Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

കാരെന്‍സ് എംപിവിയുടെ വില ഔദ്യോഗികമായി വര്‍ദ്ധിപ്പിച്ച് നിര്‍മാതാക്കളായ കിയ. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വാഹനത്തിന്റെ വിലയില്‍ കമ്പനി വര്‍ദ്ധനവ് വരുത്തുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള മോഡല്‍ വിഭാഗത്തില്‍ മികച്ച ജനപ്രീതിയാണ് നേടിയെടുത്തത്.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

അദ്യമായി അവതരിപ്പിച്ചതിന് ശേഷം, പ്രാരംഭ വില അവസാനിച്ച ഏപ്രിലില്‍ ആദ്യത്തെ വില വര്‍ദ്ധനയുണ്ടായി, അങ്ങനെ മോഡലിന് 70,000 രൂപ വരെ വില കൂടാന്‍ കാരണമായി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വര്‍ഷാവസാനത്തോടെ കാരെന്‍സ് എംപിവിയുടെ വില കിയ വീണ്ടും വര്‍ധിപ്പിക്കുന്നത്. നവംബര്‍ 1 മുതല്‍, ഏഴ് സീറ്റുകളുള്ള മോഡലിന് ഔട്ട്ഗോയിംഗ് വിലകളുമായി താരതമ്യം ചെയ്യുമ്പോള്‍ 50,000 രൂപ വരെ വര്‍ദ്ധനവാകും ഉണ്ടാകുക.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

ആറ്, ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളിലാണ് കാരെന്‍സ് റീട്ടെയില്‍ ചെയ്യുന്നത്, അടിസ്ഥാന 1.5 പ്രീമിയം സെവന്‍ സീറ്ററിന് ഇപ്പോള്‍ 40,000 രൂപയുടെ വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഈ മോഡലിന് ഇനി 9,99,900 രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

1.5 പ്രസ്റ്റീജ് സെവന്‍ സീറ്ററിന്റെ വില 50,000 രൂപയോളം കമ്പനി വര്‍ദ്ധിപ്പിച്ചു. അതോടെ ഇപ്പോള്‍ ഈ വേരിയന്റിന് 11,19,900 രൂപയാണ് എക്‌സ്‌ഷോറൂം വില. 1.4 പ്രീമിയം, 1.4 പ്രസ്റ്റീജ്, 1.4 പ്രസ്റ്റീജ് പ്ലസ് സെവന്‍ സീറ്റര്‍ വേരിയന്റുകളുടെ വിലയില്‍ 10,000 രൂപയുടെ മാത്രം വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഈ വേരിയന്റുകളുടെ വില ഇപ്പോള്‍ യഥാക്രമം 11,29,900, 12,49,900, 13,99,900 രൂപയാണ്.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

1.4 DCT പ്രസ്റ്റീജ് പ്ലസ് സെവന്‍ സീറ്ററിന് 20,000 രൂപയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ വാഹനത്തിന്റെ വില 14,99,900 രൂപയായി വര്‍ദ്ധിച്ചു. ലക്ഷ്വറി സെവന്‍ സീറ്റര്‍ ഒഴികെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ള എല്ലാ വേരിയന്റുകളുടെയും വില 30,000 വര്‍ധിച്ചു. കാരെന്‍സ് ഡീസല്‍ 6MT ലക്ഷ്വറി സെവന്‍ സീറ്ററിന്റെ വില 35,000 രൂപ വര്‍ദ്ധിച്ച് 15,84,900 ലക്ഷം രൂപയായി.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

കിയ കാരെന്‍സ് 1.4 DCT പ്രസ്റ്റീജ് പ്ലസ് സെവന്‍ സീറ്റര്‍, 1.4 MT ലക്ഷ്വറി പ്ലസ് 6 സീറ്റര്‍, 1.5 MT ലക്ഷ്വറി പ്ലസ് 7 സീറ്റര്‍, 1.4 DCT ലക്ഷ്വറി പ്ലസ് 7 സീറ്റര്‍ എന്നിവയുടെ വില 20,000 വീതമാണ് വര്‍ധിപ്പിച്ചത്. കാരെന്‍സ് 1.4 MT ലക്ഷ്വറി 7 സീറ്റര്‍, 1.4 DCT ലക്ഷ്വറി പ്ലസ് 6 സീറ്ററുകള്‍ എന്നിവയുടെ വിലയില്‍ യഥാക്രമം 15,000 രൂപയും, 19,100 രൂപയും വര്‍ധിച്ചു.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവയില്‍ നിന്ന് ബേസ് വേരിയന്റില്‍ നിന്ന് തന്നെ ഫീച്ചറുകള്‍ നിറഞ്ഞതാണ് കിയ കാരെന്‍സ്. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ് 115 bhp കരുത്തും 144 Nm ടോര്‍ക്കും വികസിപ്പിക്കുമ്പോള്‍ ടര്‍ബോ പെട്രോള്‍ 140 bhp കരുത്തും 242 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

ഡീസല്‍ യൂണിറ്റ് 115 bhp പരമാവധി കരുത്തും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. വിപണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ എന്നിവരാണ് കാരെന്‍സിന്റെ പ്രധാന എതിരാളികള്‍.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, 66 കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യകളുള്ള ന്യൂ-ജെന്‍ കിയ കണക്റ്റ് സ്യൂട്ട്, 4.2 ഇഞ്ച് ടിഎഫ്ടിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍റൂഫ്, രണ്ടാമത്തേതിന് റൂഫില്‍ ഘടിപ്പിച്ച എസി വെന്റുകള്‍ തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇത് വരുന്നത്.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

മൂന്നാം നിര സീറ്റുകള്‍, ഓട്ടോമാറ്റിക് എസി, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും വാഹനത്തില്‍ ഇടംപിടിക്കുന്നു. വിപണിയില്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നത്.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

വില വര്‍ദ്ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വില്‍പ്പനയുടെ 45 ശതമാനവും കാരെന്‍സിന്റെ ഉയര്‍ന്ന ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വേരിയന്റുകളാണ് നേടിയതെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

Carens എംപിവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് Kia; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ കാരെന്‍സ് ലഭ്യമാണ്. എന്നിരുന്നാലും, ലക്ഷ്വറി പ്ലസ് ട്രിമ്മില്‍ മാത്രമാണ് ആറ് സീറ്റര്‍ ഓപ്ഷന്‍ ലഭിക്കുന്നത്, മറ്റ് വേരിയന്റുകള്‍ ഏഴ് സീറ്റര്‍ മോഡലുകളായി മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
English summary
Kia hiked carens mpv prices up to rs 50 000 details
Story first published: Thursday, November 3, 2022, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X