ഈ കാറിന് പേരിടുന്നയാള്‍ക്ക് 32 ലക്ഷം രൂപ സമ്മാനം; കിടിലന്‍ മത്സരവുമായി Jeep

വിവിധ മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കളുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ വാഹന നിര്‍മാതാക്കള്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ ജീപ്പ് തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് പേരിടാനുള്ള മത്സരം പ്രഖ്യാപിച്ചു. വിജയികള്‍ക്ക് 32.65 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് അറിയിച്ചു. ഓട്ടോമൊബൈല്‍ കമ്പനികള്‍ അവരുടെ ഉപഭോക്താക്കളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കാലാകാലങ്ങളായി ചില പരിപാടികളും മത്സരങ്ങളുമെല്ലാം നടത്താറുണ്ട്.

അത്തരത്തിലാണ് ജീപ്പ് അതിന്റെ ആരാധകര്‍ക്കായി ഒരു മത്സരം പ്രഖ്യാപിച്ചത്. നവംബര്‍ 23-ന് ആരംഭിച്ച പേരിടല്‍ മത്സരം ഡിസംബര്‍ രണ്ടിന് അവസാനിക്കും. അതായത് ജീപ്പ് വാഗനീര്‍ S എന്ന ഇലക്ട്രിക് എസ്‌യുവി രാജ്യാന്തര തലത്തില്‍ പുറത്തിറക്കാന്‍ പോകുകയാണ് ജീപ്പ്. കാര്‍ ഇതിനകം തന്നെ കമ്പനി അവതരിപ്പിച്ചെങ്കിലും ഇതുവരെ വില്‍പ്പനയ്ക്കെത്തിയിട്ടില്ല. വില്‍പ്പനയ്ക്കെത്തുമ്പോള്‍ ഈ കാര്‍ മറ്റൊരു പേരില്‍ വില്‍ക്കാമെന്നാണ് കമ്പനി കരുതിയത്. കമ്പനി തന്നെ പേര് മാറ്റി വണ്ടി പുറത്തിറക്കിയാല്‍ അത് നന്നാവില്ലെന്ന് തിരിച്ചറിഞ്ഞാണ് ആരാധകര്‍ക്ക് ഒരു മത്സരമായി ഇത് മാറ്റാന്‍ അവര്‍ തീരുമാനിച്ചത്.

ഈ കാറിന് പേരിടുന്നയാള്‍ക്ക് 32 ലക്ഷം രൂപ സമ്മാനം! കിടിലന്‍ മത്സരവുമായി Jeep

ഇതിന് പിന്നാലെ ആരാധകര്‍ക്കായുള്ള മത്സരം ജീപ്പ് കമ്പനി പ്രഖ്യാപിച്ചു. കമ്പനി ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിച്ചത്. അതനുസരിച്ച് പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് ആര്‍ക്കും പേര് നല്‍കാം. മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ മത്സരത്തിനായി ജീപ്പ് തയാറാക്കിയ വെബ്സൈറ്റ് സന്ദര്‍ശിക്കണം. namethenewwagoneer.com എന്ന വെബ്സൈറ്റില്‍ എത്തിയ ശേഷം അവര്‍ കണ്ടുവെച്ച പേര് അവിടെ പോസ്റ്റ് ചെയ്യാം. ഇത്തരത്തില്‍ പേരിടുന്നവര്‍ മൊത്തം അക്ഷരങ്ങള്‍ 50-ല്‍ കൂടാന്‍ പാടില്ലെന്ന നിബന്ധനയും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ കാറിന് ഒരു പേര് തിരഞ്ഞെടുക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന വ്യക്തിക്ക് 40,000 യുഎസ് ഡോളര്‍ അതായത് ഏകദേശം 33.65 ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനമായി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് മാത്രമല്ല, ജേതാവിന് ജാക്‌സണ്‍ ഹോള്‍ മൗണ്ടന്‍ റിസോര്‍ട്ടിലേക്ക് സൗജന്യ യാത്രയും ലഭിക്കും. വിമാനയാത്ര, താമസം, പ്രാദേശിക ഗതാഗതം, ഗൈഡ്, ഷോപ്പിംഗിനായി 1000 ഡോളര്‍ വിലമതിക്കുന്ന ഒരു സമ്മാന കാര്‍ഡ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

ജീപ്പ് വാഗനീര്‍ S-നെ കുറിച്ച് പറയുമ്പോള്‍ ഇത് ജീപ്പിന്റെ വാഹനനിരയില്‍ ഇടം പിടിക്കാന്‍ പോകുന്ന ഒരു ഇലക്ട്രിക് എസ്‌യുവിയാണ്. ഈ കാറിന് പിന്നാലെ നിരവധി ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ അമേരിക്കന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ജീപ്പ് റാംഗ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പ്യുവര്‍ ഇലക്ട്രിക് എസ്‌യുവി കൂടി ജീപ്പ് അണിയറയില്‍ ഒരുക്കുന്നുണ്ട്. ജീപ്പ് റെക്കോണ്‍ എന്നാണതിന്റെ പേര്. ഈ കാര്‍ 2024 ല്‍ യുഎസില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ജീപ്പ് വാഗണീര്‍ S-ന്റെ ബുക്കിംഗ് 2023-ന്റെ തുടക്കത്തില്‍ ആകും ആരംഭിക്കുന്നത്. അതിനാല്‍ തന്നെ കാറിന്റെ ഔദ്യോഗിക അരങ്ങേറ്റം അടുത്ത വര്‍ഷം മാത്രമേ ഉണ്ടാകൂ എന്ന് നമ്മള്‍ക്ക് ഉറപ്പിക്കാം. പുതിയ പേരും മറ്റ് സാങ്കേതിക വിശദാംശങ്ങളും സഹിതം ജനുവരിയില്‍ ലാസ് വെഗാസില്‍ നടക്കാനിരിക്കുന്ന സിഇഎസില്‍ കാര്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിഇഎസില്‍ ലോഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാഹനത്തെ കുറിച്ച് കുടുതല്‍ വിവരങ്ങളൊന്നും ജീപ്പ് പുറത്ത് വിട്ടിട്ടില്ല.

STLA നിര്‍മ്മാണ സാങ്കേതികതയിലാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 600 bhp കരുത്ത് പുറത്തെടുക്കാന്‍ ശേഷിയുള്ള എഞ്ചിനാണ് ഇതിന് നല്‍കുന്നത്. വെറും 3.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 96 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. ഫുള്‍ ചാര്‍ജില്‍ 650 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. ഈ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായത്. ജീപ്പ് അടുത്തിടെയാണ് ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

പ്രീമിയം സെഗ്മെന്റില്‍ തങ്ങളുടെ വില്‍പ്പന കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു പുതിയ ലോഞ്ച്. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായാണ് ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവി വരുന്നത്. ഈ എഞ്ചിന്‍ 268.28 bhp കരുത്തും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എസ്‌യുവിയില്‍ ക്വാഡ്രാ-ട്രാക്ക് 4x4 സിസ്റ്റവും ഒന്നിലധികം ടെറൈന്‍ മോഡുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവി CKD റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ പ്രീമിയം എസ്‌യുവിക്ക് 77.50 ലക്ഷം രൂപ (എക്സ്ഷോറൂം, ഇന്ത്യ) വില വരും. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവിലുള്ള ജീപ്പിന്റെ ഫാക്ടറിയില്‍ ആണ് അസംബിള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവിയുടെ ബുക്കിംഗ് തുടങ്ങി കഴിഞ്ഞെങ്കിലും ഡെലിവറി ഇതുവരെ ആരംഭിച്ചിട്ടില്ല. എങ്കിലും, ഗ്രാന്‍ഡ് ചെറോക്കി ഈ മാസം അവസാനത്തിന് മുമ്പ് ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep s naming contest to suggest better suitable name for wagoneer s electric suv win 32 lakh rupees
Story first published: Friday, November 25, 2022, 10:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X