പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

വാഹന നിരയില്‍ മൊത്തം മാറ്റത്തിനൊരുങ്ങുകയാണ് നിര്‍മാതാക്കളായ മഹീന്ദ്ര. കമ്പനി ഇപ്പോള്‍ തങ്ങളുടെ വെബ്സൈറ്റില്‍ പുതിയ ബ്രാന്‍ഡ് ലോഗോയോടെ ബൊലേറോയും ബൊലേറോ നിയോയും ഔദ്യോഗികമായി ലിസ്റ്റ് ചെയ്തിരിക്കുകയാണ്.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

രണ്ട് എസ്‌യുവികളും ഇപ്പോള്‍ ഫ്രണ്ട് ഗ്രില്‍, വീല്‍ ഹബ്ബുകള്‍, ടെയില്‍ഗേറ്റ്, സ്റ്റിയറിംഗ് വീല്‍ എന്നിവയില്‍ പുതിയ ട്വിന്‍-പീക്ക് ലോഗോ സ്പോര്‍ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മഹീന്ദ്ര XUV700-ലാണ് പുതിയ ട്വിന്‍-പീക്ക് ലോഗോ ആദ്യമായി മഹീന്ദ്ര അവതരിപ്പിക്കുന്നത്.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

ഇത് പിന്നീട് അടുത്തിടെ പുറത്തിറക്കിയ സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് മോഡലുകളിലേക്കും കമ്പനി കൊണ്ടുവന്നു. ഇപ്പോള്‍, വാഹന നിര്‍മാതാവ് ബാക്കിയുള്ള എസയുവി ലൈനപ്പ് അപ്ഡേറ്റ് ചെയ്യുന്നുവെന്ന് വേണം പറയാന്‍.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

പുതിയ ലോഗോയുള്ള ബൊലേറോയുടെയും ബൊലേറോ നിയോയുടെയും ഔദ്യോഗിക ചിത്രങ്ങള്‍ വെബ്സൈറ്റില്‍ ഉള്ളപ്പോള്‍, ഥാര്‍, XUV300 എന്നിവയ്ക്ക് ഔദ്യോഗികമായി ഈ ട്രീറ്റ്‌മെന്റ് ലഭിച്ചിട്ടില്ല. എന്നിരുന്നാലും, രണ്ട് എസ്‌യുവികളും പുതിയ ബാന്‍ഡ് ലോഗോയോടെ അധികം വൈകാതെ വിപണിയില്‍ എത്തുമെന്ന് വേണം കരുതാന്‍.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

അതേസമയം ഈ രണ്ട് വാഹനങ്ങളിലും, എഞ്ചിനിലോ, ഫീച്ചറുകളിലോ മറ്റും മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. 2021-ലാണ് മഹീന്ദ്ര, ബൊലേറോ നിയോ പുറത്തിറക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ TUV300 എസ്‌യുവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ്. ബൊലേറോ നിയോ പുറത്തിറക്കിയപ്പോള്‍ മഹീന്ദ്ര TUV300-ല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

ഉദാഹരണത്തിന്, MLD (മെക്കാനിക്കല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍) ലഭിക്കുന്ന സെഗ്മെന്റിലെ ഒരേയൊരു MUV ഇതാണ്. ഇത് ബൊലേറോ നിയോയെ സാധാരണ 2WD എസ്‌യുവികളേക്കാള്‍ കഴിവുള്ളതാക്കുന്നു. സാധാരണ ബൊലേറോ ഇപ്പോഴും വില്‍പ്പനയ്ക്ക് ലഭ്യമാണ്, ഇത് ഗ്രാമീണ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണ്, അതേസമയം ചില പ്രീമിയം ഫീച്ചറുകളുള്ള ബൊലേറോ നെയിം ടാഗ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ബൊലേറോ നിയോ ലക്ഷ്യമിടുന്നത്.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, മുന്‍ പതിപ്പിനെ അപേക്ഷിച്ച് ബൊലേറോ നിയോയിലെ ഒരേയൊരു മാറ്റം ലോഗോ മാത്രമാണ്. ഹെഡ്‌ലാമ്പ് ഒരു ഹാലൊജന്‍ യൂണിറ്റാണ്, അതില്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍ സംയോജിപ്പിച്ചിരിക്കുന്നു. ബൊലേറോ നിയോയുടെ ടോപ്പ് എന്‍ഡ് വേരിയന്റില്‍ മാത്രമാണ് ഫോഗ് ലാമ്പുകള്‍ വരുന്നത്.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

ബമ്പര്‍ പുനര്‍രൂപകല്‍പ്പന ചെയ്തു, ഇത് TUV300-ല്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോള്‍, കാര്‍ പഴയ TUV300-ന് സമാനമാണ്. പുതിയ മഹീന്ദ്ര ലോഗോയുള്ള 15 ഇഞ്ച് അലോയ് വീല്‍ ഉണ്ട്, ഡോറുകളിലും ഫെന്‍ഡറിലും കട്ടിയുള്ള ബ്ലാക്ക് ക്ലാഡിംഗ് ഇതിന് സാധാരണ ബൊലേറോ സ്വഭാവം നല്‍കുന്നു.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

പിന്‍ഭാഗത്ത്, സ്‌പെയര്‍ വീല്‍ ഒരു അലോയ് വീല്‍ അല്ല, ടെയില്‍ ഗേറ്റില്‍ ബൊലേറോ നിയോ ബാഡ്ജിംഗും വേരിയന്റും കാണാം. പരുക്കന്‍ ലുക്ക് നല്‍കാന്‍ ഡോര്‍ ഹാന്‍ഡിലുകളെല്ലാം ബ്ലാക്ക് നിറത്തില്‍ തീര്‍ത്തിരിക്കുന്നു. ബൊലേറോ നിയോയിലെ ക്യാബിന്‍ സാധാരണ ബൊലേറോയില്‍ കാണുന്നതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ പ്രീമിയമാണ്.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

ഥാറില്‍ നമ്മള്‍ കണ്ടതിന് സമാനമായ സ്റ്റിയറിംഗ് വീല്‍ ഇതിന് ലഭിക്കുന്നു. പുതിയ മഹീന്ദ്ര ലോഗോ സ്റ്റിയറിംഗ് വീലിലും കാണാം. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഒരു അനലോഗ് യൂണിറ്റാണ്, മധ്യഭാഗത്ത് ഒരു കളര്‍ MID ഉണ്ട്. ഇതും ഥാറില്‍ നിന്ന് കടമെടുത്തതാണ്. സീറ്റുകള്‍ക്ക് ബീജ് കളര്‍ ഫാബ്രിക് അപ്ഹോള്‍സ്റ്ററി ലഭിക്കുന്നു, ഡോറിലും സമാനമായ കളര്‍ ട്രീറ്റ്മെന്റ് ലഭിക്കുന്നു.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

ക്രൂയിസ് കണ്‍ട്രോളും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുത്താന്‍ സ്റ്റിയറിംഗ് വീലിന് ബട്ടണുകള്‍ ലഭിക്കുന്നു. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കെന്‍വുഡില്‍ നിന്നുള്ളതാണ്, ഇത് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നില്ല.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

മാനുവല്‍ എസി കണ്‍ട്രോളുകള്‍ ഉണ്ട്, ഇത് യാത്രക്കാര്‍ക്ക് മാന്യമായ ഇടം വാഗ്ദാനം ചെയ്യുന്നു. 100 bhp കരുത്തും 160 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമേ ലഭ്യമാകൂ.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

ഇനി സാധാരണ ബൊലേറോയിലേക്ക് വന്നാല്‍, ലോഗോ ഒഴിച്ച് ഇതിനും നിലവിലെ പതിപ്പില്‍ നിന്ന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സാധാരണ ബൊലേറോയിലും മുന്നിലും പിന്നിലും സ്റ്റിയറിംഗ് വീലിലും പഴയ ഓവല്‍ ലോഗോയ്ക്ക് പകരം പുതിയ ട്വിന്‍ പീക്ക്‌സ് ലോഗോ ലഭിക്കുന്നു എന്നത് മാത്രമാണ് പ്രധാന മാറ്റം. ഈ പുതിയ ലോഗോയെ സമന്വയിപ്പിക്കുന്ന ഗ്രില്ലിലും മാറ്റമില്ല.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

എഞ്ചിന്റെ കാര്യത്തില്‍, ബൊലേറോയ്ക്ക് അതേ 1.5 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ-ചാര്‍ജ്ഡ് mHawk75 ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നു. ബൊലേറോയുടെ ഇന്ധനക്ഷമതയിലേക്ക് സംഭാവന ചെയ്യുന്ന സ്റ്റോപ്പ്/സ്റ്റാര്‍ട്ട് ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യ ഇതിന് ലഭിക്കുന്നു.

പുതിയ ലോഗോയില്‍ Bolero & Bolero Neo എത്തുന്നു; ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി Mahindra

mHawk75 പേര് സൂചിപ്പിക്കുന്നത് പോലെ, ഈ എഞ്ചിന്‍ 75 bhp കരുത്തും 210 Nm torque ഉം മാത്രമേ നല്‍കുന്നുള്ളൂ. ഇത് 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. B4, B6, B6 (O) ട്രിമ്മുകളില്‍ ബൊലേറോ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 9.31 ലക്ഷം രൂപ മുതല്‍ 10.24 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra listed bolero and bolero neo with new logo on official website find here more details
Story first published: Thursday, September 15, 2022, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X