Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

56 -ാമത് വാർഷിക മൊവാബ് ഈസ്റ്റർ സഫാരിക്കായി അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ് അഞ്ച് കൺസെപ്റ്റുകൾ വെളിപ്പെടുത്തി. അഞ്ച് ഓൾ ന്യൂ കൺസപ്റ്റ് വാഹനങ്ങളും ജീപ്പ് പ്രദർശിപ്പിച്ചു. ഈസ്റ്റർ ജീപ്പ് സഫാരി കൺസെപ്റ്റും ഇതിൽ ഉൾപ്പെടുന്നു:

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

ജീപ്പ് റാംഗ്ലർ മാഗ്നെറ്റോ 2.0 കൺസപ്റ്റ്

ജീപ്പ് റാംഗ്ലർ മാഗ്നെറ്റോ 2.0 കൺസപ്റ്റ് ഒരു ഇലക്ട്രിക് ടെറൈൻ ഡൊമിനേറ്റിംഗ് ഓഫ്-റോഡറാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴി നാല് വീലുകളിലേക്കും പവർ അയയ്‌ക്കുന്ന 625 Bhp കരുത്തും 1152 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന കസ്റ്റം-ബിൽറ്റ് ആക്സിയൽ ഫ്ലക്‌സ് മോട്ടോറാണ് മാഗ്നെറ്റോ 2.0 കൺസെപ്‌റ്റിന്റെ സവിശേഷത. മാഗ്നെറ്റോയ്ക്ക് 0-60 mph (96.5 km/h) വേഗത വെറും 2.0 സെക്കൻഡിൽ കൈവരിക്കാൻ കഴിയും.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

70kWh -ന്റെ സംയോജിത ഔട്ട്പുട്ടുള്ള നാല് ബാറ്ററി പായ്ക്കുകൾ മാഗ്നെറ്റോ കൺസപ്റ്റ് അവതരിപ്പിക്കുന്നു. സാധാരണ എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ മാഗ്നെറ്റോ 2.0 -ന്റെ വീൽബേസ് 305 mm വർധിപ്പിച്ചിരിക്കുന്നു, കൂടാതെ ഡൈനാട്രാക് 60 പ്രോ-റോക്ക് ഫ്രണ്ട് ആക്‌സിലും കൂറ്റൻ പ്രോ-റോക്ക് ഡൈനാട്രാക്ക് 80 റിയർ ആക്‌സിലിനൊപ്പം കസ്റ്റം 3.0 ഇഞ്ച് ലിഫ്റ്റ് കിറ്റും 20 ഇഞ്ച് വീലുകളിൽ 40 ഇഞ്ച് ഓഫ്-റോഡ് ടയറുകൾ ഘടിപ്പിച്ചിരിക്കുന്നു.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

ഒരു കസ്റ്റം സർഫ് ബ്ലൂ പെയിന്റിലാണ് ഈ കൺസപ്റ്റ് പൂർത്തിയാക്കിയിരിക്കുന്നത്, കൂടാതെ വാഹനത്തിന്റെ ചില ബോഡി പാനലുകൾക്കായി കാർബൺ ഫൈബർ പാർട്സുകളും ഉപയോഗിക്കുന്നു.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രെയിൽഹോക്ക് 4xe കൺസപ്റ്റ്

ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രെയിൽഹോക്ക് 4xe കൺസപ്റ്റ് ജീപ്പിനെ ഹൈബ്രിഡ് വാഹനങ്ങളുടെ ലോകത്തേക്ക് നയിക്കുന്നു. ഫുൾ-ഇലക്‌ട്രിക് ഓപ്പറേഷനിൽ പുതിയ ട്രെയിൽഹോക്ക് 4xe റൂബിക്കോൺ ട്രെയിലിനെ കീഴടക്കിയതായി ജീപ്പ് അവകാശപ്പെടുന്നു (എസ്‌യുവിക്ക് ഇലക്ട്രിക് ഒൺലി മോഡിൽ 40 കിലോമീറ്റർ സഞ്ചരിക്കാനാകും).

രണ്ട് ഇലക്ട്രിക് മോട്ടോറുകളും 400 വോൾട്ട് ബാറ്ററി പാക്കും സഹിതം 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ട്രെയിൽഹോക്ക് 4xe -ക്ക് കരുത്ത് പകരുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എയർ സസ്‌പെൻഷനുമാണ് 4xe കൺസപ്റ്റ് വരുന്നത്.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

കൺസപ്റ്റ് 4xe -ൽ കസ്റ്റം ഇൻഡസ്ട്രിയൽ ബ്ലൂ എക്സ്റ്റീരിയർ പെയിന്റ് ജോബ് ഫീച്ചർ ചെയ്യുന്നു, അതേസമയം ഇന്റീരിയറിൽ കസ്റ്റം സാഡിൽ കളറുള്ള അപ്ഹോൾസ്റ്റേർഡ് സീറ്റുകൾ 'റോഡ്‌നി' ഹൗണ്ട്‌സ്റ്റൂത്ത് ഇൻസെർട്ടുകളോട് കൂടിയതാണ്.

സീറ്റുകളിൽ സിഗ്നേച്ചർ 4xe ട്രെയിൽഹോക്ക് ബാഡ്ജും സർഫ് ബ്ലൂ സ്റ്റിച്ചിംഗും ഉണ്ട്. 33 ഇഞ്ച് BFG മഡ് ടെറൈൻ ടയറുകളിൽ റാപ്പ് ചെയ്ത മാറ്റ് ഗ്രേ 20 ഇഞ്ച് വീലുകൾ, സംയോജിത ടൈ-ഡൗണുകളുള്ള കസ്റ്റം റൂഫ് റാക്ക്, ക്വാഡ് എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകളുള്ള കസ്റ്റം ഫോഗ് ലൈറ്റ് ബെസലുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

ജീപ്പ് '41 കൺസപ്പ്റ്റ്

എസ്‌യുവി നിർമ്മാതാക്കളുടെ വാഹനങ്ങൾ 1941 മുതലുള്ള ബാഡ്ജ് അഭിമാനത്തോടെ വഹിക്കുന്നു, കൂടാതെ '41 കൺസെപ്റ്റ് അവയിൽ ഏറ്റവും പ്രശസ്തമായ യൂട്ടിലിറ്റി വാഹനമായ വില്ലിസ് ജീപ്പിന് ആദരവ് അർപ്പിക്കുന്നു.

'41 കൺസെപ്റ്റ് ഒരു ഒലിവ് D.R.A.B. '41 മാറ്റ് ഗ്രീൻ ഫിനിഷ്, ബ്ലാക്ക് പൗഡർ കോട്ടഡ് സ്റ്റീൽ ബമ്പറുകൾ, വാർൺ വിഞ്ച്, JPP ബമ്പർ ഹൂപ്പ് എന്നിവയ്‌ക്കൊപ്പം ടാൻ സോഫ്റ്റ് ടോപ്പും ക്ലാസിക് ഹാഫ് ഡോറുകളും ഇഷ്‌ടാനുസൃത സ്റ്റെൻസിൽഡ് ഗ്രാഫിക്സുമായി വരുന്നു.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

ട്രെയിൽഹോക്ക് 4xe കൺസെപ്‌റ്റിൽ കാണുന്ന അതേ ഹൈബ്രിഡ് പവർട്രെയിൻ തന്നെയാണ് റെട്രോ ലുക്കിംഗ് ഡിസൈനിനു കീഴിൽ. D.R.A.B -യിൽ '41 മാറ്റ് ഗ്രീൻ നിറത്തിൽ പെയിന്റ് ചെയ്ത 17 ഇഞ്ച് ഫിഫ്റ്റീൻ52 വീലുകളും JPP 2.0 ഇഞ്ച് ലിഫ്റ്റ് കിറ്റും 35 ഇഞ്ച് മഡ്-ടെറൈൻ ടയറുകളും '41 കൺസപ്റ്റ് അവതരിപ്പിക്കുന്നു.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

ജീപ്പ് റൂബിക്കോൺ 20th ആനിവേഴ്സറി കൺസെപ്റ്റ്

2002 -ലെ വേനൽക്കാലത്ത് അരങ്ങേറിയ റാംഗ്ലർ റൂബിക്കോണിന്റെ 20 -ാം വാർഷികമാണ് റൂബിക്കോൺ 20th ആനിവേഴ്സറി കൺസെപ്റ്റ് ആഘോഷിക്കുന്നത്.

20th ആനിവേഴ്സറി കൺസെപ്റ്റ് ഇന്നുവരെയുള്ള ഏറ്റവും വേഗതയേറിയതും ശക്തവുമായ റാംഗ്ലറിനെ അടിസ്ഥാനമാക്കിയുള്ളതാണ് - ജീപ്പ് റാംഗ്ലർ റൂബിക്കൺ 392. 6.4 ലിറ്റർ എഞ്ചിൻ 450 bhp കരുത്തും 610 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

ഇത് 5.0 സെക്കൻഡിൽ താഴെയുള്ള 0-60 mph കൈവരിക്കാൻ അനുവദിക്കുന്നു. ആക്റ്റീവ് ഡ്യുവൽ മോഡ് പെർഫോമൻസ് എക്‌സ്‌ഹോസ്റ്റ്, മധ്യഭാഗത്ത് സ്കൂപ്പുള്ള പെർഫോമൻസ് ബോണറ്റ്, കസ്റ്റം ഹാഫ് ഡോറുകൾ, നീക്കം ചെയ്യാവുന്ന സൈഡ് പാനലുകൾക്കൊപ്പം വൺ-ടച്ച് പവർടോപ്പ് എന്നിവ കൺസപ്റ്റ് വെഹിക്കിളിന്റെ സവിശേഷതകളാണ്.

മാറ്റ് ഗ്രാനൈറ്റ് ക്രിസ്റ്റൽ എക്സ്റ്റീരിയർ വിനൈൽ റാപ്പ്, റൂബിക്കോൺ 20th എഡിഷൻ ഹുഡ് ഡെക്കൽ, അമേരിക്കൻ ഫ്ലാഗ് ഫെൻഡർ ഡെക്കൽ, ഒരു JPP 2.0 ഇഞ്ച് ലിഫ്റ്റ് കിറ്റ്, 37 ഇഞ്ച് മഡ്-ടെറൈൻ ടയറുകളുള്ള 17 ഇഞ്ച് മോപ്പർ ബീഡ്‌ലോക്ക് ശേഷിയുള്ള വീലുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

ജീപ്പ് ബോബ് കൺസപ്റ്റ്

റാംഗ്ലർ എസ്‌യുവിക്കും ഗ്ലാഡിയേറ്റർ പിക്കപ്പിനും ഇടയിലുള്ള ലൈനുകൾ ഒന്നു മങ്ങിയാൽ നിങ്ങൾക്ക് ജീപ്പ് ബോബ് ലഭിക്കും. "ബോബിംഗ്" എന്ന ജനപ്രിയ ട്രെൻഡിന്റെ ഒരു പ്ലേഫുൾ സ്പിൻ ആണ് ബോബ് കൺസപ്റ്റ് എന്ന് ജീപ്പ് അവകാശപ്പെടുന്നു.

Bob മുതൽ '41 വരെ; അഞ്ച് പുത്തൻ കൺസെപ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ച് Jeep

ഗ്ലാഡിയേറ്റർ റൂബിക്കോണിനെ അടിസ്ഥാനമാക്കി, വിപുലീകൃത ബെഡ്, കസ്റ്റം സ്റ്റീൽ ഫ്രണ്ട്, റിയർ ബമ്പറുകൾ, കസ്റ്റം ഓഫ് റോഡ് സസ്പെൻഷൻ ഘടകങ്ങളുള്ള 3.0 ഇഞ്ച് ലിഫ്റ്റ് കിറ്റ്, 20 ഇഞ്ച് ബീഡ്‌ലോക്ക് ടയറുകളിൽ ഘടിപ്പിച്ചിരിക്കുന്ന കൂറ്റൻ 40 ഇഞ്ച് വീലുകൾ എന്നിവ ബോബിന്റെ സവിശേഷതകളാണ്. കുറഞ്ഞ rpm ഷിഫ്റ്റുകൾക്കായി കാലിബ്രേറ്റ് ചെയ്ത എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 3.0 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് ബോബിന്റെ ഹൃദയം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep uveils 5 new concept suvs from bob to wrangler magneto 2 0 concept
Story first published: Saturday, April 16, 2022, 20:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X