ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

ഇന്ത്യയില്‍ എസ്‌യുവി സെഗ്‌മെന്റിന്റെ ജനപ്രിയത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതില്‍ കോംപാക്ട് എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇന്ത്യയില്‍ ഹ്യൂണ്ടായി ക്രെറ്റയാണ് സെഗ്‌മെന്റിനെ നയിക്കുന്നത്. പല കാറുകളും ക്രെറ്റയെ എതിരിടാന്‍ ശ്രമിച്ചെങ്കിലും വലിയ വിജയം നേടാനായില്ല.

ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

എന്നാല്‍ അടുത്തിടെ കളത്തിലിറങ്ങിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സെഗ്‌മെന്റിലെ ക്രെറ്റയുടെ അധിപത്യത്തിന് ഇളക്കം തട്ടിക്കാനാകും. ഹൈബ്രിഡ് സജ്ജീകരണവും മികച്ച ഫീച്ചറുകളുമായി എത്തുന്നുവെന്നതാണ് ഗ്രാന്‍ഡ് വിറ്റാരയുടെ പോസിറ്റീവുകള്‍.

ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

എന്നാല്‍ ഗ്രാന്‍ഡ് വിറ്റാരക്കും ഒരു എതിരാളി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഹൈബ്രിഡ് പവര്‍ട്രെയിനുമായി നിസാനാണ് ഗ്രാന്‍ വിറ്റാരയുടെ എതിരാളിയെ കളത്തിലിറക്കുന്നത്. നിസാന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ ജൂക്കിനെ കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്. 12 ലക്ഷം രൂപ വില വരുന്ന ഗ്രാന്‍ഡ് വിറ്റാരയുടെ ഹൈബ്രിഡ് എതിരാളിയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.

ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

ഡിസൈന്‍

മോഡുലാര്‍ CMF-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിസാന്‍ ജൂക്ക് നിര്‍മിക്കുന്നത്. മറ്റ് നിസാന്‍, റെനോ കാറുകള്‍ ഈ പ്ലാറ്റ്‌ഫോമിലാണ് വരുന്നത്. 4210 എംഎം നീളവും 1800 എംഎം വീതിയും 1595 എംഎം ഉയരവമാണ് ജൂക്കിന്റെ അളവുകള്‍.

ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

ഫ്‌ലയേര്‍ഡ് റിയര്‍ ഹാഞ്ചുകള്‍, ടാമ്പറിംഗ് റൂഫ് ലൈനുകള്‍, ബോഡി ക്ലാഡിംഗ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ജൂക്കിന്റെ ഡിസെനിന് മൊഞ്ച് പകരുന്നു. മൊത്തമായി നോക്കുമ്പോള്‍ വളരെ മികച്ച ഡിസൈന്‍ ആണ്. ഒപ്പം നല്ല റോഡ് പ്രസന്‍സും മിക്‌സഡ് സ്‌പോര്‍ട്ടി ലുക്കും ലഭിക്കുന്നു.

ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷന്‍സ്

രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുമായാണ് നിസാന്‍ ജൂക്ക് വരുന്നത്. ആദ്യത്തേത് 115 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്യുവര്‍ പെട്രോള്‍ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ്. 6-സ്പീഡ് മാനുവല്‍, ഡിസിടി ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

ഹൈബ്രിഡ് സജ്ജീകരണമുള്ള രണ്ടാമത്തെ എഞ്ചിനാണ് കാറിന്റെ ഏറ്റവും മികച്ച പ്ലസ് പോയിന്റ്. ഈ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുമായി ചേര്‍ന്ന് 143 bhp ഉത്പാദിപ്പിക്കാന്‍ കഴിയും. ഇന്ധനക്ഷമത കമ്പനി വെളിപ്പെടുത്തിയില്ലെങ്കിലും നല്ല മൈലേജ് നമുക്ക് പ്രതീക്ഷിക്കാം. ഹൈബ്രിഡ് ജനപ്രീതി നേടുന്നതോടെ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയ്ക്ക് ജൂക്കിന്റെ ഹൈബ്രിഡ് സജ്ജീകരണം ഒത്ത എതിരാളിയായി മാറും.

ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

സവിശേഷതകള്‍

ആഗോളതലത്തില്‍ ജ്യൂക്ക് നിരവധി ഫീച്ചറുകളുമായാണ് വരുന്നതെങ്കിലും അവയെല്ലാം ഇന്ത്യന്‍ മോഡലില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ നിസാന്‍ ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല. ജൂക്കിലെ സവിശേഷതകള്‍ ഇന്ത്യന്‍ സ്‌പെക്കില്‍ ഉള്‍പ്പെടുത്തുമെന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ. കാറിന് 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഫ്‌ലോട്ടിംഗ് 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

നിസാന്റെ പദ്ധതി

അടുത്തിടെയാണ് നിസാന്‍ മൂന്ന് എസ്‌യുവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതുതലമുറ X-ട്രെയില്‍, കാഷ്‌കായ്, ജൂക്ക് എസ്‌യുവികളാണ് അടുത്ത വര്‍ഷത്തോടെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്താന്‍ പോവുന്നത്. എന്നാല്‍ അവയില്‍ വലിയ അപ്‌ഡേറ്റുകള്‍ ഒന്നും ലഭ്യമല്ലാത്തത് ജൂക്കിനെ കുറിച്ചാണ്.

ഗ്രാന്‍ഡ് വിറ്റാരയുടെ എതിരാളി വരുന്നു; എസ്‌യുവി സെഗ്‌മെന്റില്‍ ഇനി തീപാറും

ട്രെന്‍ഡുകള്‍ തിരിച്ചറിയാന്‍ ഒരു വിശകലനം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി ജൂക്കിന്റെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് നിസ്സാന്‍ കര്‍ശനമായി പറഞ്ഞിരുന്നു. എന്നിരുന്നാലും ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്ന ജൂക്ക് ഗ്രാന്‍ഡ് വിറ്റാരയ്ക്കുംഹ്യുണ്ടായി ക്രെറ്റയ്ക്കും ഒത്ത എതിരാളിയായിരിക്കുമെന്ന് ഉറപ്പിച്ച് പറയാം.

Most Read Articles

Malayalam
English summary
Maruti grand vitara s hybrid rival coming soon from nissan details
Story first published: Thursday, November 17, 2022, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X