1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

മറ്റ് ബ്രാന്‍ഡുകളെപ്പോലെ തന്നെ വോള്‍വോ കാര്‍ ഇന്ത്യയും തങ്ങളുടെ കാറുകളുടെ എക്സ്‌ഷോറൂം വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. മോഡലിനെ ആശ്രയിച്ച് 1 ലക്ഷം മുതല്‍ 3 ലക്ഷം വരെയാണ് വില വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

2022 ജനുവരി 1 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. സാധാരണ വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് വില വര്‍ധന, ഇത് വ്യവസായത്തില്‍ ഒരു മാനദണ്ഡമായി മാറിയെന്നും സ്വീഡിഷ് കാര്‍ നിര്‍മ്മാതാവ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

ഉല്‍പ്പാദനച്ചെലവിലുണ്ടായ വര്‍ധനയാണ് വില വര്‍ധിപ്പിക്കാനുള്ള മറ്റൊരു കാരണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അസ്ഥിരമായ ഫോറെക്സ് സാഹചര്യം, പകര്‍ച്ചവ്യാധികള്‍ കാരണം ആഗോള വിതരണ ശൃംഖലയുടെ തടസം, പ്രേരിതമായ നിയന്ത്രണങ്ങള്‍, പണപ്പെരുപ്പ പ്രവണതകള്‍ എന്നിവ ഇന്‍പുട്ടുകളുടെ ചെലവ് വര്‍ധിപ്പിക്കുന്നതിന് കാരണമായതായും കമ്പനി പറയുന്നു.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

'ഇന്ത്യയിലെ മറ്റ് വാഹന വ്യവസായത്തെ പോലെ, വോള്‍വോ കാറും വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവ് ബാധിച്ചു. വില നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ഈ വര്‍ധനവെന്നും വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

തങ്ങളുടെ ആഡംബര സെഡാന്‍ S60, പ്ലഗ്-ഇന്‍ ഹൈബ്രിഡ് XC90 T8 എന്നിവയുടെ വിലയില്‍ മാറ്റമൊന്നുമില്ലെങ്കിലും, തങ്ങളുടെ മറ്റെല്ലാ കാറുകളുടെയും എസ്‌യുവികളുടെയും വില വര്‍ധനവ് പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെ മോഡലുകള്‍ക്ക് വില ഉയരുമെന്നും, ഇത് 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

കമ്പനി അതിന്റെ മോഡല്‍ ശ്രേണിയിലുടനീളം വില വര്‍ധിപ്പിക്കും, അതിന്റെ മുന്‍നിര എസ്‌യുവി - വോള്‍വോ XC90 -ന് ഒരു ലക്ഷം രൂപയുടെ വില വര്‍ധനവ് ലഭിക്കുമ്പോള്‍, വോള്‍വോ S90 മുന്‍നിര സെഡാന് വിലയില്‍ 3 ലക്ഷം രൂപയില്‍ കുത്തനെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

എന്‍ട്രി ലെവല്‍ വോള്‍വോ XC40 T4 R ഡിസൈനിന്റെ വിലയില്‍ 2 ലക്ഷം രൂപ വര്‍ധിക്കും, വോള്‍വോ XC60-ന് 1.6 ലക്ഷം രൂപയും വില കൂടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

അതോടൊപ്പം തന്നെ വോള്‍വോ കാര്‍ ഇന്ത്യ ഇതിനകം തന്നെ എല്ലാ പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്ക് മാറിയതായും ക്രമേണ ഡീസല്‍ മോഡലുകളെ അതിന്റെ നിരയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുന്നതായും അറിയിച്ചു.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

ഇന്ത്യന്‍ വിപണിയില്‍, കമ്പനി തങ്ങളുടെ കാറുകളായ XC60, S90, XC90 പെട്രോള്‍ എന്നിവ 48V മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനത്തോടെ പുറത്തിറക്കിയിരുന്നു. XC40, XC60, S60, S90 തുടങ്ങിയ മോഡലുകള്‍ 2021-ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണെന്നും ഇത് കൂട്ടിച്ചേര്‍ത്തു.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

അതേസമയം വൈകാതെ ഇലക്ട്രിക്കിലേക്കും തിരിയാനാണ് കമ്പനി ശ്രമിക്കുന്നത്. വൈദ്യുതീകരണത്തെക്കുറിച്ചും മറ്റ് പുതിയ ഓട്ടോമോട്ടീവ് ടെക്നോളജി വികസനത്തെക്കുറിച്ചും നമ്മള്‍ സംസാരിക്കുമ്പോള്‍, ആ ഡൊമെയ്നുകളില്‍ നിശബ്ദമായി പുരോഗമിക്കുന്ന ഒരു കാര്‍ ബ്രാന്‍ഡാണ് വോള്‍വോ.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

സ്വീഡിഷ് ആഡംബര കാര്‍ നിര്‍മാതാവ് ഇപ്പോള്‍ അതിന്റെ അടുത്ത തലമുറ XC90 മുന്‍നിര എസ്‌യുവിക്കായി തയ്യാറാക്കുകയാണ്, അത് ഔട്ട്ഗോയിംഗ് XC90 നെ അപേക്ഷിച്ച് ധാരാളം മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യകളും കൊണ്ട് വരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

പുതിയ വോള്‍വോ മുന്‍നിര എസ്‌യുവിക്ക് XC90 എന്ന് ബാഡ്ജ് ചെയ്യാന്‍ സാധ്യതയില്ല. പകരം, വോള്‍വോ കാര്‍സ് സിഇഒ ഹക്കന്‍ സാമുവല്‍സണ്‍ സൂചിപ്പിച്ചതുപോലെ, അതിന്റെ പേര് സ്വരാക്ഷരത്തില്‍ ആരംഭിക്കും. ഈ വര്‍ഷം ഒക്ടോബറില്‍, വോള്‍വോ എംബ്ല എന്ന നാമകരണം ആവശ്യപ്പെട്ട് ഒരു വ്യാപാരമുദ്ര അപേക്ഷ സമര്‍പ്പിച്ചിരുന്നു.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

കഴിഞ്ഞ നാല് വര്‍ഷമായി ഫയല്‍ ചെയ്ത ബ്രാന്‍ഡില്‍ നിന്നുള്ള സ്വരാക്ഷരത്തില്‍ ആരംഭിക്കുന്ന ഒരേയൊരു വ്യാപാരമുദ്ര നാമമായിരുന്നു ഇത്. വോള്‍വോയുടെ പുതിയ മുന്‍നിര എസ്‌യുവി ആ മോണിക്കറിനെ വഹിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

നോര്‍സ് പുരാണത്തിലെ ആദ്യത്തെ സ്ത്രീയുടെ പേരാണ് എംബ്ല. ഇത് വായിച്ചതിനുശേഷം, വരാനിരിക്കുന്ന ആഡംബര എസ്‌യുവിയെ വോള്‍വോ എംബ്ല എന്ന് വിളിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ഉറപ്പിക്കണമെങ്കില്‍, സ്വീഡിഷ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ സമര്‍പ്പിത ഇലക്ട്രിക് വാഹനമായിരിക്കും ഇത് എന്നതാണ് മറ്റൊരു സൂചന.

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം വരെ; 2022 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് Volvo

അഭിമുഖത്തില്‍ വോള്‍വോ സിഇഒ പറഞ്ഞതുപോലെ, പുതിയ കാര്‍ ഇലക്ട്രിക് ആയിരിക്കും. 'അതിനാല്‍ തങ്ങള്‍ ഒരു ജ്വലന കാര്‍ ഒരു ഇവി ആക്കുമ്പോള്‍ ഉണ്ടാകുന്ന വിട്ടുവീഴ്ചകളൊന്നും ഉണ്ടാകില്ല. 'അതിനര്‍ത്ഥം എഞ്ചിനും എക്സ്ഹോസ്റ്റ് സിസ്റ്റവും മാറിയാലും, ഈ വാഹനങ്ങളുടെ അതേ യാത്രാ സുഖവും സുരക്ഷയും എല്ലാം ഇലക്ട്രിക് വാഹനത്തിലും ഉണ്ടാകും. യൂറോപ്പിലും യുഎസിലും ഇത് തികഞ്ഞ ഫാമിലി കാറായിരിക്കും, നിലവിലെ XC90 ഇന്ന് വളരെ ജനപ്രിയമാണെന്നും''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo car india announced price hike for model range from january 2022
Story first published: Friday, December 31, 2021, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X