ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രൺ തങ്ങളുടെ പുത്തൻ ഒലി കൺസെപ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ഭാരം കുറഞ്ഞതും സുസ്ഥിരവുമായ ക്യാരക്ടറോടും കൂടിയ അമി ഇലക്ട്രിക് സിറ്റി റൺ-എറൗണ്ട് ശൈലി ഇത് പിന്തുടരുന്നു.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

വാഹനത്തിന് 4.2 മീറ്റർ നീളവും 1.9 മീറ്റർ വീതിയും 1.65 മീറ്റർ ഉയരവുമുണ്ട്, ഇത് ഒരു വർക്കിംഗ് കൺസെപ്റ്റ് എന്ന നിലയിലാണ് കമ്പനി പരിചയപ്പെടുത്തിയത്. വാഹനത്തിന് ഒരു പോളറൈസിംഗ് എക്സ്റ്റീരിയർ ഡിസൈനുണ്ട്, അത് ഫ്യൂച്ചറിസ്റ്റിക് എന്നതിനുപരി 'ഓവർഡൺ' എന്ന് അറിയപ്പെടാം.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

ഒലിയുടെ പ്രൊഡക്ഷൻ പതിപ്പിന് ഏകദേശം ഒരു ടൺ ഭാരമുണ്ടാകും. അതോടൊപ്പം സിംഗിൾ ചാർജിൽ 400 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുന്നതിന് 40 kWh ബാറ്ററി പാക്ക് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

വാഹനത്തിന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 110 കിലോമീറ്ററായി നിയന്ത്രിക്കപ്പെടും. കൂടാതെ 23 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 20 മുതൽ 80 ശതമാനം വരെ ചാർജ്ജ് ചെയ്യുന്നതിന് അത്യാധുനികമായ ഒരു ഫാസ്റ്റ് ചാർജിംഗ് സിസ്റ്റവും ഇതിനുണ്ടാകും.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

വെഹിക്കിൾ-ടു-ലോഡ്, വെഹിക്കിൾ-ടു-ഗ്രിഡ് ചാർജിംഗ് സാധ്യതകളുള്ള സിട്രൺ ഒലി വെർസറ്റൈലും കൺവൻഷണലുമാണ്. 3.6 kW പവർ സോക്കറ്റ് ഔട്ട്‌പുട്ട് കാരണം, ഇതിന് 3000 -വാട്ട് ഇലക്ട്രിക്കൽ ഉപകരണത്തിന് ഏകദേശം അര ദിവസത്തേക്ക് പവർ നൽകാനാകും.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

ഫ്രഞ്ച് നിർമ്മാതാക്കൾ ഒലിയുടെ കാര്യത്തിൽ വലിയ റിസ്ക് എടുക്കുകയാണെന്നും കൺസെപ്റ്റിൽ കാണുന്ന മിക്ക ആശയങ്ങളും പ്രൊഡക്ഷനിലേക്ക് കടക്കുമെന്നും സമ്മതിച്ചിട്ടുണ്ട്.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

പ്രൊഡക്ഷൻ പതിപ്പ് കൺസെപ്‌റ്റിന്റെ ടോൺ-ഡൗൺ പതിപ്പായിരിക്കും, ഒരു അപ്പ്റൈറ്റ് ഫ്രണ്ട് ഫാസിയാണ് ഒലിക്ക് ലഭിക്കുന്നത്. റെഡ് നിറത്തിൽ ഫിനിഷ് ചെയ്‌ത സിട്രൺ ഷെവ്‌റോൺ ലോഗോയും വിവിധ ബോഡി പാനലുകളിൽ റെഡ് ആക്‌സന്റുകളും നമുക്ക് ഇതിൽ കാണാൻ സാധിക്കും.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

കാർബൺ-ഫൈബർ ഫിനിഷുള്ള ഹുഡിന് ഇരുവശത്തും വെന്റുകളുണ്ട്, അസാധാരണമാംവിധം അപ്പ്റൈറ്റ് ഫ്രണ്ട് വിൻഡ്‌ഷീൽഡ് മൊത്തത്തിലുള്ള രൂപകൽപ്പനയ്‌ക്കൊപ്പം അല്പം വിച്ത്രമായി തോന്നാം.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

അമിയെ അടിസ്ഥാനമാക്കിയുള്ള ത്രീ-ഡോർ സിട്രൺ ഒലിയിൽ, ബൾക്കി ഫെൻഡറുകളും ദീർഘചതുരാകൃതിയിലുള്ള വിംഗ് മിററുകളും C -ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും ഫ്ലാറ്റ് റൂഫിൽ ബ്ലാക്ക് റെയിലുകളും വിൻഡ്‌ഷീൽഡിന് തിക്ക് റെഡ് ഫ്രെയിമുമുണ്ട്.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

ഡോറുകളുടെയും വിൻഡ്‌ഷീൽഡിന്റെയും പിന്നിലെ സൈഡ് എക്‌സ്‌റ്റൻഷനുകൾ എയറോഡൈനാമിക്സിന് ഗുണം ചെയ്യില്ലെങ്കിലും ഒരു ചെറിയ സിറ്റി കാറിൽ അത് പ്രധാനമാണോ?

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

ബോഡി വർക്കുകൾക്കും മെറ്റീരിയലുകൾ ഉൽപ്പാദിപ്പിക്കുന്നതിനുമായി സിട്രൺ പരിസ്ഥിതി സൗഹൃദ മാർഗങ്ങളാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്, കൂടാതെ നാച്ചുറൽ റബ്ബർ, സൺഫ്ലവർ ഓയിൽ തുടങ്ങിയ സുസ്ഥിര വസ്തുക്കളെ അവതരിപ്പിക്കുന്ന പ്രത്യേകമായി വികസിപ്പിച്ച ഗുഡ്‌ഇയർ ടയറുകൾ വരെയാണ് വാഹനത്തിൽ വരുന്നത്.

ലുക്സിൽ വ്യത്യസ്തം വർക്കിൽ വിസ്മയം! 400 കി.മീ റേഞ്ചുമായി Oli ഇവി കൺസെപ്റ്റ് അവതരിപ്പിച്ച് Citroen

ആകാംഷയുയർത്തുന്ന എക്സ്റ്റീരിയറുകൾക്കിടയിൽ, ഓറഞ്ച് തീമും റീസൈക്കിൾ ചെയ്ത വസ്തുക്കളുടെ ഉപയോഗവും കൊണ്ട് ക്യാബിന് തികച്ചും ഒരു കൺവൻഷണലായ സമീപനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
Citroen reveals new oli electric concept car with 400 km driving range on single charge
Story first published: Friday, September 30, 2022, 19:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X