ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

ആഗോള വിപണിയില്‍ നിന്ന് 'ഫിയസ്റ്റ' പിന്‍വലിക്കുകയാണെന്ന് അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് പ്രഖ്യാപിച്ചു. ഐതിഹാസികമായ 46 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫിയസ്റ്റ വിട പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ ഫോര്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നന്നതിനാല്‍ 2023 യൂറോപ്പിലെ ഹാച്ച്ബാക്കിന്റെ അവസാന ഉല്‍പ്പാദന വര്‍ഷമായിരിക്കും.

ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

കൂടുതല്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇവികളിലേക്കും കോംപാക്റ്റ് എസ്‌യുവികളിലേക്കും നീങ്ങുന്നത് ഹാച്ച്ബാക്കുകളുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതാണ് ഫിയസ്റ്റ പോലുള്ള ചെറിയ കാറുകളുടെ മരണമണി മുഴക്കിയത്. യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ വിദേശ വിപണികളിലാണ് ഈ പ്രവണത പൊതുവേ കണ്ടുവരുന്നത്.

ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

ഫോര്‍ഡ് ഫിയസ്റ്റ നിര്‍ത്താന്‍ കാരണം

കാര്‍ നിര്‍മ്മാതാക്കള്‍ ഫോര്‍ഡ് ഫിയസ്റ്റ നിര്‍ത്തുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്നതാണ് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. താരതമ്യേന പഴയ മോഡല്‍ ആണെങ്കിലും ബ്രിട്ടന്‍ പോലുള്ള ചില വിപണികളില്‍ അതിന്റെ വില്‍പ്പന ഇപ്പോഴും ശക്തമായി തുടരുന്നു. യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളില്‍ ഒന്നാണിത്.

ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

ഹാച്ച്ബാക്ക് ഇപ്പോഴും വളരെ കുറച്ച് വിദേശ വിപണികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫോര്‍ഡിന്റെ സ്വന്തം രാജ്യമായ അമേരിക്കയില്‍ പോലും ഇത് നിലവിലില്ല. പാര്‍ട്സുകളുടെ വില കൂടുന്നതിനനുസരിച്ച് ഫിയസ്റ്റ ഹാച്ച്ബാക്കും ഇക്കോസ്പോര്‍ട്ട് പോലുള്ള കോംപാക്റ്റ് എസ്യുവികളും തമ്മിലുള്ള വില അന്തരം കുറയുകയും ചെയ്യുന്നത് ഒരു കാരണമാകാം.

ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

ഫോര്‍ഡ് ഫിയസ്റ്റ ഇന്ത്യയില്‍

ഫോര്‍ഡ് ഫിയസ്റ്റ ആദ്യമായി ഇന്ത്യയിലെത്തിയത് 1999-ല്‍ ഐക്കണ്‍ സെഡാന്റെ രൂപത്തിലാണ്. അത് വാസ്തവത്തില്‍ നാലാം തലമുറ ഫിയസ്റ്റ ആയിരുന്നു. ശക്തമായ 1.6-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും ഫണ്‍-ടു-ഡ്രൈവ് ഡൈനാമിക്‌സും കൊണ്ട് ഇത് പെട്ടെന്ന് തന്നെ വാഹനപ്രേമികള്‍ക്കിടയില്‍ ഹരമായി മാറി.

ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

പിന്നീട് 2005-ല്‍ ഫോര്‍ഡ് ആദ്യമായി 'ഫിയസ്റ്റ' എന്ന പേരില്‍ അഞ്ചാം തലമുറ മോഡല്‍ അവതരിപ്പിച്ചു. ആദ്യമായി ഫിയസ്റ്റ സെഡാന് ഒരു സ്പോര്‍ട്ടി 'എസ്' വേരിയന്റ് പോലും ലഭിച്ചു. പുനര്‍നിര്‍മ്മിച്ച സസ്‌പെന്‍ഷനും മികച്ച ഹാന്‍ഡ്‌ലിംഗിനായി മറ്റ് ഘടകങ്ങളും നല്‍കി. ഇത് ഇന്ത്യയില്‍ ഏറെകാലം വില്‍പ്പനക്കുണ്ടായിരുന്നു.

ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

പിന്‍ഗാമിക്കൊപ്പം വില്‍ക്കപ്പെട്ട മോഡല്‍ പിന്‍ക്കാലത്ത് ഫിയസ്റ്റ ക്ലാസിക് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, കണക്റ്റഡ് കാര്‍ ടെക്നോളജി തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം 1.5 ലിറ്റര്‍ Ti-VCT എഞ്ചിനുമായി ഫോര്‍ഡ് ആറാം തലമുറ ഗ്ലോബല്‍ ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.

ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

എന്നിരുന്നാലും ഗ്ലോബല്‍ ഫിയസ്റ്റ അതിന്റെ മുന്‍ഗാമികളെപ്പോലെ അത്ര ഹിറ്റായില്ല. അരങ്ങേറ്റം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം 2015-ല്‍ അത് നിര്‍ത്തലാക്കി. ഐക്കണ്‍ ഉള്‍പ്പെടെയുള്ള ഫിയസ്റ്റയുടെ എല്ലാ തലമുറകളും ഇന്നും ഇന്ത്യയില്‍ വാഹനപ്രേമികള്‍ക്ക് പ്രിയങ്കരരാണ്.

ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

ഫിയസ്റ്റയുടെ പകരക്കാരന്‍?

അമേരിക്കന്‍ വാഹന ഭീമന്‍മാര്‍ ഇതുവരെ ഫിയസ്റ്റ ഹാച്ച്ബാക്കിന്റെ പകരക്കാരനെ കണ്ടെത്തിയിട്ടില്ല. ഭാവിയില്‍ ഫിയസ്റ്റക്ക് പകരം വെക്കാന്‍ ഒരു ഫോര്‍ഡ് ഇലക്ട്രിക് ഹാച്ച്ബാക്ക് നമുക്ക് പ്രതീക്ഷിക്കാം. നിലവില്‍ മസ്താങ് മാക് E, F-150 ലൈറ്റ്നിംഗ് എന്നിവ മാത്രമാണ് ഫോര്‍ഡിന്റെ ഫുള്‍ ഇലക്ട്രിക് മോഡലുകള്‍.

ബൈ ബൈ പറഞ്ഞ് Ford Fiesta; 46 വര്‍ഷത്തെ ചരിത്രത്തിന് 2023-ല്‍ അവസാനം

ഫോര്‍ഡ് ഇന്ത്യ അതിന്റെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുവെങ്കിലും പുതിയ ഏഴാം തലമുറ മുസ്താംഗിനൊപ്പം മാക് E എസ്‌യുവിയും വൈകാതെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford to discontinue global fiesta model after 46 years of its existence in global market
Story first published: Friday, October 28, 2022, 15:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X