707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ മുൻനിര DBX 707 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു. 4.63 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ഇത് ബ്രാൻഡിന്റെ നിരയിലെ ഏറ്റവും ചെലവേറിയ മോഡലായി മാറുന്നു.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

2021 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച 4.15 കോടി രൂപ വിലമതിക്കുന്ന സ്റ്റാൻഡേർഡ് DBX -നേക്കാൾ 48 ലക്ഷം രൂപ കൂടുതലാണ് പുതിയ മുൻനിര പെർഫോമെൻസ് എസ്‌യുവിയുടെ വില.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

ഡിസൈൻ ഹൈലൈറ്റുകൾ:

സ്റ്റാൻഡേർഡ് DBX -മായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ DBX 707 -ന് ഡബിൾ-വെയ്ൻ മെഷ് പാറ്റേൺ, പുനർരൂപകൽപ്പന ചെയ്‌ത എൽഇഡി ഡിആർഎല്ലുകൾ, പുനർനിർമ്മിച്ച എയർ ഇൻടേക്കുകൾ, ഫ്രണ്ട് ബമ്പർ എന്നിവയ്‌ക്കൊപ്പം വലിയ ഗ്രില്ലും ലഭിക്കുന്നു.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

മുൻനിര എസ്‌യുവിക്ക് വലിയ സൈഡ് സ്‌കേർട്ടുകളും സ്റ്റാൻഡേർഡ് 22 ഇഞ്ച് അല്ലെങ്കിൽ പുതിയ ഓപ്‌ഷണൽ 23 ഇഞ്ച് അലോയി വീലുകളും ലഭിക്കും. DBX 707 റൂഫ് സ്‌പോയിലറും DBX -ൽ നിന്നുള്ള ഡക്ക്‌ടെയിൽ ശൈലിയിലുള്ള ബൂട്ട് ലിഡും നിലനിർത്തുന്നു, മാത്രമല്ല ഒരു ക്വാഡ്-എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും വലുതാക്കിയ റിയർ ഡിഫ്യൂസറും വാഹനത്തിൽ വരുന്നു.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

സ്‌പോർട്ടി ഡിസൈൻ തീം ഉള്ളിൽ മാറ്റമില്ലാതെ തുടരുന്നു, സ്‌പോർട്‌സ് സീറ്റുകൾ ഇപ്പോൾ സ്റ്റാൻഡേർഡ് ആണ്, സ്വിച്ച് ഗിയർ ഡാർക്ക് ക്രോമിൽ ഫിനിഷ് ചെയ്‌തിരിക്കുന്നു.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

സെന്റർ കൺസോളിലെ ഡ്രൈവ് മോഡുകൾക്കുള്ള പുതിയ ഷോർട്ട്കട്ട് ബട്ടണുകൾ, 10.25 ഇഞ്ച് സ്ക്രീനിനുള്ള നാവിഗേഷൻ ഫംഗ്ഷനുകൾ നിയന്ത്രിക്കുന്ന ടച്ച്പാഡ്, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഹാൻഡ് സ്റ്റിച്ച്ഡ് ലെതർ അപ്ഹോൾസ്റ്ററി എന്നിവ DBX 707 -ന്റെ മറ്റ് ഇന്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

പവർട്രെയിൻ, സാങ്കേതിക നവീകരണങ്ങൾ:

പുതിയ DBX 707 -നെ കുറിച്ചുള്ള ഏറ്റവും വലിയ സംസാരവിഷയം എന്നത് അതിന്റെ നവീകരിച്ച മെർസിഡീസ് AMG സോഴ്സ്ഡ് 4.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ്.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

പാഡിൽ ഷിഫ്റ്ററുകളുള്ള ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ 707 bhp പവറും കൂടാതെ 900 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു, ഇത് നാല് വീലുകൾക്കും കരുത്ത് നൽകുന്നു.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

ഒരു പുതിയ ലോഞ്ച് കൺട്രോൾ സിസ്റ്റത്തിനാൽ, സ്റ്റാൻഡേർഡ് DBX -ന്റെ 4.3 സെക്കന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 3.3 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും, കൂടാതെ മണിക്കൂറിൽ 310 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനും കഴിയും.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

റീട്യൂൺ ചെയ്ത എയർ സസ്‌പെൻഷൻ, സ്റ്റിയറിംഗ് സിസ്റ്റം, ബലപ്പെടുത്തിയ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ, പുതിയ കാർബൺ-സെറാമിക് ബ്രേക്ക് ഡിസ്‌കുകൾ എന്നിവയും ആസ്റ്റൺ മാർട്ടിൻ 707 -ൽ സജ്ജീകരിച്ചിട്ടുണ്ട്. മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ എസ്‌യുവിയെ കാര്യമായ തരത്തിൽ മാറ്റിമറച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.

707 PS കരുത്തുമായി DBX! ലോകത്തിലെ ഏറ്റവും പവർഫുൾ ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ച് Aston Martin

എതിരാളികൾ

ഇന്ത്യയിലെ മറ്റ് പെർഫോമൻസ് എസ്‌യുവികളായ ലംബോർഗിനി ഉറൂസ്, പോർഷ കയീൻ ടർബോ GT, മസെരാട്ടി ലെവന്റെ ട്രോഫിയോ എന്നിവയ്‌ക്കെതിരെ ആസ്റ്റൺ മാർട്ടിൻ DBX 707 മത്സരിക്കും. ഈയിടെ അനാച്ഛാദനം ചെയ്ത ഫെറാറി പുരോസാംഗ്, ലംബോർഗിനി ഉറൂസ് പെർഫോർമന്റെ, ബെന്റ്‌ലി ബെന്റയ്‌ഗ സ്പീഡ് എന്നിവയാണ് ഇതിന്റെ മറ്റ് പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Aston martin launches worlds most powerful luxury suv dbx 707 in india at rs 4 63 crore
Story first published: Saturday, October 1, 2022, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X