വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

കഴിഞ്ഞ വർഷം ഒരു വെർച്വൽ പ്രോട്ടോടൈപ്പായി പ്രദർശിപ്പിച്ചിരുന്ന ബിഎംഡബ്ല്യു മിനി വിഷൻ അർബനോട്ട് കൺസെപ്റ്റ് കാർ ഇപ്പോൾ ഒരു വ്യക്തമായ മോഡലാക്കി മാറ്റിയിരിക്കുകയാണ് നിർമ്മാതാക്കൾ.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

ഇതിന്റെ ലോക പ്രീമിയർ ജൂലൈ ഒന്നിന് ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന DLD സമ്മർ കോൺഫറൻസിൽ നടക്കും. വാഹനത്തിനുള്ളിലെ സ്പെയ്സിന്റെ ഇന്നോവേറ്റീവ് ഉപയോഗത്തിലൂടെ മൊബിലിറ്റിയുടെ വ്യാഖ്യാനമാണ് വിഷൻ അർബനോട്ട് എന്ന് കമ്പനി അവകാശപ്പെടുന്നു.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

അർബനോട്ട് മിനി വാൻ ഉപയോഗിച്ച്, ഭാവിയിലെ അർബൻ മൊബിലിറ്റിയുടെയും ലൈഫ്‌സ്റ്റൈലിന്റെയും ആവശ്യങ്ങൾക്ക് 'സ്പെയ്സിന്റെ സമർത്ഥമായ ഉപയോഗം' എങ്ങനെ എന്നതിന്റെ ഒരു ചിത്രം സൃഷ്ടിക്കാൻ മിനി ശ്രമിക്കുന്നു.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

വാഹനത്തിലെ സ്പെയിസിന്റെ ഫീലും നൂതന വസ്തുക്കളും പര്യവേക്ഷണം ചെയ്യാൻ ആവശ്യപ്പെടുകയാണ് എന്ന് മിനി ഡിസൈൻ മേധാവി ഒലിവർ ഹെൽമർ പറയുന്നു.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

ഈ ആശയം ഉപയോഗിച്ച്, വാഹനത്തിന്റെ ഇന്റീരിയർ ഗതാഗതത്തിലേക്ക് മാത്രമല്ല, ഒരു ലിവിംഗ് സ്പെയിസായും പരിവർത്തനം ചെയ്യാനും വ്യക്തിഗതമാക്കാനുമുള്ള സാധ്യത വാഗ്ദാനം ചെയ്യാൻ മിനി ആഗ്രഹിക്കുന്നു.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

വിഷൻ അർബനോട്ട് വ്യത്യസ്ത അന്തരീക്ഷം സൃഷ്ടിക്കുന്ന ചിൽ, വണ്ടർ‌ലസ്റ്റ്, വൈബ് എന്നീ മൂന്ന് മിനി മൊമെന്റ്സുകളിൽ വാഗ്ദാനം ചെയ്യും. മികച്ച മൊമെന്റ്സ് യാത്രക്കാർ‌ക്ക് നൽ‌കുന്നതിന് ആമ്പിയന്റ് ലൈറ്റിംഗ്, മ്യൂസിക്, സുഗന്ധങ്ങൾ‌, ഇന്റീരിയറിന്റെ മറ്റ് വശങ്ങൾ എന്നിവ മിനി ക്രമീകരിക്കും.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

'ചിൽ' മൊമെന്റ്സ് ഒരാൾക്ക് വിശ്രമിക്കാനോ പൂർണ്ണ ഏകാഗ്രതയോടെ പ്രവർത്തിക്കാനോ കഴിയുന്ന 'സുഖകരമായ അന്തരീക്ഷം' പ്രതിഫലിപ്പിക്കുന്നു. പിൻ സീറ്റ് ബെഞ്ചിൽ ഇരിക്കാനും കിടക്കാനും വിവിധ പൊസിഷനുകളുണ്ട്, അതിന് മുകളിലുള്ള ബാക്ക്‌ലിറ്റ് ലൂപ്പ് ഒരു ശ്രീൻ ഫോറസ്റ്റ് കനോപിയാൽ പ്രചോദനം ഉൾക്കൊള്ളുന്നു, അതോടൊപ്പം മടക്കാവുന്ന ടേബിൾ ലാമ്പും ഇതിൽ ലഭ്യമാണ്.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

'വണ്ടർ‌ലസ്റ്റ്' മൊമെന്റ്സിൽ, മികച്ച രീതിയിൽ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മിനി ലോഗോയിൽ ഒരു വിരൽ സ്പർശത്തിൽ, സ്റ്റിയറിംഗ് വീലും പെഡലുകളും പുറത്തുവരുന്നു. റൂട്ടിന്റെ ആനിമേഷനും അധിക യാത്രാ വിവരങ്ങളും വാഹനം പ്രദർശിപ്പിക്കും.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

'വൈബ്' മൊമെന്റ്സ് മറ്റുള്ളവരുമായി സമയം ചെലവഴിക്കുന്നതിനാണ്, ഒപ്പം സ്വാഗതാർഹമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ഒരു ഒത്തുചേരൽ വാഹനം സുഗമമാക്കുന്നു.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

വശത്തെ ഡോർ തുറക്കുന്നതും വിൻഡ്‌സ്ക്രീൻ മടക്കിക്കളയുന്നതും സ്വാഗതാർഹമായ ഒരു രംഗം സൃഷ്ടിക്കുന്നു. ഈ മൊമെന്റിൽ സെന്റർ സർക്കുലാർ ഇൻസ്ട്രുമെന്റ് ഒരു മീഡിയ കൺട്രോൾ കേന്ദ്രമായി മാറുന്നു. കൂടാതെ കാറിന് ഒരു ബൂംബോക്സിനോട് സാമ്യമുണ്ടാകാം.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

വിഷൻ അർബനോട്ട് ഒരു ഷെയർഡ് മൊബിലിറ്റി കൺസെപ്റ്റാണ്, മാത്രമല്ല ഒന്നിലധികം ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകൾ വഴി ഇത് ആക്സസ് ചെയ്യാൻ കഴിയും. സുസ്ഥിര മൊബിലിറ്റി എന്ന ആശയം കൂടി ചേർത്ത് 100 ശതമാനം ഇലക്ട്രിക് പവർട്രെയിൻ ഇതിലുണ്ട്.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

മിനി വിഷൻ അർബനൗട്ടിന്റെ ഇന്റീരിയറിൽ ഉയർന്ന അളവിൽ റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നു. പുനരുപയോഗം ചെയ്യുന്ന വസ്തുക്കളിൽ നിന്ന് നിർമ്മിച്ച തുണിത്തരങ്ങളാണ് ഇന്റീരിയറിലെ പ്രധാന ഘടകം.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

യാത്രക്കാരുടെ എല്ലാ സെൻസുകളേയും മിനി വാൻ തൃപ്തമാക്കുന്നു. ഡിജിറ്റൽ സംയോജനത്തിന്റെ ഉപയോഗം അനലോഗ് അനുഭവത്തെ തീവ്രമാക്കുകയോ സമ്പന്നമാക്കുകയോ ചെയ്യുന്നു.

വെർച്വൽ വിഷൻ അർബനോട്ട് വാൻ കൺസെപ്റ്റിന് പ്രൊഡക്ഷൻ രൂപം നൽകി മിനി

ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുള്ള ലാമ്പും ഇന്റീരിയറിലെ ടെക്സ്റ്റൈൽ‌സ് ലെയറിന് കീഴിലുള്ള എൽ‌ഇഡി മാട്രിക്സുകളും അനലോഗ്, ഡിജിറ്റൽ ലോകങ്ങൾ കണ്ടുമുട്ടുകയും അതിശയകരമായ അനുഭവം സൃഷ്ടിക്കുകയും ചെയ്യുന്ന ഉദാഹരണങ്ങളാണ്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Virtual Mini Vision Unbanaut Concept Van Gets A Solid Build Form. Read in Malayalam.
Story first published: Wednesday, June 30, 2021, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X