Just In
- 10 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 11 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 12 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 13 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- News
43 മണ്ഡലങ്ങള്‍, 306 സ്ഥാനാര്‍ത്ഥികള്‍; പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടൈഗൂണ്‍ എസ്യുവിയെ ഔദ്യോഗികമായി വെളിപ്പെടുത്തി ഫോക്സ്വാഗണ്
2020 ഫെബ്രുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിച്ച പ്രൊഡക്ഷന്‍ സ്പെക്ക് ടൈഗൂണ്‍ എസ്യുവിയെ ഔദ്യോഗികമായി വെളിപ്പെടുത്തി ഫോക്സ്വാഗണ്.

MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലാണ് ടൈഗൂണ്‍. നിരവധി മോഡലുകള്‍ ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വിപണിയില്‍ എത്തുമെന്ന് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ടി-റോക്കില്‍ കാണുന്ന ഫോക്സ്വാഗന്റെ പുതിയ ഡിസൈന്‍ ഘടകങ്ങള്‍ ടൈഗൂണ്‍ എസ്യുവിക്കും ലഭിക്കുന്നു.

ടൈഗൂണിന്റെ രൂപകല്‍പ്പനയെ സംബന്ധിച്ചിടത്തോളം, ടി-റോക്കുമായി വളരെയധികം സാമ്യതകളുണ്ട്. മുന്‍വശത്ത് ബ്രാന്‍ഡിന്റെ സ്ലേറ്റഡ് ഗ്രില്‍ ലഭിക്കുന്നു, അത് മനോഹരമായി കാണപ്പെടുന്ന എല്‍ഇഡി ഹെഡ്ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
MOST READ: വിൽപ്പനയ്ക്ക് സജ്ജമായി ബിഎസ്-VI D-മാക്സ് V-ക്രോസ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഫോഗ് ലാമ്പ് ഒരു ക്രോം കേസിംഗില്‍ അലങ്കരിച്ചിരിക്കുന്നു. 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളുള്ള വലിയ വീല്‍ ആര്‍ച്ചുകളാണ് ടൈഗൂണിന്റെ പ്രൊഫൈലിലെ മറ്റൊരു ആകര്‍ഷണം.

പിന്‍ഭാഗത്ത്, ഇരുവശത്തുമുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ബൂട്ടിന്റെ നീളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന ഒരു എല്‍ഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, സില്‍വര്‍ റൂഫ് റെയിലുകള്‍, ബ്ലാക്ക് ഔട്ട് B-പില്ലറുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.
MOST READ: 2021 കോഡിയാക്കിന്റെ ഡിസൈന്‍ സ്കെച്ചുകള്‍ വെളിപ്പെടുത്തി സ്കോഡ; ആഗോള അരങ്ങേറ്റം ഉടന്‍

സ്കോഡ കുഷാഖിനായി ഉപയോഗിച്ച MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, ടൈഗൂണ്‍ എസ്യുവിക്കുള്ളില് കൂടുതല്‍ ഇടം നല്‍കുമെന്ന് ഫോക്സ്വാഗണ് അവകാശപ്പെടുന്നു. സെഗ്മെന്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 2,651 mm വീല്‍ബേസ് ടൈഗൂണ്‍ എസ്യുവിക്കുള്ളില് ഇടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

അതേസമയം ടൈഗൂണ്‍ എസ്യുവിയുടെ അകത്തളം സംബന്ധിച്ച് സൂചനകളൊന്നും തന്നെ ലഭ്യമായിട്ടില്ല. എങ്കിലും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്ക് അനുയോജ്യമായ 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്ക്രീന്‍, 10.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റുകള്‍, മുന്‍ യാത്രക്കാര്‍ക്ക് വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ കോക്ക്പിറ്റിനൊപ്പം ഡ്യുവല്‍-ടോണ്‍ ഇന്റീരിയറും വാഹനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: ഇന്ത്യന്‍ റോഡുകളില്‍ ഉള്ളത് 4 കോടിയിലധികം പഴയ വാഹനങ്ങള്‍; കര്‍ണാടക ഒന്നാമത്

കൂടാതെ, എബിഎസ് വിത്ത് ഇബിഡി, ഇഎസ്സി, ട്രാക്ഷന്‍ കണ്ട്രോള്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ടൈഗൂണ്‍ എസ്യുവിക്കുള്ളിലെ യാത്രക്കാര്‍ക്കായി നിരവധി എയര്‍ബാഗുകള്‍ എന്നിവ പോലുള്ള നിരവധി സുരക്ഷാ സവിശേഷതകളും ഫോക്സ്വാഗണ് വാഹനത്തില്‍ സജ്ജമാക്കും.

ടൈഗൂണ്‍ എസ്യുവി രണ്ട് ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യും. ഇതില്‍ ജിടി ലൈന്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റ് ആയിരിക്കും. ഗ്രില്ലില്‍ ജിടി ബാഡ്ജിംഗ്, റെഡ് ബ്രേക്ക് കോളിപ്പറുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിന് ഉണ്ടാകും.
MOST READ: ടൈഗോ; പുത്തൻ ക്രോസ്ഓവറിനെ പരിചയപ്പെടുത്തി ഫോക്സ്വാഗൺ

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് എന്നിവയാണ് ടൈഗൂണിന് കരുത്ത് പകരുന്നത്. ചെറിയ TSI എഞ്ചിന് 115 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും.

കൂടുതല്‍ കരുത്തുറ്റ 1.5 ലിറ്റര്‍ TSI യൂണിറ്റ് 150 bhp കരുത്തും 250 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. തെരഞ്ഞെടുക്കാന്‍ മൂന്ന് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഉണ്ടാകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും.

1.0 ലിറ്റര്‍ എഞ്ചിന് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ലഭിക്കും, 1.5 ലിറ്റര്‍ എഞ്ചിന് 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭിക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ് ടൈഗൂണിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.