MU-X 4x4 പതിപ്പില്‍ 1.5 ലക്ഷം രൂപയോളം വെട്ടിക്കുറച്ച് Isuzu; മറ്റ് മാറ്റങ്ങള്‍ ഇങ്ങനെ
ഇസൂസു ഇന്ത്യ തങ്ങളുടെ D-മാക്സ് V-ക്രോസ് പിക്കപ്പ് ട്രക്കിന്റെയും MU-X ഫുള്‍ സൈസ് എസ്‌യുവിയുടെയും വില രാജ്യത്ത് വര്‍ധിപ്പിച്ചു. പ്രാദേശിക വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4 എന്നിവയ്ക്കെതിരെ ഇസൂസു MU-X മത്സരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് MU-X ന്റെ വിലയില്‍ പുതിയ പരിഷകാരങ്ങള്‍ നടപ്പാക്കിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. പ്രാരംഭ പതിപ്പിന് വില വര്‍ധിപ്പിച്ചപ്പോള്‍, അതിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വിലയില്‍ 1.5 ലക്ഷം രൂപ കുറച്ചതായും കമ്പനി അറിയിച്ചു. സെവന്‍ സീറ്റര്‍ എസ്‌യുവി ഇന്ത്യയില്‍ 4×2, 4×4 ട്രിം ലെവലുകളില്‍ മാത്രമാണ് വില്‍ക്കുന്നത്.

ഈ രണ്ട് പതിപ്പുകളിലും വില പരിഷ്‌കരണം നടപ്പാക്കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. എന്‍ട്രി ലെവല്‍ 4×2 വേരിയന്റിന് 14,727 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചത്. അതേസമയം ഉയര്‍ന്ന വേരിയന്റായ 4×4 ട്രിമ്മിന്റെ വിലയില്‍ 1.51 ലക്ഷം രൂപ കമ്പനി കുറയ്ക്കുകയും ചെയ്തു.

പോയ വര്‍ഷം പകുതിയോടെയാണ് ജാപ്പനീസ് നിര്‍മാതാക്കളായ ഇസൂസു MU-X ന്റെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ എത്തുമ്പോള്‍ മോഡലിന്റെ പ്രാരംഭ പതിപ്പിന് 33.23 ലക്ഷം രൂപയും, ഉയര്‍ന്ന വേരിയന്റിന് 35.19 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില.

ഈ വിലയിലാണ് ഇപ്പോള്‍ വര്‍ധവും കുറവും ഉണ്ടായിരിക്കുന്നത്. നവീകരണത്തോടെ എത്തുന്ന വാഹനത്തിന്റെ അകത്തും പുറത്തും വലിയ മാറ്റങ്ങളൊന്നും കമ്പനി നടപ്പാക്കിയിട്ടില്ലെന്ന് വേണം പറയാന്‍.

ബിഎസ് VI നവീകരണത്തിന്റെ ഭാഗമായി നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന 3.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ കമ്പനി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ആവര്‍ത്തനത്തില്‍ MU-X ല്‍ 1.9-ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്.

ഈ യൂണിറ്റ് 161 bhp പരമാവധി ശക്തിയും 360 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു, കൂടാതെ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 4×2 അല്ലെങ്കില്‍ 4×4 കോണ്‍ഫിഗറേഷനിലേക്ക് മാത്രം പവര്‍ അയയ്ക്കുന്നു.

ജാപ്പനീസ് നിര്‍മാതാവ് ഇതിനകം തന്നെ ഒരു പുതിയ തലമുറ MU-X ആഗോള വിപണികളില്‍ വില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പഴയ മോഡല്‍ തന്നെയാണ് തുടരുന്നത്. പുതിയ എഞ്ചിന്‍ കൂടാതെ, ബിഎസ് VI-ലേക്ക് വരുമ്പോള്‍ എസ്‌യുവിയുടെ മറ്റെല്ലാ സവിശേഷതകളും രൂപകല്‍പ്പനയും ബ്എസ് IV, MU-X-ന് സമാനമായി തന്നെ തുടരുന്നു.

സംയോജിത ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 18-ഇഞ്ച് വീലുകള്‍, സൈഡ്-സ്റ്റെപ്പ് ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ഡ്യുവല്‍-ടോണ്‍ ബമ്പറുകള്‍ക്കൊപ്പം ഫ്രണ്ട് ആന്‍ഡ് ബാക്ക് സ്‌കഫ് പ്ലേറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കുള്ള പിന്തുണയുള്ള ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, MID സ്‌ക്രീനുള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഇന്റീരിയര്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് സുരക്ഷ ഫീച്ചറുകള്‍. നോട്ടിലസ് ബ്ലൂ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ കളര്‍ സ്‌കീമില്‍ MU-X ലഭ്യമാണ്.

നിലവിലുള്ള കളര്‍ സ്‌കീമുകള്‍ക്ക് പുറമേയാണിത്. റെഡ് സ്‌പൈനല്‍ മൈക്ക, സില്‍ക്കി വൈറ്റ് പേള്‍, ഗലീന ഗ്രേ, ബ്ലാക്ക് മൈക്ക, സില്‍വര്‍ മെറ്റാലിക് എന്നിവയാണ് മറ്റ് കളര്‍ ഓപ്ഷനുകള്‍. ഇതിനൊപ്പം തന്നെ ഇസൂസു D-മാക്സ് V-ക്രോസ് Z 4×2 AT-ന്റെ വിലയും വന്‍തോതില്‍ വര്‍ധിപ്പിച്ചു.

ഈ മോഡലുകള്‍ക്ക് 2.07 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ചപ്പോള്‍ ഹൈ-ലാന്‍ഡര്‍ എന്‍ട്രി ലെവല്‍ ഡീസല്‍ മാനുവല്‍ ട്രിമ്മിന് 2.09 ലക്ഷം രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. V-ക്രോസ് Z പ്രസ്റ്റീജ് 4×4 AT, V-ക്രോസ് Z 4×4 MT എന്നിവയ്ക്ക് 1.10 ലക്ഷം രൂപയുടെ വര്‍ധനയുണ്ടായി.

ആഭ്യന്തര വിപണിയില്‍ ടൊയോട്ട ഒരാഴ്ചയ്ക്കുള്ളില്‍ ഹൈലക്സ് പിക്കപ്പ് ട്രക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ എന്നിങ്ങനെ IMV2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹൈലക്‌സ്. ഇസൂസു D-മാക്സ് V-ക്രോസ് മോഡലുകള്‍ക്കെതിരെയാണ് ഹൈലക്‌സ് മത്സരിക്കുന്നത്.


Click it and Unblock the Notifications








