ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

2021 -ൽ ദീപാവലിക്ക് മുമ്പ് ഫോക്സ്‍വാഗൺ പ്രാദേശികമായി വികസിപ്പിച്ച ടൈഗൺ മിഡ്-സൈസ് എസ്‌യുവി വിപണിയിലെത്തും.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

MQB A0 IN‌ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ മോഡലാണിത്. വരാനിരിക്കുന്ന സ്കോഡ കുഷാക്കിലും ഇതേ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

സ്കോഡ ഓട്ടോ നയിക്കുന്ന ഫോക്സ്‍വാഗൺ ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമാണ് ഫോക്സ്‍വാഗൺ ടൈഗനും സ്കോഡ കുഷാക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ ടൈഗണിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പ് ഫോക്സ്‍വാഗൺ പ്രദർശിപ്പിച്ചിരുന്നു.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

ടി-റോക്ക്, ടിഗുവാൻ എന്നിവയുൾപ്പെടെ വലിയ ഫോക്സ്‍വാഗൺ എസ്‌യുവികളിൽ നിന്നുള്ള ഡിസൈൻ സൂചനകൾ എസ്‌യുവി പങ്കിടുന്നു.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

പുതിയ ഫോക്സ്‍വാഗൺ ടൈഗണിന് ആഗോള-സ്പെക്ക് ടി-ക്രോസിനേക്കാൾ നീളവും വീതിയും ഉയരവുമുണ്ട്. 2,671 mm വീൽബേസും വാഹനത്തിനുണ്ട്. ടൈഗൺ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എന്നിവയുമായിട്ട് മത്സരിക്കും.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാണ് ഫോക്സ്‍വാഗൺ ടൈഗൺ വാഗ്ദാനം ചെയ്യുന്നത്.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

1.0 ലിറ്റർ ടർബോ എഞ്ചിൻ 120 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

അതേസമയം, 1.5 ലിറ്റർ എഞ്ചിൻ പരമാവധി 147 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് വഴി പവർ ഫ്രണ്ട് വീലുകളിലേക്ക് കൈമാറും.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

സിലിണ്ടർ നിർജ്ജീവമാക്കുന്ന സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ എഞ്ചിനും ഫോക്സ്‍വാഗൺവിന് നൽകാൻ കഴിയും, ഇത് എഞ്ചിനിലെ ലോഡ് മനസിലാക്കി മോട്ടോറിലെ രണ്ട് സിലിണ്ടറുകൾ വരെ നിർജ്ജീവമാക്കാൻ അനുവദിക്കുന്നു. ഉയർന്ന ഇന്ധനക്ഷമത കൈവരിക്കാൻ ഇത് സഹായിക്കും.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

പ്രൊഡക്ഷൻ റെഡി ടൈഗണിന്റെ പരീക്ഷണം ഫോക്സ്‍വാഗൺ ആരംഭിച്ചു കഴിഞ്ഞു, ഇത് പ്രീ-പ്രൊഡക്ഷൻ മോഡലിന് സമാനമായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

എസ്‌യുവിയ്ക്ക് ഗ്രില്ലുകളിൽ ക്രോം ഹൈലൈറ്റ്, ലോവർ എയർ ഡാമിന് മുകളിലുള്ള ക്രോം ബാർ, ഗ്രില്ലിനും ലോവർ എയർ ഇന്റേക്കുകൾക്കും ഹണികോമ്പ് പാറ്റേൺ, സിൽവർ സ്‌കിഡ് പ്ലേറ്റ്, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, മൾട്ടി-സ്‌പോക്ക് അലോയികൾ, ഡ്യുവൽ ടോൺ ORVM, സിംഗിൾ ബാർ എൽഇഡി ബ്രേക്ക് ലാമ്പ്, റൂഫ്-സംയോജിത സ്‌പോയിലർ, ഡ്യുവൽ-ടോൺ ബമ്പറുകൾ എന്നിവ ലഭിക്കും.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

ക്യാബിനുള്ളിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഫോക്സ്‍വാഗൺ ടൈഗണിലുണ്ടാവും.

ദീപാവലി സീസണ് മുന്നോടിയായി ഫോക്സ്‍വാഗൺ ടൈഗൺ വിപണിയിലെത്തും

എസ്‌യുവിക്ക് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സൺറൂഫ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Volkswagen To Launch Mid-Size Taigun SUV In India Before Diwali Festive Season. Read in Malayalam.
Story first published: Monday, February 15, 2021, 19:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X