India
YouTube

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ ഒന്നിലധികം പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്. എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കുകയാണ് ബ്രാൻഡിന്റെ ലക്ഷ്യം.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

നിലവിൽ, മഹീന്ദ്ര, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് എന്നിവയാണ് എസ്‌യുവി വിൽപ്പനയിൽ മുന്നിൽ. ഉടനടി പുതിയ ബ്രെസ അവതരിപ്പിക്കുന്നതോടെ മാരുതി തങ്ങളുടെ എസ്‌യുവി ഒഫൻസ്സീവ് പ്ലാൻ ആരംഭിക്കും.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

2022 മാരുതി സുസുക്കി ബ്രെസ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി അതിന്റെ ചിത്രങ്ങളും മറ്റും പല തവണ ഓൺലൈനിൽ ലീക്കായിട്ടുണ്ട്. ഇതുവരെ, 2022 ബ്രെസയുടെ മുൻനിര വകഭേദത്തിന്റെ സ്പൈ ഷോട്ടുകളും ടീസറുകളും നാം കണ്ടിരുന്നു. ഇപ്പോഴിതാ, ആദ്യമായി പുതിയ ബ്രെസയുടെ അടിസ്ഥാന LXi വേരിയന്റിന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും വെബ്ബിൽ ലീക്ക് ആയിരിക്കുകയാണ്.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

പുതിയ ബ്രെസയ്‌ക്കൊപ്പം മാനുവൽ മോഡലിൽ LXi, LXi (O), VXi, VXi (O), ZXi, ZXi (O), ZXi+ എന്നിങ്ങനെ ഏഴ് വേരിയന്റുകളും, ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം VXi, ZXi, ZXi+ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളും ഉൾപ്പടെ ആകെ മൊത്തം 10 വേരിയന്റുകൾ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

ദീപക് വർമ്മ എന്ന വാഹന പ്രേമി പങ്കുവെച്ച പുതിയ വീഡിയോയിൽ വരാനിരിക്കുന്ന ബ്രെസ LXi ബേസ് വേരിയന്റ് വിശദമായി കാണിക്കുന്നു. ഇതിന് സ്റ്റീൽ വീലുകൾ ലഭിക്കുന്നു, കൂടാതെ എൽഇഡി ഡിആർഎല്ലുകൾ ഇതിൽ കാണുന്നില്ല.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

മുൻവശത്ത് ഹാലജൻ ടേൺ ഇൻഡിക്കേറ്ററുകളാണ് ഇതിൽ വരുന്നത്. ഫ്രണ്ടിൽ ക്രോം സ്ലാറ്റ് ഗ്രില്ലും ORVM -കളിൽ സൈഡ് ടേൺ ഇൻഡിക്കേറ്ററുകളും ബേസ് മോഡലിൽ കമ്പനി നൽകിയിട്ടുണ്ട്.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

അകത്തള്ളിലേക്ക് നീങ്ങുമ്പോൾ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിൽ നിന്ന് ഇന്റീരിയറുകൾ പൂർണ്ണമായും അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ട്. മിനുസമാർന്ന രൂപകല്പനയിൽ അസംബിൾ ചെയ്‌ത കുറഞ്ഞ നിലവാരത്തിലുള്ള പ്ലാസ്റ്റിക്കുകൾ ഇതിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

പുതിയ ഇന്റീരിയറുകൾ വളരെ മികച്ചതായി കാണപ്പെടുന്നു. മറ്റ് മാരുതി കാറുകളുടേതിന് സമാനമായ ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഇതിന് ലഭിക്കുന്നു. ബേസ് മോഡൽ ആയതിനാൽ അകത്ത് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഇല്ല, എന്നാൽ വാഹനത്തിന് നാല് പവർ വിൻഡോകളും റിയർ എസി വെന്റുകളുമുണ്ട്.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

മുമ്പ് പുറത്തു വന്ന സ്പൈ ഷോട്ടുകളിൽ നാം 2022 ബ്രെസ ടോപ്പ് വേരിയന്റ് കണ്ടിരുന്നു. ബലേനോയിൽ കാണുന്നത് പോലെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം പുതിയതും മെച്ചപ്പെട്ടതുമായ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേ മുൻ നിര മോഡലിന് ലഭിക്കുന്നു. പുതിയ ബലേനോയുടെ അതേ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ് എയർക്രാഫ്റ്റ്-സ്റ്റൈൽ ടോഗിളുകളുമായാണ് 2022 ബ്രെസ എത്തുന്നത്.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

എന്നാൽ ലോവർ വേരിയന്റുകൾക്ക് മാനുവൽ എസി സിസ്റ്റം ലഭിക്കുന്നു. ഡാഷ്‌ബോർഡിന്റെ വീതിയിൽ ഉടനീളം കവർ ചെയ്യുന്നതും എഡ്ജുകളിലേക്ക് ഭംഗിയായി വൃത്താകൃതിയിൽ സംയോജിക്കപുകയും ചെയ്യുന്ന ഒരു ബ്രോൺസ് ഫിനിഷ് ഡാർഷ്ബോർഡിൽ കമ്പനി ചേർത്തിരിക്കുന്നു. അടിസ്ഥാന വേരിയന്റിന്, മുന്നിൽ മാനുവൽ ഹാൻഡ്‌ബ്രേക്കും കപ്പ് ഹോൾഡറുകളും ലഭിക്കുന്നു. എന്നാൽ ഒരു ഫ്രണ്ട് സെന്റർ ആംറെസ്റ്റ് ഇത് മിസ് ചെയ്യുന്നു.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

ഡ്രൈവർ സൈഡിൽ, ടോപ്പ് വേരിയന്റിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ട്രാക്ഷൻ കൺട്രോൾ, 360-ഡിഗ്രി വ്യൂ, ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവ കൺട്രോൾ ചെയ്യാനുള്ള ബട്ടണുകൾ നമുക്ക് ലഭിക്കും. എന്നാൽ ഈ ബേസ് മോഡലിൽ നമുക്ക് ഒരു സ്റ്റാൻഡേർഡ് കീ ഹോൾ മാത്രമാണ് വരുന്നത്. കൂടാതെ കാറിന്റെ മുൻവശത്ത് വയർലെസ് ചാർജിംഗ് പാഡ് ലഭിക്കുന്നത് പോലെ തോന്നുന്നു.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

ഇന്ത്യയിലെ കാലവസ്ഥയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കംഫർട്ട് സവിശേഷതകളിൽ ഒന്നാണ് റിയർ എസി വെന്റുകൾ. മുൻതലമുറ മോഡലിന് റിയർ എസി വെന്റുകൾ ലഭിച്ചിരുന്നില്ല. പുതിയ ബ്രെസയിൽ ഇത് ഇപ്പോൾ സ്റ്റാൻഡേർഡാണ്.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

ടോപ്പ് വേരിയന്റിൽ മുൻവശത്ത് സൺറൂഫും ലഭിക്കുന്നു. ഇത് വലിയ ഒരു കൺവയൻസ് ഫീച്ചർ അല്ലെങ്കിലും, വളരെ സ്വാഗതാർഹമായ ഒരു അപ്പ്ഡേറ്റാണ്. ഡ്രൈവറുടെ ഇൻസ്ട്രുമെന്റേഷനിൽ സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനുമുള്ള അനലോഗ് ഡയലുകൾ അടങ്ങിയിരിക്കുന്നു.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

കൂടാതെ വിവിധ പ്രവർത്തനങ്ങൾ കാണിക്കുന്ന ഒരു ഡിജിറ്റൽ MID മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്നു. സ്റ്റിയറിംഗിന് പിന്നിലുള്ള HUD (ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ) ഡ്രൈവറുടെ പെരിഫറൽ കാഴ്ചയിലേക്ക് ഇഴുകി ചേരുന്നതായി നമുക്ക് കാണാൻ കഴിയും.

ഫാൻസി ഫീച്ചറുകളും ആർഭാടവുമില്ല; 2022 Brezza -യുടെ ബേസ് LXi വേരിയന്റിനെ പരിചയപ്പെടാം

കാറിന്റെ പ്രൊഫൈലിലും ചെറിയ മാറ്റങ്ങൾ ലഭിക്കുന്നുണ്ട്. പിൻഭാഗത്തെ വിൻഡ്ഷീൽഡ് ആംഗിൾ പുത്തൻ മോഡലിൽ ഗണ്യമായി താഴ്ത്തിയിരിക്കുന്നു. ഇത് പിൻഭാഗത്തെ വിൻഡ്‌ഷീൽഡിനെ കൂടുതൽ അപ്പ്റൈറ്റാക്കുന്നു. ഇത് എസ്‌യുവിക്ക് ബോക്‌സി, എംപിവി പോലുള്ള ഡിസൈൻ നൽകുന്നു. ഇത് ഇന്റീരിയറിൽ, പിന്നിലെ യാത്രക്കാർക്കായി ധാരാളം ഹെഡ്‌റൂം രൂപപ്പെടുത്തുകയും പാർസൽ ട്രേ നീക്കം ചെയ്യുമ്പോൾ ബൂട്ട് കപ്പാസിറ്റി വർധിപ്പിക്കുകയും ചെയ്യുന്നു.

2022 മാരുതി ബ്രെസ സെഗ്‌മെന്റ് ലീഡർ ടാറ്റ നെക്‌സണിനോടും ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ, മഹീന്ദ്ര XUV300 എന്നിവയുമായും മത്സരിക്കുന്നു. ഡീസൽ എഞ്ചിന്റെ അഭാവം നികത്താൻ മാരുതി സുസുക്കി ഒരു CNG ഓപ്ഷൻ അവതരിപ്പിച്ചേക്കാം. ബ്രെസയുടെ സമാരംഭത്തിന് തൊട്ടുപിന്നാലെ, ടൊയോട്ടയുടെ റീബ്ഡ്ജ് പതിപ്പും ഉടൻ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Maruti suzuki new gen brezza base lxi variant revealed in video ahead of launch
Story first published: Wednesday, June 29, 2022, 15:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X