വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

വീണ്ടും ആയിരക്കണക്കിന് കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല. ഇത്തവണ, 2017 നും 2022 നും ഇടയില്‍ നിര്‍മ്മിച്ച മോഡല്‍ 3 ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍), 2020 നും 2021 നും ഇടയില്‍ നിര്‍മ്മിച്ച മോഡല്‍ Y യൂണിറ്റുകളും ഉള്‍പ്പെടെ 1.1 ദശലക്ഷം വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. 2021 നും 2022 നും ഇടയില്‍ പുറത്തിറങ്ങിയ മോഡല്‍ എസ്, മോഡല്‍ എക്‌സ് ഇവികളും തിരിച്ചു വിളിക്കുന്നുണ്ട്.

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

ഈ EVകളിലെ വിന്‍ഡോ റിവേഴ്സല്‍ സിസ്റ്റത്തിലെ തകരാര്‍ പരിശോധിക്കുന്നതിനാണ് തിരിച്ചുവിളിക്കുന്നതെന്നും കണ്ടെത്തിയ തകരാറുകള്‍ പരിഹരിക്കുന്നതിന് ഓവര്‍-ദി-എയര്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് നല്‍കുമെന്നും ടെസ്ല യുഎസിന്റെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനെ (NHTSA) അറിയിച്ചു.

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

വിന്‍ഡോകള്‍ സ്വയം റോള്‍ അപ്പ് ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് വിന്‍ഡോ റിവേഴ്സല്‍ സിസ്റ്റത്തിലെ പ്രശ്നം. ഇത് വിരലുകള്‍ ഞെരുക്കുന്നതിലേക്കേ മറ്റ് പരിക്കുകളിലേക്കോ നയിച്ചേക്കാം. ആധുനിക കാലത്തെ കാറുകളില്‍ ഓട്ടോമാറ്റിക് വിന്‍ഡോ റോള്‍ അപ്പ് ഫീച്ചര്‍ വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവ കൈകള്‍, വിരലുകള്‍, കൈമുട്ട് എന്നിവ പോലുള്ള തടസ്സങ്ങള്‍ കണ്ടെത്താനുള്ള കഴിവുമായാണ് വരുന്നത്.

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

അത്തരം സാഹചര്യത്തില്‍ വിന്‍ഡോ ഉയരുന്നത് നിര്‍ത്തുകയോ അതിന്റെ ഏറ്റവും താഴ്ന്ന സ്ഥാനത്തേക്ക് പിന്‍വലിക്കുകയോ ചെയ്യുന്നു. ഇതുവഴി പരിക്ക് പറ്റുന്നത് തടയുന്നു. എന്നിരുന്നാലും, മുകളില്‍ സൂചിപ്പിച്ച മോഡലുകളില്‍ ടെസ്ല നടത്തിയ പരിശോധനകളില്‍ ഓട്ടോമാറ്റിക് വിന്‍ഡോ റിവേഴ്സല്‍ സിസ്റ്റം തങ്ങളുടെ ധര്‍മം പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തി. സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് സിസ്റ്റത്തിന്റെ കാലിബ്രേഷന്‍ മെച്ചപ്പെടുത്തുമെന്ന് യുഎസ് ആസ്ഥാനമായുള്ള ഇവി നിര്‍മ്മാതാവ് അറിയിക്കുന്നു.

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

ഓഗസ്റ്റില്‍ നടത്തിയ പ്രൊഡക്ഷന്‍ ടെസ്റ്റിനിടെയാണ് ടെസ്‌ല തകരാര്‍ കണ്ടു പിടിച്ചത്. നവംബര്‍ 15നകം ഉടമകളെ ഇക്കാര്യം കത്തു വഴി ഔദ്യോഗികമായി അറിയിക്കും. വിന്‍ഡേ റിവേഴ്‌സല്‍ സിസ്റ്റത്തിലെ തകരാര്‍ കാരണമായി പറഞ്ഞ് ആര്‍ക്കും പരിക്ക് പറ്റിയതായോ വാറന്റി ക്ലെയിം ചെയ്തതായോ രേഖകള്‍ ഇല്ല. അടുത്ത കാലത്തായി ടെസ്ലക്ക് നിരവധി വാഹനങ്ങള്‍ തിരിച്ചുവിളിക്കേണ്ടി വന്നിട്ടുണ്ട്. മിക്കതും ചില യൂണിറ്റുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ വേണ്ടിയാണ്

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

എന്നാല്‍ ഇതിനെ തിരിച്ചുവിളിക്കല്‍ എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയും ടെസ്‌ല സിഇഒയുമായ എലോണ്‍ മസ്‌ക് അഭിപ്രായപ്പെടുന്നത്. 'പദാവലി കാലഹരണപ്പെട്ടതും കൃത്യമല്ലാത്തതുമാണ്. ഇതൊരു ചെറിയ ഓവര്‍-ദി-എയര്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റാണ്. ഞങ്ങളുടെ അറിവില്‍ ഇതുവരെ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല'.

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

എന്നിരുന്നാലും വാഹനം തിരിച്ചു വിളിക്കുന്ന വാര്‍ത്ത പരന്നത് ടെസ്‌ലക്ക് തിരിച്ചടിയായിട്ടുണ്ട്. ഓഹരി വിപണിയില്‍ ടെസ്‌ലക്ക് നഷ്ടം നേരിട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് യുഎസ് വിപണിയില്‍ ടെസ്ല ഓഹരികള്‍ 3.5 ശതമാനം ഇടിഞ്ഞു. മേയ് മാസത്തില്‍ സ്പീഡ് ഡിസ്പ്ലേ പ്രശ്നം കാരണം 48,000 വാഹനങ്ങള്‍ ടെസ്‌ല തിരിച്ചുവിളിച്ചിരുന്നു. യുഎസ് വിപണയില്‍ കമ്പനി വിറ്റ മോഡല്‍ 3 പെര്‍ഫോമന്‍സ് വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. 2018 മുതല്‍ 2022 വരെയുള്ള മോഡല്‍ വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

ഈ മോഡലുകളില്‍ 'ട്രാക്ക് മോഡില്‍' സ്പീഡോമീറ്റര്‍ പ്രദര്‍ശിപ്പിക്കില്ല എന്നതായിരുന്നു പ്രശ്‌നം. അന്നും എയര്‍ സോഫ്റ്റ്‌വെയര്‍ കമ്പനി അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു. ഡിസംബറില്‍ പുറത്തിറക്കിയ ഫേംവെയര്‍ അപ്ഡേറ്റ് ഉപയോക്തൃ ഇന്റര്‍ഫേസില്‍ നിന്ന് സഡ് യൂണിറ്റ് അവിചാരിതമായി നീക്കം ചെയ്തതായി ടെസ്ല പറഞ്ഞു. ഇന്ന് പറഞ്ഞപോലെ തന്നെ അന്നും പ്രശ്നം ആന്തരികമായി കണ്ടെത്തിയതാണെന്നും ഇത് യാതൊരു പരിക്കോ അപകടങ്ങളോ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നുമായിരുന്നു കമ്പനി വയക്തമാക്കിയത്.

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

മോഡല്‍ 3 പെര്‍ഫോമന്‍സിന്റെ 'ട്രാക്ക്' ഡ്രൈവ് ക്രമീകരണത്തില്‍ മാത്രമാണ് ഈ പ്രശ്‌നം. അത് ഓഫ്-റോഡ് ഉപയോഗത്തിന് മാത്രമുള്ളതാണെന്ന് കമ്പനി പറഞ്ഞു. എങ്കിലും നിരത്തുകളില്‍ ഫീച്ചര്‍ ലോക്ക് ഔട്ട് ചെയ്യാത്തതിനാല്‍ മറ്റേത് ഡിജിറ്റല്‍ സ്പീഡോമീറ്ററിന്റെയും അതേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. ട്രാക്ക് മോഡ് ഉപയോഗിക്കുമ്പോള്‍ ഒരു സ്പീഡ് യൂണിറ്റിന്റെ അഭാവം വാഹനത്തിന്റെ വേഗത ഡ്രൈവറെ വേണ്ടത്ര അറിയിക്കില്ലെന്നും ഇത് അപകട സാധ്യത കൂട്ടുന്നതായും കമ്പനി നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനെ അറിയിച്ചിരുന്നു.

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

2022 ന്റെ ആദ്യ പകുതിയിലെ വില്‍പ്പനയുടെ കാര്യത്തില്‍ ടെസ്‌ലയെ മറികടന്ന് ചൈന ആസ്ഥാനമായുള്ള BYD (Build Your Dreams) ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി മാറിയിരുന്നു. ആദ്യമായിട്ടാണ് ടെസ്‌ല പിന്നാക്കം പോയത്. ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള കമ്പനി 2022 ലെ ആദ്യ ആറ് മാസങ്ങളില്‍ 6.41 ലക്ഷം ഇവികളാണ് വിറ്റത്

വിന്‍ഡോ തകരാര്‍; ടെസ്ല 1.1 ദശലക്ഷത്തിലധികം ഇവികള്‍ തിരിച്ചുവിളിക്കുന്നു; ഓഹരി വിപണിയില്‍ മസ്‌കിന് തിരിച്ചടി

ടെസ്ല ഇതേസമയം 5.64 ലക്ഷം യൂണിറ്റാണ് വില്‍പ്പന നടത്തിയത്. ടെസ്‌ലയേക്കാള്‍ 13.65 ശതമാനം കൂടുതലാണ് BYDയുടെ വില്‍പ്പന. ചൈനയിലെ വിതരണ ശൃംഖലയും വില്‍പ്പന തടസ്സവുമാണ് വില്‍പ്പന കുറയാന്‍ കാരണമായി ടെസ്‌ല പറയുന്നത്. ഈ വര്‍ഷം ആദ്യം ഉല്‍പ്പാദനം നിര്‍ത്തിവച്ചതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട മറ്റ് തടസ്സങ്ങളും വില്‍പ്പനയെ ബാധിച്ചിരുന്നു.

Most Read Articles

Malayalam
English summary
Fault in window reversal system tesla recalls over 1 1 million evs
Story first published: Friday, September 23, 2022, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X