എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍ നിന്നും ഏറെ പ്രതിക്ഷയോടെ ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന മോഡലാണ് ടൈഗൂണ്‍ എസ്‌യുവി. വാഹനം സംബന്ധിച്ചുള്ള ഏതാനും വിവരങ്ങള്‍ ഇതിനോടകം തന്നെ കമ്പനി പങ്കുവെച്ചിട്ടുണ്ട്.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. ഇപ്പോഴിതാ അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

പ്രൊഡക്ഷന്‍-റെഡി അവതാരത്തില്‍ എസ്‌യുവിയെ ടീസര്‍ വീഡിയോ കാണിക്കുന്നു. വാഹനത്തിന്റെ രൂപകല്‍പ്പനയെക്കുറിച്ചും ഇത് ധാരാളം വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യ 2.0 പ്ലാന്‍ അനുസരിച്ച് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ ബ്രാന്‍ഡിന്റെ പ്രധാന മോഡലാകും.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

ഈ മിഡ്-സൈസ് എസ്‌യുവി MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ജൂണ്‍ 28 ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയ സ്‌കോഡ കുഷാഖിന് അടിവരയിടുന്നതും ഇതേ ആര്‍ക്കിടെക്ചര്‍ തന്നെയാണ്.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

MQB A0 IN പ്ലാറ്റ്‌ഫോം പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍ വികസിപ്പിച്ചെടുത്തതാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പ്രാദേശികമായി നിര്‍മിക്കുന്നതുവഴി വാഹനത്തിന്റെ വില ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടീസര്‍ വീഡിയോയില്‍ കാണുന്നത് പോലെ, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന് ഇരട്ട-സ്ലാറ്റ് ക്രോം അലങ്കരിച്ച റേഡിയേറ്റര്‍ ഗ്രില്‍, ഡ്യുവല്‍ ലെന്‍സ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, തിരശ്ചീന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, കോണ്‍ട്രാസ്റ്റ് പെയിന്റ് സ്‌കിഡ് പ്ലേറ്റ് എന്നിവ ലഭിക്കുന്നു.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

പ്ലാറ്റ്ഫോം ഉള്‍പ്പെടെ സ്‌കോഡ കുഷാഖുമായി ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ധാരാളം കാര്യങ്ങള്‍ പങ്കിടുന്നതിനാല്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

കൂടാതെ, വിശാലമായ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റിയര്‍ ബമ്പറില്‍ ക്രോം സ്ട്രിപ്പ് തുടങ്ങിയവയും ഇതിന് ലഭിക്കും.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

ടീസര്‍ വീഡിയോ പ്രധാനമായും ടൈഗൂണിന്റെ പുറംഭാഗം കാണിക്കുന്നു, പക്ഷേ ക്യാബിന്റെ കുറച്ച് ഭാഗങ്ങളും ദൃശ്യമാണ്. ഇതിന് സെന്റര്‍ കണ്‍സോളില്‍ ഒരു എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍ ലഭിക്കും. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുമുള്ള 10.00 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉണ്ടാകും.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവ ക്യാബിനുള്ളിലെ മറ്റ് സവിശേഷതകളാണ്.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ വരെ ലഭിക്കും. എബിഎസ് വിത്ത് ഇബിഡി, ESC എന്നിവയും മറ്റ് സുരക്ഷ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. മൊത്തത്തില്‍, സവിശേഷതകളുടെ കാര്യത്തില്‍ കുഷാഖുമായി വളരെയധികം സാമ്യതകളുണ്ട്.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

ടൈഗൂണ്‍ സ്‌കോഡ കുഷാഖുമായി എഞ്ചിനുകള്‍ ഓപഷനുകളും പങ്കിടും. 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ TSI യൂണിറ്റും ഉണ്ടാകും. പെട്രോള്‍ മാത്രമുള്ള മോഡലായി ഇത് ലഭ്യമാകുമെന്നാണ് സൂചന.

എസ്‌യുവി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ ടൈഗൂണ്‍; അരങ്ങേറ്റം ഉടന്‍, ടീസര്‍ വീഡിയോയുമായി ഫോക്‌സ്‌വാഗണ്‍

സ്‌കോഡ കുഷാഖിന്റെ അതേ പവറും ടോര്‍ക്ക് ഔട്ട്പുട്ടും എഞ്ചിനുകള്‍ക്ക് ഫോക്‌സ്‌വാഗണും നല്‍കിയേക്കും. ടൈഗൂണിനായുള്ള ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് DSG ഓട്ടോമാറ്റിക് യൂണിറ്റും ഉള്‍പ്പെടും.

Most Read Articles

Malayalam
English summary
Volkswagen Reveled New Teaser Of Taigun SUV, Launch Soon In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X