C3 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് നല്ല സമയം; ഓഫറുകള്‍ പ്രഖ്യാപിച്ച് Citroen

നിര്‍മാതാക്കളായ സിട്രണിന്റെ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഓഫറായ C3 ക്രോസ്ഓവറിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയിന്റനന്‍സ് ഓഫറുകളും ബോണസ് കിഴിവുകളും സഹിതം എന്‍ട്രി ലെവല്‍ വാഹനത്തിന് ഈ നവംബറില്‍ 30,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

നിലവില്‍ ലൈവ്, ഫീല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതില്‍ പ്രാരംഭ പതിപ്പിന് 5.88 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 8.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

C3 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് നല്ല സമയം; ഓഫറുകള്‍ പ്രഖ്യാപിച്ച് Citroen

വില കുറഞ്ഞ മോഡലായി വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും കാര്യമായി തിളങ്ങാന്‍ വാഹനത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ മാസം വാഹനത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് കമ്പനി പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് വേണം പറയാന്‍.

ഫീച്ചറുകളുടെ അഭാവം വാഹനത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ സിട്രണ്‍ അടുത്തിടെ വാഹനത്തിലേക്ക് കുറച്ച് പുതിയ ഫീച്ചറുകള്‍ കൂടി എത്തിച്ച് ഒരു അണിയറ പ്രവര്‍ത്തനങ്ങള്‍ സൂസജ്ജമാക്കിയിരുന്നു. വില കൂടി കുറയുന്നതോടെ വില്‍പ്പന സംഖ്യ കുറച്ചെങ്കിലും ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇപ്പോള്‍.

2022 നവംബര്‍ മാസം സിട്രണ്‍ C3 എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

  • രണ്ട് വര്‍ഷത്തെ മെയിന്റനന്‍സ് പാക്കേജ് (ഏകദേശം 10,000 രൂപ).
  • കോര്‍പ്പറേറ്റ്/സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങള്‍.
  • 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്.
  • പ്രത്യേകമായി ലഭിക്കുന്ന EMI പ്രതിമാസം 6,666 രൂപ.

ഈ ആനുകൂല്യങ്ങള്‍ വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്, അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാനും കമ്പനി വ്യക്തമാക്കി.

നിലവില്‍ രാജ്യത്തെ കാര്‍ നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ മോഡലാണ് C3. ഈ മോഡല്‍ പെട്രോള്‍ മാത്രമുള്ള ഓഫറായിട്ടാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. യഥാക്രമം അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവല്‍ ബോക്‌സുമായി ജോടിയാക്കിയ എഞ്ചിന്‍ 82 bhp കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 110 bhp കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളിലാണ് വിപണിയില്‍ എത്തുന്നത്.

ബ്രാന്‍ഡിന്റെ C-ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയില്‍ മൂന്ന് പുതിയ മോഡലുകള്‍ കൊണ്ടുവരാനുള്ള കമ്പനിയുടെ പദ്ധതിയില്‍ ആദ്യത്തേതാണ് പുതിയ C3. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപം തിരുവള്ളൂരിലുള്ള CK ബിര്‍ള ഫാക്ടറിയിലാണ് ഇത് നിര്‍മ്മിക്കുക. ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഡീലര്‍ ശൃംഖല ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി.

90 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരണം നല്‍കുന്ന ഒരു കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് (CMP) ഇത് നിര്‍മ്മിക്കുന്നത്. വ്യതിരിക്തമായ ക്രോസ്ഓവര്‍ സ്‌റ്റൈലിംഗും എസ്‌യുവികള്‍ പോലെ ഉയര്‍ന്ന സ്പോര്‍ട് സ്പോര്‍ട്ടും ഫീച്ചര്‍ ചെയ്യുന്നുണ്ടെങ്കിലും, സിട്രണ്‍ ഇതിനെ എസ്‌യുുവി എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല. ടാറ്റയും മാരുതിയും തങ്ങളുടെ ഹാച്ച്ബാക്കുകളായ പഞ്ച്, എസ്-പ്രസ് എന്നിവയെ എസ്‌യുവി എന്ന് വിളിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി, സിട്രണ്‍ അവരുടെ C3-യെ ഒരു ഹാച്ച്ബാക്ക് എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen announced up to rs 30 000 benefits on c3 for a limited period details in malayalam
Story first published: Tuesday, November 22, 2022, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X