Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ശേഷം, കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പുതുതലമുറ ഗൂര്‍ഖയെ നിര്‍മാതാക്കളായ ഫോഴ്‌സ് വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ എത്തുമ്പോള്‍ എസ്‌യുവിക്ക് 13.59 ലക്ഷം രൂപയായിരുന്നു എക്സ്‌ഷോറൂം വില.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിര്‍മാതാക്കള്‍ ഇപ്പോള്‍ ഗൂര്‍ഖയുടെ ഇന്ത്യയിലെ വില ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഫോഴ്സ് ഗൂര്‍ഖയ്ക്കായി ഉപഭോക്താക്കള്‍ ഇനി 14.10 ലക്ഷം രൂപയോളം എക്സ്‌ഷോറൂം വിലയായി നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഇത് മുമ്പത്തേതിനേക്കാള്‍ 51,000 രൂപയുടെ അധിക വര്‍ധനവാണ് കാണിക്കുന്നത്. ഫോഴ്സ് മോട്ടോര്‍സ് വില വര്‍ധനയുടെ കാരണം വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും, രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവും വര്‍ധിച്ചുവരുന്ന ചരക്ക് വിലയും കണക്കാക്കുന്നതിനുള്ള നടപടിയാണിതെന്നാണ് സുചന.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഇന്ത്യയില്‍ ഉല്‍പ്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തെ മിക്കവാറും പ്രമുഖ കാര്‍ നിര്‍മാതാക്കളും തങ്ങളുടെ വാഹനങ്ങള്‍ക്ക് ഇതിനോടകം തന്നെ വില വര്‍ധനവുമായി രംഗത്തെത്തി കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, 51,000 രൂപയുടെ കുത്തനെയുള്ള വര്‍ധനവ് ഗൂര്‍ഖയുടെ വില്‍പ്പനയെ കുറച്ചെങ്കിലും ബാധിച്ചേക്കാമെന്ന ആശങ്കയും കമ്പനി പ്രകടിപ്പിക്കുന്നുണ്ട്.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

അടിമുടി മാറ്റങ്ങളോടെയാണ് പുതുതലമുറ ഗൂര്‍ഖ വിപണിയില്‍ എത്തിയിരിക്കുന്നത്. എസ്‌യുവിയുടെ പരുക്കനും പ്രയോജനപ്രദവുമായ ആകര്‍ഷണീയത അതേപടി നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും, നവീകരിച്ച അവതാറില്‍, ഗൂര്‍ഖയ്ക്ക് ക്യാബിനിനകത്തും പുറത്തും കാര്യമായ ചില അപ്ഡേറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ബോക്സി പ്രൊഫൈലിനും മികച്ച ഓഫ്-റോഡിംഗ് കഴിവുകള്‍ക്കും വാഹനം മികച്ചതെന്ന് തന്നെ വേണം പറയാന്‍. 90 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.6 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് പുതിയ തലമുറ ഫോഴ്സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഈ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമേ ലഭ്യമാകൂ. മുമ്പത്തെപ്പോലെ, ക്രാള്‍ മോഡിനൊപ്പം 4X4 ലോ ഗിയറിനൊപ്പം മുന്നിലും പിന്നിലും മാനുവല്‍ ഡിഫറന്‍ഷ്യല്‍ ലോക്കുകളുള്ള 4X4 പവര്‍ട്രെയിനുമായിട്ടാണ് ഓഫ്റോഡര്‍ വരുന്നത്.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

വൃത്താകൃതിയിലുള്ള ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മസ്‌കുലര്‍ ബോണറ്റും ഫെന്‍ഡറുകളും, ബ്ലാക്ക് ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ലംബമായി നല്‍കിയിരിക്കുന്ന എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഒരു ടോ ഹുക്ക്, റൂഫ് റാക്ക്, സ്നോര്‍ക്കല്‍, ടെയില്‍ഗേറ്റ് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ എന്നിവ ഗൂര്‍ഖയുടെ ചില ഡിസൈന്‍ ഹൈലൈറ്റുകളാണ്.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

റെഡ്, ഗ്രീന്‍, വൈറ്റ്, ഓറഞ്ച്, ബ്രൗണ്‍ എന്നിവയുള്‍പ്പെടെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. പുറമേ മനോഹരമാക്കിയിരിക്കുന്നതുപോലെ തന്നെ വാഹനത്തിന്റെ അകത്തളം മനോഹരമാക്കുന്നതില്‍ കമ്പനി പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് വേണം പറയാന്‍.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

പുതിയ ഗൂര്‍ഖയുടെ ഇന്റീരിയറിന് 4-സീറ്റ് ലേഔട്ട് ലഭിക്കുന്നു, ക്യാബിന്‍ ഒരു ബെയര്‍ബോണ്‍ ആകര്‍ഷണം നല്‍കുന്നുണ്ടെങ്കിലും കുറച്ച് ആധുനിക സവിശേഷതകള്‍ കൊണ്ടാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പവര്‍ വിന്‍ഡോകള്‍, മൂന്ന് സ്പോക്ക് സ്റ്റിയറിംഗ് വീല്‍, നാല് സ്പീക്കര്‍ സൗണ്ട് സിസ്റ്റം, മാനുവല്‍ എസി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഗൂര്‍ഖയുടെ ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

അധികം വൈകാതെ തന്നെ എസ്‌യുവിയുടെ നിലവിലെ 3-ഡോര്‍ ആവര്‍ത്തനത്തേക്കാള്‍ നീളമുള്ള ഗൂര്‍ഖയുടെ 5-ഡോര്‍ പതിപ്പും ഫോഴ്സ് വികസിപ്പിക്കുന്നുണ്ട്. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് കൂടുതല്‍ ഇടവും മികച്ച ലഗേജ് സ്‌പേസും ഉള്ള കൂടുതല്‍ പ്രായോഗിക ഓപ്ഷനായിട്ടാണ് ഈ എസ്‌യുവിയെ പ്രതീക്ഷിക്കപ്പെടുന്നത്.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

5-ഡോര്‍ ഗൂര്‍ഖയുടെ ഒരു പരീക്ഷണ പതിപ്പ് അടുത്തിടെ ആദ്യമായി ക്യാമറയില്‍ കുടുങ്ങിയിരുന്നു. ചില കാര്യമായ വ്യത്യാസങ്ങള്‍ ഒഴികെ, പ്രോട്ടോടൈപ്പിന് ഏതാണ്ട് നിലവിലെ പതിപ്പിന് സമാനമായ ഒരു ഡിസൈന്‍ തന്നെയാകും ഉണ്ടായിരിക്കുക.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് നീളമുള്ള വീല്‍ബേസും പിന്‍ പാസഞ്ചര്‍ കമ്പാര്‍ട്ട്മെന്റിനുള്ള അധിക ഡോറുകളുമാണ്. 3-ഡോര്‍ മോഡലില്‍ ഒരൊറ്റ യൂണിറ്റിന് പകരം പിന്നിലെ രണ്ട് വ്യത്യസ്ത ഗ്ലാസ് പാനലുകളാണ് ശ്രദ്ധേയമായ മറ്റൊരു വ്യത്യാസം. ലോഞ്ച് ചെയ്യുമ്പോള്‍, മഹീന്ദ്ര ഥാറിന്റെയും മാരുതി ജിംനിയുടെയും വരാനിരിക്കുന്ന സമാന പതിപ്പുകളോട് 5-ഡോര്‍ ഗൂര്‍ഖയും മത്സരിക്കും.

Gurkha-യുടെ വില വര്‍ധിപ്പിച്ച് Force; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഡ്രൈവര്‍, കോ-പാസഞ്ചര്‍ എയര്‍ബാഗുകള്‍, ISOFIX സീറ്റിംഗ്, ABS, EBD, സെന്‍ട്രല്‍ ലോക്കിംഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ 5-ഡോര്‍ ഗൂര്‍ഖയിലെ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടും. ഥാറിന്റെ ഈ പതിപ്പ് ദൈര്‍ഘ്യമേറിയ വീല്‍ബേസുമായി വരുന്നതിനാല്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം മുതലായ കുറച്ച് സുരക്ഷാ ഫീച്ചറുകളും ഫോഴ്സ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Force hiked gurkha prices in india find here new price list
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X