Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍ ദീര്‍ഘകാല ബന്ധമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ് മഹീന്ദ്ര. മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന് കീഴില്‍ ഇന്ത്യയില്‍ ആദ്യത്തെ സെറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയെങ്കിലും കാര്യമായ വിജയം നേടാനാകാതായതോടെ അവയെല്ലാം നിര്‍ത്തേണ്ടി വന്നു.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

2022-ല്‍ മഹീന്ദ്ര അതിന്റെ ഇവി പോര്‍ട്ട്ഫോളിയോ വീണ്ടും വിപുലീകരിക്കാനൊരുങ്ങുകയാണ്. ഓഗസ്റ്റ് 15-ന് അഞ്ച് പുതിയ ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. തുടര്‍ന്ന് സെപ്റ്റംബറില്‍, പ്രൊഡക്ഷന്‍ സ്പെക്ക് XUV400 ഇലക്ട്രിക് എസ്‌യുവിയും വിപണിയില്‍ കാണാന്‍ കഴിയും.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

ഇപ്പോഴിതാ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര, തങ്ങളുടെ ബൊലേറോ 'പിക്ക് അപ്' ട്രക്കിന്റെ ഇലക്ട്രിക് പതിപ്പിന്റെ വരവ് വ്യക്തമാക്കുന്ന ഒരു ടീസര്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. മഹീന്ദ്രയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ മഹീന്ദ്ര, തങ്ങളുടെ ബൊലേറോ പിക്ക് അപ്പിന്റെ ഇലക്ട്രിക് പതിപ്പിന്റെ വരവ് വെളിപ്പെടുത്തുകയും ചെയ്യുന്നു.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

വരാനിരിക്കുന്ന ഇലക്ട്രിക് ബൊലേറോ പിക്ക് അപ്പിന്റെ ടീസര്‍ വീഡിയോയില്‍, പിക്കപ്പ് ട്രക്കിന്റെ ചില ഹൈലൈറ്റുകള്‍ കാണാന്‍ സാധിക്കും. ബ്ലൂ നിറത്തിലുള്ള ലൈറ്റ് ഷെയ്ഡാണ് ഇതില്‍ പ്രധാന ഹൈലൈറ്റ്. കമ്പനിയുടെ ട്രിയോ ഇലക്ട്രിക് 3-വീലറിലും ഉപയോഗിക്കുന്ന അതേ ബ്ലൂ ഷേഡാണിത്. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന വളരെ ജനപ്രിയമായ ഇലക്ട്രിക് ത്രീ-വീലറാണ് ട്രിയോ.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

ബൊലേറോയില്‍ നിന്ന് കടമെടുത്ത പിക്കപ്പ് ട്രക്കിന്റെ മുന്‍വശത്തെ ബോക്സി ആകൃതിയും ക്ലാസിക്കല്‍ ബോക്സി ഹെഡ്‌ലൈറ്റ് സജ്ജീകരണവും ബ്ലൂ ലൈറ്റ് ഷോ ഹൈലൈറ്റ് ചെയ്ത ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

പഴയ മഹീന്ദ്ര ലോഗോ, ബൊലേറോ പിക്ക് അപ്പിന്റെ ഫ്‌ലാറ്റ്‌ബെഡ്, പിക്കപ്പ് ട്രക്കിന്റെ സിംഗിള്‍ ക്യാബ് സജ്ജീകരണം എന്നിവയും വീഡിയോയില്‍ കാണാന്‍ സാധിക്കും. വരാനിരിക്കുന്ന ഇലക്ട്രിക് ബൊലേറോയെ പിക്ക്-അപ്പുകളുടെ ഭാവി എന്ന് വിളിച്ചാണ് വീഡിയോ അവസാനിക്കുന്നത്.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്ന് വേണം പറയാന്‍. നിലവിലുള്ള പിക്കപ്പിനേക്കാള്‍ ചെറിയൊരു ഡിസൈന്‍ അപ്ഗ്രേഡും പുറമേയുള്ള നീല ആക്സന്റും നമുക്ക് പ്രതീക്ഷിക്കാം.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

മഹീന്ദ്ര ബൊലേറോ പിക്കപ്പ് ഇലക്ട്രിക്കിന് ഔട്ട്ഗോയിംഗ് മോഡലിന് സമാനമായ ലോഡ് ബേ ഓപ്ഷനുകള്‍ ലഭിക്കും കൂടാതെ അതേ ലോഡിംഗ് കപ്പാസിറ്റിയും ഉണ്ടായിരിക്കാം. ICE-യില്‍ പ്രവര്‍ത്തിക്കുന്ന പിക്കപ്പിന് ലഭിക്കുന്ന അതേ ചേസിസിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ റേഞ്ചാണ് വാഹനത്തിന് ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

അതേസമയം ഇലക്ട്രിക് ത്രീ വീലര്‍ സെഗ്മെന്റില്‍ മഹീന്ദ്ര മികച്ച മുന്നേറ്റമാണ് നടത്തുന്നത്. 2022 ജൂണില്‍ ഇത് 2,227 യൂണിറ്റ് ഇലക്ട്രിക് 3-വീലറുകള്‍ കമ്പനി വിറ്റു, 2021 ജൂണില്‍ 458.15 ശതമാനം വാര്‍ഷിക വില്‍പ്പന രേഖപ്പെടുത്തുകയും ചെയ്തു.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

8.28 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇലക്ട്രിക് 3 വീലര്‍ കമ്പനിയാണ് മഹീന്ദ്ര. എന്നാല്‍ വാണിജ്യ വാഹന വില്‍പ്പനയുടെ കാര്യത്തില്‍ മഹീന്ദ്ര വീണ്ടും രണ്ടാം സ്ഥാനത്താണ്. 2022 ജൂണില്‍ ഇത് 15,950 യൂണിറ്റുകള്‍ വിറ്റു, 23.56 ശതമാനം വിപണി വിഹിതവുമുണ്ട്.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

മുകളില്‍ സൂചിപ്പിച്ചതുപോലെ മഹീന്ദ്ര നിലവില്‍ പാസഞ്ചര്‍ വാഹന വിപണിക്കായി 5 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. അതിനായി EV Co. എന്ന പേരില്‍ ഒരു അനുബന്ധ സ്ഥാപനം സ്ഥാപിച്ചിട്ടുണ്ട്.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

കമ്പനി അടുത്തിടെ അതിന്റെ വാണിജ്യ വാഹന വിഭാഗത്തിനായി ഇലക്ട്രിക് പിക്കപ്പ് ട്രക്കുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു, ഈ പുതിയ ഇലക്ട്രിക് വാണിജ്യ വാഹനങ്ങളില്‍ ആദ്യത്തേത് പുതിയ ഇലക്ട്രിക് ബൊലേറോ പിക്ക് അപ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

2027-ഓടെ 5 പുതിയ ഇവികള്‍ നിരത്തിലെത്തിക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്. ഈ അഞ്ച് ഇലക്ട്രിക് വാഹനങ്ങളില്‍ നാലെണ്ണം രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുക്കും, അഞ്ചാമത്തെ വാഹനം XUV400 ആണ്. അഞ്ച് ഇലക്ട്രിക് വാഹനങ്ങളും എസ്‌യുവികളാണ്, ഓഗസ്റ്റ് 15-ന് യുകെയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ അവ അവതരിപ്പിക്കും.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

നിരത്തിലിറങ്ങുന്ന അഞ്ച് ഇലക്ട്രിക് എസ്‌യുവികളില്‍ ആദ്യത്തേതാണ് XUV400, അടുത്ത മാസം ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന മറ്റ് നാല് ഇലക്ട്രിക് എസ്‌യുവികളില്‍ നിന്ന് വ്യത്യസ്തമായി, XUV400 മഹീന്ദ്രയുടെ നിരയിലെ നിലവിലെ വാഹനമായ XUV300 അടിസ്ഥാനമാക്കിയുള്ളതാണ്.

Bolero Pik-Up ഇലക്ട്രിക് എത്തുന്നു; ടീസര്‍ വീഡിയോയുമായി Mahindra

XUV300, XUV400 എന്നീ രണ്ട് ഇലക്ട്രിക്കുകളും സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, XUV300-ല്‍ നിന്ന് വ്യത്യസ്തമായി, പുതിയ XUV400, ടിവോലിയുടെ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും ഉപയോഗപ്പെടുത്തും കൂടാതെ 4.2 മീറ്റര്‍ നീളവും വാഹനത്തിന് ഉണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Mahindra bolero electric pikup teased read to find more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X