കൂടുതൽ സെക്സി കൂടുതൽ സ്മാർട്ട്; ADAS ടെക്കും പുതുക്കിയ സ്റ്റൈലിംഗുമായി 2023 Seltos അവതരിപ്പിച്ച് Kia

ഏറെ കാത്തിരുന്ന 2023 സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒടുവിൽ 2022 ലോസ് ഏഞ്ചൽസ് (LA) ഓട്ടോ ഷോയിൽ കിയ വെളിപ്പെടുത്തിയിരിക്കുകയാണ്. സ്റ്റൈലിംഗിലും ഹൈ എൻഡ് ഫീച്ചറുകളിലും വലിയ മാറ്റങ്ങളോടെയാണ് പുതിയ യുഎസ് മോഡൽ എത്തുന്നത്.

താമസിയാതെ ഇന്ത്യൻ വിപണിയിലും സെൽറ്റോസിന് ഒരു അപ്പ്ഡേറ്റ് എത്തും. യുഎസ്മോ ഡലിന്റെ പല മാറ്റങ്ങൾ അതിലും വരാം, അതു കൊണ്ട് നമുക്ക് LA ഓട്ടോ ഷോയിലെ ഈ മോഡലിന്റെ സവിശേഷതകൾ ഒന്ന് പരിശോധിച്ചേക്കാം അല്ലേ!

2023 Seltos ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് കിയ

ഡിസൈൻ:

പുതുക്കിയ ഫ്രണ്ട് ഫാസിയയുമായിട്ടാണ് 2023 സെൽറ്റോസ് വരുന്നത്. ഫുൾ പ്രൊജക്ഷൻ എൽഇഡി ഹെഡ്‌ലാമ്പുകളും, വലിയ ടൈഗർ നോസ് ഗ്രില്ലും വാഹനം ഫീച്ചർ ചെയ്യുന്നു. ഫ്രണ്ട് ഗ്രില്ലിന് കുറുകെ സ്റ്റാർ മാപ്പ് സിഗ്നേച്ചർ ലൈറ്റിംഗും ഡേടൈം റണ്ണിംഗ് ലൈറ്റുകളുമായി സംയോജിപ്പിച്ച് വെർട്ടിക്കൽ ഷെയ്പ്പ്ഡ് ഫോഗ് ലൈറ്റുകൾ ഉൾക്കൊള്ളുന്ന പുതിയ ഫ്രണ്ട് ബമ്പറും ഇതിലുണ്ട്. ടെയിൽഗേറ്റിലെ ലൈറ്റിംഗ് ഡിസൈൻ, ബാക്കപ്പ് ലാമ്പ്, താഴത്തെ ബമ്പറിൽ നിൽകിയിരിക്കുന്ന റിയർ റിഫ്ലക്ടർ എന്നിവ മുൻവശത്തെ സിഗ്നേച്ചർ ലൈറ്റിംഗിനെ അനുകരിക്കുന്നു.

ഇന്റീരിയർ:

10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ഇഞ്ച് സെന്റർ ഡിസ്‌പ്ലേയും സംയോജിപ്പിക്കുന്ന സെഗ്‌മെന്റ്-ഫസ്റ്റ് പനോരമിക് സ്‌ക്രീൻ ഡിസ്‌പ്ലേയാണ് കിയ ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ ഗേജ് അപ്‌ഗ്രേഡും പുതിയ ഡാഷ് ട്രിമ്മും അടങ്ങുന്ന പുത്തൻ 4.2 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിന് ലഭിക്കുന്നത്. 4 USB പോർട്ടുകൾ, പവർ ലിഫ്റ്റ്ഗേറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യയായ കിയ കണക്റ്റ് എന്നിവയുമായാണ് 2023 സെൽറ്റോസ് വരുന്നത്.

2023 Seltos ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് കിയ

ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ഡ്രൈവ് ചെയ്യാനുമുള്ള വെർച്വൽ വെഹിക്കിൾ കീ ആയി ഉപഭോക്താക്കൾക്ക് തങ്ങളുടെ i-ഫോൺ, ആപ്പിൾ വാച്ച്, സാംസങ് ഗ്യാലക്സി സ്മാർട്ട് ഡിവൈസുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന ഡിജിറ്റൽ കീ 2 ടച്ച് ഇതിലുണ്ട്. ലഭ്യമായ ഡിവൈസുകളിൽ ടെക്സ്റ്റ് മെസേജുകളിലൂടെ ഈ കീകൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാനാകും. മാപ്പ്, ഇൻഫോടെയിൻമെന്റ് ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾക്കൊപ്പം ഇത് വരുന്നു എന്നതും ശ്രദ്ധേയമാണ്.

സെൽറ്റോസ് X-ലൈൻ ട്രിം

ഗൺമെറ്റൽ ഫിനിഷോടുകൂടിയ എക്‌സ്‌ക്ലൂസീവ് ഫ്രണ്ട് ഗ്രില്ല് ഡിസൈൻ, 18 ഇഞ്ച് വീലുകൾ, ബ്ലാക്ക് ബ്രിഡ്ജ്-ടൈപ്പ് റൂഫ് റാക്ക്, ഗ്ലോസ് ബ്ലാക്ക് ഡോർ ഗാർണിഷ്, X-ലൈൻ ബാഡ്‌ജിംഗ് എന്നിവയാണ് ഈ വേരിയന്റിലുള്ളത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 195 bhp പവർ ഉൽപ്പാദിപ്പിക്കുന്ന പരിഷ്കരിച്ച ഗാമ 1.6 -ലിറ്റർ ടർബോ GDI ഫോർ സിലിണ്ടർ എഞ്ചിനാണ് യുഎസ്-സ്പെക്ക് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്.

2023 Seltos ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് കിയ

ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷനുമായി (IVT) 147 bhp പവറും 179 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 2.0 -ലിറ്റർ ഫോർ സിലിണ്ടർ MPI എഞ്ചിനും ഇതിലുണ്ട്. എസ്‌യുവി നോർമൽ, സ്മാർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. മുൻ-പിൻ വീലുകൾക്കിടയിൽ തുല്യമായി പവർ വിഭജിക്കാൻ കഴിയുന്ന സെന്റർ ലോക്കിംഗ് ഡിഫറൻഷ്യലുള്ള ആക്റ്റീവ് ഓൺ-ഡിമാൻഡ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമായാണ് എസ്‌യുവി വരുന്നത്.

2023 കിയ സെൽറ്റോസ് ADAS ടെക്

ഡ്രൈവർ അറ്റൻഷൻ വാർണിംഗ്, ഹൈ ബീം അസിസ്റ്റ്, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, റിയർ വ്യൂ മോണിറ്റർ, സേഫ് എക്സിറ്റ് വാർണിംഗ്, ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ്, സ്‌മാർട്ട് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ, നാവിഗേഷൻ അധിഷ്‌ഠിത സ്‌മാർട്ട് ക്രൂസ് കൺട്രോൾ, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുള്ള ADAS സാങ്കേതികവിദ്യയും പുതിയ സെൽറ്റോസിൽ സജ്ജീകരിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Kia unveiled updated 2023 seltos facelift with adas tech
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X