Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

ജനപ്രീയ മോഡലായ കോമ്പസിന് പുതിയൊരു ലിമിറ്റഡ് പതിപ്പ് സമ്മാനിച്ച് അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കളായ ജീപ്പ്. കോമ്പസ് നൈറ്റ് ഈഗിള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ മാനുവല്‍ ഡീസല്‍ പതിപ്പിന് 21.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

അതേസമയം വാഹനത്തിന്റെ ഓട്ടോമാറ്റിക് പെട്രോള്‍ പതിപ്പിന് 22.75 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ബ്ലാക്ക് തീമാണ് ജീപ്പ് കോമ്പസ് നൈറ്റ് ഈഗിളിന്റെ പ്രധാന ഹൈലൈറ്റെന്ന് വേണം പറയാന്‍.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

നൈറ്റ് ഈഗിള്‍ കോമ്പസ് എസ്‌യുവിക്ക് ഗ്രില്‍, ഗ്രില്‍ വളയങ്ങള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയില്‍, ഒആര്‍വിഎം, ഫോഗ് ലാമ്പ് ബെസല്‍ എന്നിവയ്ക്ക് ഗ്ലോസ്-ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു. തീമിന്റെ ഒരേയൊരു വ്യതിചലനമാണ് റൂഫ്, ഡ്യുവല്‍-ടോണ്‍ യൂണിറ്റാണ് ഇവിടുത്തെ ആകര്‍ഷണം.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

പുതിയ ജീപ്പ് കോമ്പസ് നൈറ്റ് ഈഗിളിന്റെ ഉള്ളിലേക്ക് വന്നാല്‍, ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയര്‍ മികച്ചതും മനോഹരവുമാണ്. ഇളം ടങ്സ്റ്റണ്‍ സ്റ്റിച്ചിംഗുള്ള സീറ്റുകള്‍ക്കുള്ള പ്യുവര്‍ ബ്ലാക്ക് ക്ലോത്ത്/വിനൈല്‍ അപ്‌ഹോള്‍സ്റ്ററിയും ഡോര്‍ ട്രിമ്മിനും ഐപിക്കും ബ്ലാക്ക് വിനൈല്‍ ഇന്‍സെര്‍ട്ടുകളും കാണാം. ഇന്റീരിയറില്‍ പിയാനോ ബ്ലാക്ക് ഇന്റീരിയര്‍ ട്രിമ്മും നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നുണ്ട്.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

'ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ അതിന്റെ ഓള്‍-ബ്ലാക്ക് സ്‌റ്റൈലിംഗിലൂടെ പുതിയ തലത്തിലുള്ള ധൈര്യവും ചാരുതയും കൊണ്ടുവരുന്നുവെന്നാണ് പുതിയ ജീപ്പ് കോമ്പസ് നൈറ്റ് ഈഗിളിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിക്കവേ, ജീപ്പ് ബ്രാന്‍ഡ്-ഇന്ത്യയുടെ തലവന്‍ നിപുണ്‍ ജെ മഹാജന്‍ പറഞ്ഞത്.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

ലോഞ്ച് ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ വിറ്റുതീര്‍ന്ന ട്രെയില്‍ഹോക്ക്, ജീപ്പ് കോമ്പസ് ശ്രേണിയുടെ ആവേശത്തിന്റെ സാക്ഷ്യമാണ്, നൈറ്റ് ഈഗിളിനും സമാനമായ ആവേശം തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും നിപുണ്‍ ജെ മഹാജന്‍ വ്യക്തമാക്കി.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണ എന്നിവയുള്‍പ്പെടെ ടോപ്പ്-സ്‌പെക്ക് കോമ്പസില്‍ (ട്രെയില്‍ഹോക്ക് ഉള്‍പ്പെടെയുള്ളതല്ല) കാണുന്ന ഫീച്ചറുകളുടെ മുഴുവന്‍ ശ്രേണിയും ജീപ്പ് കോമ്പസ് നൈറ്റ് ഈഗിളിലും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

ട്രെയില്‍ഹോക്കിന്റെ നൈറ്റ് ഈഗിള്‍ വേരിയന്റിന് ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ കൂടാതെ 6 എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓള്‍-സ്പീഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയും സുരക്ഷ ഫീച്ചറുകളായി ലഭിക്കുന്നുണ്ട്.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് - 2.0 ലിറ്റര്‍ ഡീസലും 1.4 ലിറ്റര്‍ പെട്രോളും. വലിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 3,750 rpm-ല്‍ 168 bhp കരുത്തും 1,750 rpm-ല്‍ 350 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

അതേസമയം ചെറിയ പെട്രോള്‍ എഞ്ചിന്‍ 5,500 rpm-ല്‍ 161 bhp കരുത്തും 2,500 rpm-ല്‍ 250 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ടര്‍ബോചാര്‍ജ്ഡ് പവര്‍പ്ലാന്റാണ്. കോമ്പസിന്റെ പുതിയ നൈറ്റ് ഈഗിള്‍ പതിപ്പിന്, 1.4-ലിറ്റര്‍ മള്‍ട്ടിഎയര്‍ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

ട്രെയില്‍ഹോക്ക് എന്നറിയപ്പെടുന്ന ഓഫ്-റോഡ് മെന്റലിസ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിന് ശേഷമാണ് കോമ്പസ് എസ്‌യുവിയുടെ പുതിയ നൈറ്റ് ഈഗിള്‍ പതിപ്പിന്റെ ലോഞ്ച്. കോമ്പസ് ട്രെയില്‍ഹോക്കിന്റെ കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ 4 മാസമാണ്, ഇന്ത്യന്‍ വിപണിയിലെ ആദ്യ ബാച്ച് കാറുകള്‍ വെറും രണ്ട് മാസത്തിനുള്ളില്‍ വിറ്റുതീര്‍ന്നതായും കമ്പനി അറിയിച്ചിരുന്നു.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

കഴിഞ്ഞ വര്‍ഷം കോമ്പസിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ജീപ്പ് അവതരിപ്പിച്ചിരുന്നു. ജീപ്പ് കോമ്പസിന്റെ വില്‍പ്പന ശരാശരി 1,000 മുതല്‍ 1,200 യൂണിറ്റ് വരെയാണെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതോടെ കോമ്പസിന്റെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

3-4 ശതമാനം പരിധിയില്‍ വില വര്‍ധിപ്പിച്ച മിക്ക നിര്‍മാതാക്കളില്‍ നിന്നും വ്യത്യസ്തമായി, ജീപ്പ് ഇന്ത്യ കോമ്പസിന്റെ വില 0.81 ശതമാനം മുതല്‍ 1.41 ശതമാനം വരെ വര്‍ധിച്ചു. ഏറ്റവും പുതിയ വില പരിഷ്‌ക്കരണത്തിന് ശേഷം, കോമ്പസിന് ഇപ്പോള്‍ 18.04 ലക്ഷം മുതല്‍ 29.59 ലക്ഷം രൂപ വരെ ഓഫര്‍ ചെയ്യപ്പെടുന്നു, അതേസമയം ട്രെയില്‍ഹോക്ക് ഇപ്പോള്‍ 30.98 ലക്ഷം രൂപയ്ക്ക് ലഭ്യമാണ് (എല്ലാ വിലകളും എക്സ്‌ഷോറൂം).

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

പ്രീമിയം മിഡ്-സൈസ് എസ്‌യുവിയായ കോമ്പസിന്റെ എല്ലാ വേരിയന്റുകളിലും 25,000 രൂപയാണ് ജീപ്പ വര്‍ദ്ധിച്ചു. സ്പെസിഫിക്കേഷന്റെയോ ഫീച്ചറുകളുടെയോ അടിസ്ഥാനത്തില്‍ മറ്റ് അപ്ഡേറ്റുകളൊന്നും എസ്‌യുവിയില്‍ വരുത്തിയിട്ടില്ല. വിപണിയില്‍ ഹ്യുണ്ടായി ട്യൂസോണ്‍, സിട്രണ്‍ C5 എയര്‍ക്രോസ് തുടങ്ങിയ പ്രീമിയം മിഡ്-സൈസ് എസ്‌യുവികള്‍ക്കെതിരെയാണ് കോമ്പസ് മത്സരിക്കുന്നത്.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

കോമ്പസിനെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റര്‍ എസ്‌യുവി അടുത്ത ദിവസങ്ങളില്‍ ജീപ്പ് പുറത്തിറക്കും. മെറിഡിയന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ എസ്‌യുവി മറ്റ് മൂന്ന്-വരി ഡി-സെഗ്മെന്റ് എസ്‌യുവികളായ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര ആള്‍ട്ടുറാസ് G4 എന്നിവയെ നേരിടും.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

എസ്‌യുവിയുടെ ഉത്പാദനം മെയ് മാസത്തില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതേസമയം വില വെളിപ്പെടുത്തലും ഡെലിവറിയും അടുത്ത മാസം ആരംഭിക്കുമെന്നും സൂചനകളുണ്ട്.

Compass-ന് നൈറ്റ് ഈഗിള്‍ പതിപ്പ് സമ്മാനിച്ച് Jeep; വിലയും മാറ്റങ്ങളും ഇങ്ങനെ

കോമ്പസിനെ ചലിപ്പിക്കുന്ന അതേ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനായിരിക്കും ഇതിന് കരുത്ത് പകരുക. ഈ യൂണിറ്റ് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. ഫ്രണ്ട്-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ മെറിഡിയന്‍ വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep launched compass night eagle in india find here price and changes
Story first published: Tuesday, April 19, 2022, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X