലാറ്റ്ഫോം ആൾട്രോസുമായി പങ്കിടുകയാണെങ്കിൽ, പഞ്ച് ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാകുമെന്ന് ഒരു സംശയവുമില്ലാതെ നമുക്ക് പറയാം.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

വിലനിർണ്ണയം

ടാറ്റ പഞ്ചിന് അതിന്റെ എതിരാളികളെ പോലെ 5.0 ലക്ഷം മുതൽ 6.0 ലക്ഷം രൂപയ്ക്ക് ഇടയിലാവും ബ്രാൻഡ് വില നിശ്ചയിക്കുന്നത്. മാഗ്നൈറ്റിന്റെ വില 5.59 ലക്ഷം രൂപയിലും കൈഗറിന്റെ എക്സ്-ഷോറൂം വില 5.64 ലക്ഷം രൂപയിലും ഇൻഗിസ് 4.95 ലക്ഷം രൂപ വിലയിലും ആരംഭിക്കുന്നു.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

ടാറ്റ് HBX കൺസെപ്റ്റ് എന്ന പേരിൽ 2020 ഓട്ടോ എക്സപോയിൽ അവതരിപ്പിച്ച പഞ്ച് മൈക്രോ എസ്‌യുവി വിപണിയിൽ ടാറ്റയ്ക്ക് മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെക്കാൻ പ്രാപ്തിയുള്ള ഒരു മോഡലാണ്. പഞ്ചിന് പിന്നാലെ ടിയാഗോ, ടിഗോർ എന്നിവയുടെ സിഎൻജി പതിപ്പുകളും നിർമ്മാതാക്കൾ പുറത്തിറക്കും.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

ഇന്ധന വില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ ചെലവ് കുറഞ്ഞ സിഎൻജി ഓപ്ഷനുകൾക്ക് ഡിമാൻഡ് വൻതോതിൽ ഏറി വരികയാണ്. എൻട്രി ലെവൽ ഹാച്ച്ബാക്ക് കോംപാക്ട് സെഡാൻ എന്നിവയുടെ സിഎൻജി പതിപ്പുകൾ അവതരിപ്പിച്ച് വിഭാഗത്തിൽ നല്ലൊരു ശതമാനം പങ്ക് കൈക്കലാക്കാനാണ് പ്രാദേശിക വാഹന നിർമ്മാതാക്കളുടെ ശ്രമം.

എതിരാളികളെ നേരിടാൻ Tata Punch ശക്തനോ? ഒരു ചെറു പഠനം

ഇതോടൊപ്പം ഇവി മേഖലയിലും ബ്രാൻഡ് തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ ടാറ്റ പുതുക്കിയ ടിഗോർ ഇവി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പും കമ്പനി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

Most Read Articles

Malayalam
English summary
Tata punch micro suv compared with its rivals
Story first published: Tuesday, September 14, 2021, 16:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X