മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

2021-ന്റെ ആദ്യ പകുതിയില്‍ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി സ്വീഡിഷ് നിര്‍മാതാക്കളായ വോള്‍വോ. വില്‍പ്പയില്‍ 52 ശതമാനം വളര്‍ച്ചയാണ് കമ്പനി ഈ കാലഘട്ടത്തില്‍ രേഖപ്പെടുത്തിയത്.

മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തില്‍ സ്വീഡിഷ് വാഹന നിര്‍മാതാക്കള്‍ 713 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 469 കാറുകള്‍ മാത്രമാണ് കമ്പനി വിറ്റത്.

മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

2021-ല്‍ വോള്‍വോ XC60 എസ്‌യുവിയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ കൂടുതല്‍ ശക്തമായ വളര്‍ച്ചയുണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും ആഢംബര ബ്രാന്‍ഡിന് ലഭിക്കുന്ന മികച്ച വളര്‍ച്ചയാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

കുറച്ചു കാലമായി ഇന്ത്യന്‍ വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഈ യാത്ര ദുഷ്‌കരമാണെങ്കിലും, ആഢംബര കാര്‍ ശ്രേണിയില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുക എന്ന ലക്ഷ്യത്തിലേക്ക് വോള്‍വോ ജാഗ്രതയോടെയുള്ള പാതയിലൂടെ സഞ്ചരിക്കുകയാണ്. ഈ വര്‍ഷം ആദ്യം കമ്പനി ഏറ്റവും പുതിയ S60 സെഡാന്‍ പുറത്തിറക്കിയിരുന്നു. കൂടാതെ ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്കായി സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത മോഡലും അടുത്തിടെ പുറത്തിറക്കിയിരുന്നു.

മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

സബ്‌സ്‌ക്രൈബ് ടു സേഫ്റ്റി എന്ന പേരിലാണ് കമ്പനി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് കീഴില്‍ ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ മോഡലിനോ അല്ലെങ്കില്‍ പ്രീ-ഉടമസ്ഥതയിലുള്ള വോള്‍വോ കാറുകളോ സബ്സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കും.

മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

ഇത്തരത്തില്‍ സബ്സ്‌ക്രൈബ് ചെയ്യുന്ന മോഡലുകള്‍ക്കായുള്ള പ്ലാനുകള്‍ 12 മാസം മുതലാണ് ആരംഭിക്കുന്നത്. അതേസമയം സബ്‌സ്‌ക്രിപ്ഷന്‍ ഫീസ്, ലഭ്യമായ കാലാവധി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

''ഉപഭോക്തൃ മനോവികാരത്തിന്റെ ഘട്ടത്തില്‍ വിപണിയിലെ പ്രധാന നിയന്ത്രണങ്ങള്‍ക്കിയടയിലും ഉയര്‍ന്ന നിലവാരത്തിലുള്ള ആഢംബര മൊബിലിറ്റിയുടെ 52 ശതമാനം വളര്‍ച്ച ഇന്ത്യന്‍ വിപണിയില്‍ ആത്മവിശ്വാസം കാണിക്കുന്നുവെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

അനിശ്ചിതാവസ്ഥകള്‍ക്കിടയിലും, വര്‍ഷത്തില്‍ മുന്നോട്ട് പോകുമ്പോഴും പുതിയ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൊണ്ടുവരുമ്പോഴും കമ്പനിക്ക് ശക്തമായ അടിത്തറ നല്‍കുന്ന മികച്ച ആദ്യ പകുതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

വോള്‍വോയ്ക്ക് ഇതുവരെ മികച്ച ഒരു ഘട്ടമാണിത്. വോള്‍വോ S60 ഈ വര്‍ഷം ആദ്യം വില്‍പ്പനയ്‌ക്കെത്തിയിരുന്നു, കൂടാതെ XC40 റീചാര്‍ജും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് എസ്‌യുവി ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

മിന്നും പ്രകടനവുമായി XC60; 2021-ന്റെ ആദ്യ പകുതിയില്‍ മികച്ച വില്‍പ്പന കൈവരിച്ച് വോള്‍വോ

കൂടാതെ S90 സെഡാന്‍, XC60 എസ്‌യുവി എന്നിവയുടെ പെട്രോള്‍ വേരിയന്റുകളും ഈ വര്‍ഷം രണ്ടാം പകുതിയില്‍ വിപണിയില്‍ എത്തും. നിലവില്‍ ഇന്ത്യയിലുടനീളം 25 ഡീലര്‍ഷിപ്പുകളില്‍ വോള്‍വോ പ്രവര്‍ത്തിക്കുന്നുണ്ട്. വോള്‍വോയ്ക്ക് പുറമേ, മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയും വില്‍പ്പന റിപ്പോര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
XC60 Leads The Sales, Volvo Registered 52 Percent Sales Growth In First Half Of 2021. Read in Malayalam.
Story first published: Friday, July 9, 2021, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X