ഇന്ത്യൻ മാസ് മാർക്കറ്റ് ലക്ഷ്യമിട്ട് Kia; 2025 -ഓടെ ഇലക്ട്രിക് RV -കൾ ഇന്ത്യയിലെത്തും

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ നിലവിൽ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ മാസ്-മാർക്കറ്റാണ് ലക്ഷ്യമിടുന്നത്. കിയ അടുത്തിടെ ആഭ്യന്തര വിപണിയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ EV6 അവതരിപ്പിച്ചിരുന്നു. കിയ ആരാധകർ ഇതിനകം തന്നെ ബ്രാൻഡിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിൽ കൂടുതൽ ഇവികൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ മാസ് മാർക്കറ്റ് ലക്ഷ്യമിട്ട് Kia; 2025 -ഓടെ EV9 ഇന്ത്യയിലെത്തും

അതോടൊപ്പം തന്നെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് ആർവി സെഗ്മെൻ്റിൽ ഒരു വാഹനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഈ ഇലക്ട്രിക് ആർവിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യൻ മാസ് മാർക്കറ്റ് ലക്ഷ്യമിട്ട് Kia; 2025 -ഓടെ EV9 ഇന്ത്യയിലെത്തും

എന്നിരുന്നാലും ഇതൊരു ഫുളളി ലോഡഡ് ഇവി ആയിരിക്കുമെന്ന കാര്യത്തിൽ കമ്പനി ഉറപ്പുപറയുന്നുണ്ട്. കമ്പനി Carens MPV-യെ ഒരു 'RV' എന്ന ലേബലിലാണ് വിപണിയിൽ പരിചയപ്പെടുത്തിയത്. അത് കൊണ്ട് തന്നെ ഈ വരാനിരിക്കുന്ന ഇലക്ട്രിക് RV മൂന്ന്-വരി MPV ആയിരിക്കുമെന്നതാണ് സൂചന. കിയയുടെ വരാനിരിക്കുന്ന താങ്ങാനാവുന്ന EV-ക്ക് ഒറ്റ ചാർജിൽ ഏകദേശം 400-500 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കും.

ഇന്ത്യൻ മാസ് മാർക്കറ്റ് ലക്ഷ്യമിട്ട് Kia; 2025 -ഓടെ EV9 ഇന്ത്യയിലെത്തും

ബ്രാൻഡിന്റെ ലൈനപ്പിൽ ഈ വരാനിരിക്കുന്ന EV എവിടെയാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും വരാനിരിക്കുന്ന വാഹനം കാരൻസിനേക്കാൾ കൂടുതൽ പ്രീമിയമായിരിക്കും.

ഇന്ത്യൻ മാസ് മാർക്കറ്റ് ലക്ഷ്യമിട്ട് Kia; 2025 -ഓടെ EV9 ഇന്ത്യയിലെത്തും

പക്ഷേ കാർണിവലിന് താഴെയാകാനാണ് സാധ്യത. കിയ ഇന്ത്യയിൽ തന്നെ ഇവികൾ നിർമ്മിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. ബ്രാൻഡിന്റെ നിലവിലെ ഇലക്ട്രിക് വാഹന ഓഫറായ EV6, ഒരു CBU റൂട്ട വഴി ഇറക്കുമതി ചെയ്യുന്നത് കൊണ്ട് തന്നെ വളരെ ചിലവേറിയതായിരിക്കും. വാഹനത്തിൻ്റെ എക്സ്ഷോറും വില 59.95 ലക്ഷം രൂപ മുതൽ 64.95 ലക്ഷം രൂപ വരെ ആയിരിക്കും.

ഇന്ത്യൻ മാസ് മാർക്കറ്റ് ലക്ഷ്യമിട്ട് Kia; 2025 -ഓടെ EV9 ഇന്ത്യയിലെത്തും

പ്രാദേശിക ഉൽപ്പാദനത്തോടെ മാത്രമേ ഇന്ത്യയിലെ കിയയുടെ ഭാവി ഇവികൾക്ക് മത്സരാധിഷ്ഠിത വില ലഭിക്കു. നിരോ ഇവി ഇന്ത്യയിൽ അവതരിപ്പിക്കാനും കിയയ്ക്ക പദ്ധതിയുണ്ടെന്ന് മുൻ റിപ്പോർട്ടുകളും വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ മാസ് മാർക്കറ്റ് ലക്ഷ്യമിട്ട് Kia; 2025 -ഓടെ EV9 ഇന്ത്യയിലെത്തും

ഈ വർഷം അവസാനമോ അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിലോ ഇലക്ട്രിക് ക്രോസ്ഓവർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. Kia Niro EV - ഹ്യുണ്ടായ് കോന ഇലക്ട്രിക് പോലെയുള്ള CKD മോഡലായിരിക്കാം.

ഇന്ത്യൻ മാസ് മാർക്കറ്റ് ലക്ഷ്യമിട്ട് Kia; 2025 -ഓടെ EV9 ഇന്ത്യയിലെത്തും

ഇലക്ട്രിക് പിക്കപ്പ് ട്രക്കുകൾ ഉൾപ്പെടെ 2027-ഓടെ ആഗോള ശ്രേണിയിൽ 14 ബാറ്ററി ഇവികളാണ് കിയ ലക്ഷ്യമിടുന്നത്. 2030-ഓടെ പ്രതിവർഷം 1.2 ദശലക്ഷം ഇവികൾ വിൽക്കാൻ ബ്രാൻഡ് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ മാസ് മാർക്കറ്റ് ലക്ഷ്യമിട്ട് Kia; 2025 -ഓടെ EV9 ഇന്ത്യയിലെത്തും

മുകളിൽ സൂചിപ്പിച്ച താങ്ങാനാവുന്ന ഇവിയും ഈ പ്ലാനിന്റെ ഭാഗമാണ്. കിയയുടെ ഇലക്ട്രിക് ആർവി ഇന്ത്യൻ വിപണിയിൽ മാത്രം ഒതുങ്ങില്ല, പകരം കുറച്ച് അന്താരാഷ്ട്ര വിപണികളിലേക്കും ഇത് കയറ്റുമതി ചെയ്യാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Kia launching more ev on indian market
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X