Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

കഴിഞ്ഞ വര്‍ഷം പുതിയ ഗൂര്‍ഖ പുറത്തിറക്കിയതിന് പിന്നാലെ, ഓഫ്-റോഡ് ഫോക്കസ് എസ്‌യുവിയുടെ ദൈര്‍ഘ്യമേറിയതും 5 ഡോര്‍ പതിപ്പും അണിയറയില്‍ ഒരുക്കുന്ന തിരക്കിലാണ് നിര്‍മാതാക്കളായ ഫോഴ്സ് മോട്ടോര്‍സ്. പരീക്ഷണയോട്ടം നടത്തുന്ന ഈ പതിപ്പിന്റെ വിവരങ്ങളും ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 5 ഡോര്‍ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ വര്‍ഷം തന്നെ ഗൂര്‍ഖയുടെ അഞ്ച് ഡോര്‍ പതിപ്പ് പുറത്തിറക്കുമെന്ന് ഉറപ്പിക്കാം.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

പരീക്ഷണയോട്ടം നടത്തുന്നതായി നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ ഏകദേശം പ്രൊഡക്ഷന്‍ സ്‌പെക്കിന് സമാനമെന്ന് വേണമെങ്കില്‍ പറയാം. 13.59 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുതുതലമുറ ഗൂര്‍ഖയെ കമ്പനി അവതരിപ്പിക്കുന്നത്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

ഗൂര്‍ഖയുടെ ഏറ്റവും പുതിയ ആവര്‍ത്തനം 3-ഡോര്‍ കോണ്‍ഫിഗറേഷനുള്ള ഉപയോഗപ്രദമായ വിനോദ വാഹനത്തിന്റെ ഐഡന്റിറ്റി നിലനിര്‍ത്തിയെങ്കിലും കോംപാക്ട് ഓഫ്-റോഡര്‍ നിരവധി അപ്ഡേറ്റുകളോടെയാണ് വന്നത്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

ലോഞ്ച് ചെയ്യുന്ന സമയത്ത്, ഗൂര്‍ഖയുടെ 5-ഡോര്‍ സ്പെക്ക് വികസിപ്പിക്കുകയാണെന്ന് ഫോഴ്സ് സ്ഥിരീകരിച്ചിരുന്നു. ഈ പുതിയ വലിയ ഗൂര്‍ഖ വേരിയന്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഷോറൂമുകളില്‍ എത്തുമെന്നതാണ് ഏറ്റവും പുതിയ വിവരങ്ങള്‍.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, പുതിയ ഗൂര്‍ഖ 5-ഡോര്‍ ഇതിനകം വില്‍പ്പനയിലുള്ള 3-ഡോര്‍ മോഡലിന്റെ നീട്ടിയ പതിപ്പാണ്. സാധാരണ ഗൂര്‍ഖയുടെ C ഇന്‍ C ലാഡര്‍-ഫ്രെയിം ആര്‍ക്കിടെക്ചറിന്റെ സ്‌ട്രെച്ചഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള നീളമേറിയ വേരിയന്റാണ്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

5-ഡോര്‍ ഗൂര്‍ഖയ്ക്ക് ഏകദേശം 2.8 മീറ്റര്‍ വീല്‍ബേസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് 3 ഡോര്‍ മോഡലിനേക്കാള്‍ 400 mm നീളമുള്ളതാണ്. അധിക ദൈര്‍ഘ്യത്തിന് പുറമെ, 5-ഡോര്‍ ഗൂര്‍ഖയ്ക്ക് സമാനമായ ഡിസൈനും ചില ബോഡി പാനലുകളും 3-ഡോര്‍ പതിപ്പുമായി പങ്കിടുകയും ചെയ്യും.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

ഇത് ആദ്യമായി ഓട്ടോ എക്സ്പോ 2020-ല്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 5 ഡോറുള്ള ഗൂര്‍ഖയ്ക്ക് അതേ സെറ്റ് ടെയില്‍ ലാമ്പുകളും ടെയില്‍ ഗേറ്റും ലഭിക്കുന്നു. സാധാരണ ഗൂര്‍ഖയ്ക്ക് ലഭിക്കുന്ന പിന്‍ ബമ്പറു ഈ പതിപ്പിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

രണ്ട് അധിക വാതിലുകളുടെ കൂട്ടിച്ചേര്‍ക്കലിനൊപ്പം, വിന്‍ഡോ ലൈനില്‍ ഒരു പുനരവലോകനം ഉണ്ട്, എന്നാല്‍ മുന്‍വശത്ത് പോലും, അഞ്ച് വാതിലുകളുള്ള ഗൂര്‍ഖ മൂന്ന് വാതിലുകളുള്ള പതിപ്പിനോട് സാമ്യമുള്ളതായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

5 ഡോര്‍ ഗൂര്‍ഖയുടെ ഇന്റീരിയറിലോ ഫീച്ചറുകളുടെ പട്ടികയിലോ കാര്യമായ മാറ്റങ്ങളൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, ഇത് തീര്‍ച്ചയായും പുതിയ സീറ്റിംഗ് കോണ്‍ഫിഗറേഷനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യും.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

സാധാരണ ഗൂര്‍ഖയ്ക്ക് പിന്നില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്നു, ഇത് 4 സീറ്റര്‍ എസ്‌യുവി മാത്രമാക്കി മാറ്റുന്നു. എന്നിരുന്നാലും, 5 ഡോറുകളുള്ള ഗൂര്‍ഖ മധ്യനിരയില്‍ ബെഞ്ച് സീറ്റുകളോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ മൂന്നാം നിരയില്‍ രണ്ട് സീറ്റുകള്‍ കൂടി ലഭിക്കും.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

എഞ്ചിന്‍ സവിശേഷതകളിലും മാറ്റങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ട. നിലവിലെ മോഡലില്‍ വാഗ്ദാനം ചെയ്യുന്ന 91 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ മെര്‍സിഡീസ് സോഴ്സ് 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് അഞ്ച് വാതിലുകളുള്ള ഗൂര്‍ഖയ്ക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നത്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കും, ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കും. സാധാരണ ഗൂര്‍ഖയെപ്പോലെ, 5 ഡോര്‍ പതിപ്പും ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കേസ്, മാനുവല്‍ ലോക്കിംഗ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിഫറന്‍ഷ്യലുകള്‍, സ്വതന്ത്ര ഫ്രണ്ട് സസ്പെന്‍ഷന്‍, പിന്നില്‍ മള്‍ട്ടി-ലിങ്ക് റിജിഡ് ലൈവ് ആക്സില്‍ സസ്പെന്‍ഷന്‍ തുടങ്ങിയ സമാന ഓഫ്-റോഡ് ഗിയറുകള്‍ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

എന്നിരുന്നാലും, പുതിയ ഫ്രെയിമിന് അനുയോജ്യമായ രീതിയില്‍ സസ്‌പെന്‍ഷന്‍ ട്യൂണ്‍ ചെയ്യേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാര്‍ഡ്-കോര്‍, ലാഡര്‍-ഫ്രെയിം ഓഫ്-റോഡറുകളുടെ വിപണിയില്‍ 5 ഡോറുകളുള്ള ഫോഴ്‌സ് ഗൂര്‍ഖ തനിച്ചായിരിക്കില്ല മത്സരിക്കുന്നത്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങി; അവതരണം ഈ വര്‍ഷം തന്നെ

സമാനമായ രീതിയില്‍, ഭാവിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഥാറിന്റെ 5 ഡോര്‍ പതിപ്പും മഹീന്ദ്ര വികസിപ്പിക്കുന്നുണ്ട്. അതുപോലെ, മാരുതി സുസുക്കിയും ജിംനിയുടെ 5 ഡോര്‍ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും ഇന്ത്യയ്ക്കായി. അത് അടുത്ത വര്‍ഷം എപ്പോഴെങ്കിലും വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Images for representation only

Most Read Articles

Malayalam
English summary
Force planning to launch gurkha five door version this year
Story first published: Thursday, January 6, 2022, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X