വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി നവീകരണങ്ങളോടെ പുതിയ ആള്‍ട്ടോ K10-നെ പോര്‍ട്ട്‌ഫോളിയോയിലേക്ക് തിരികെ കൊണ്ടുവന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന സമയത്താണ് മുന്‍ തലമുറ മോഡല്‍ നിര്‍ത്തലാക്കപ്പെട്ടത്.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

ഒരു എന്‍ട്രി ലെവല്‍ ഉല്‍പ്പന്നമായതിനാല്‍, മാരുതി അതിന്റെ അരീന ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. മിക്ക അരീന ഉല്‍പ്പന്നങ്ങളെയും പോലെ, ആള്‍ട്ടോ K10 അതിന്റെ സാധാരണ വേരിയന്റ് നാമകരണ പാതയും പിന്തുടരുന്നുവെന്ന് വേണം പറയാന്‍.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

മൊത്തത്തില്‍, സ്റ്റാന്‍ഡേര്‍ഡ്, LXi, VXi, VXi+ എന്നിങ്ങനെ 4 പ്രധാന വകഭേദങ്ങളില്‍ മാരുതി ആള്‍ട്ടോ K10 വില്‍ക്കും. VXi, VXi+ ട്രിമ്മുകള്‍ക്ക് AMT ഓപ്ഷനും ലഭിക്കും. എന്നാല്‍, ഓഫറില്‍ ZXi ട്രിം ഇല്ല, ഇത് സാധാരണയായി മിക്ക അരീന മോഡലുകളിലും റേഞ്ച് ടോപ്പിംഗ് വേരിയന്റാണ്.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

ഇപ്പോഴിതാ വാഹനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒരു പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മാരുതി. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ഓരോ ട്രിമ്മും എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

എന്‍ട്രി ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ട്രിമ്മിന് 3.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. കൂടാതെ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ക്യാബിന്‍ എയര്‍ ഫില്‍ട്ടര്‍, സെന്റര്‍ ക്യാപ്പോടുകൂടിയ സ്റ്റീല്‍ വീലുകള്‍, ഡ്രൈവര്‍, കോ-ഡ്രൈവര്‍ സണ്‍ വൈസറുകള്‍ എന്നിങ്ങനെ ചില അടിസ്ഥാന സവിശേഷതകള്‍ ലഭിക്കുന്നു.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

സുരക്ഷ ഫീച്ചറുകളില്‍, സ്റ്റാന്‍ഡേര്‍ഡ് ട്രിമ്മില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, ഫോഴ്‌സ് ലിമിറ്ററുകള്‍ എന്നിവയും ലഭിക്കുന്നു.

നിരയില്‍ അടുത്തത് K10-ന്റെ LXi ട്രിമ്മാണ്, അതിന്റെ വില 4.82 ലക്ഷം രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് ട്രിമ്മിന്റെ സവിശേഷതകള്‍ കൂടാതെ, LXi-ക്ക് ബോഡി കളര്‍ ബമ്പറുകള്‍, പവര്‍ സ്റ്റിയറിംഗ്, ഹീറ്ററോടുകൂടിയ എയര്‍കണ്ടീഷണര്‍ എന്നിവയും അധികമായി ലഭിക്കുന്നു.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

സ്റ്റാന്‍ഡേര്‍ഡ്, LXi ട്രിമ്മുകള്‍ ചെലവ് മത്സരക്ഷമതയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, VXi ട്രിമ്മിന് ചില ക്രിയേറ്റര്‍ കംഫര്‍ട്ട് ഫീച്ചറുകളും ലഭിക്കുന്നു. ഫ്രണ്ട് പവര്‍ വിന്‍ഡോ, ബ്ലൂടൂത്ത് ഉള്ള സ്മാര്‍ട്ട് പ്ലേ ഡോക്ക് ഓഡിയോ സിസ്റ്റം, AUX, USB പോര്‍ട്ട്, 2 സ്പീക്കറുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, സെന്‍ട്രല്‍ ലോക്കിംഗ്, ഇന്റേണലി ക്രമീകരിക്കാവുന്ന ORVM എന്നിവ VXi വേരിയന്റിന്റെ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

ഇന്ധന ഉപഭോഗം, ശൂന്യതയിലേക്കുള്ള ദൂരം, ഗിയര്‍ ഷിഫ്റ്റുകള്‍ എന്നിവയ്ക്കുള്ള സൂചകങ്ങളും മോഡലിന് ലഭിക്കുന്നു. കാഴ്ചയിലും, VXi ട്രിം കുറച്ചുകൂടി ആകര്‍ഷകമായി തോന്നുന്നുവെന്ന് വേണം പറയാന്‍.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

അതിനായി, വാഹനത്തില്‍ ഫുള്‍ വീല്‍ കവറുകള്‍, ബോഡി കളര്‍ ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍, റൂഫ് ആന്റിന എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. VXi-യുടെ മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിന് 4.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഉപഭോക്താക്കള്‍ക്ക് AMT (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) തിരഞ്ഞെടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, 5.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

ആള്‍ട്ടോ K10-ന്റെ ഏറ്റവും ഉയര്‍ന്ന ട്രിം VXi+ ആണ്, ഇതിന്റെ വില 5.33 ലക്ഷം രൂപയാണ് (മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പിന്). റിമോട്ട് കീലെസ് എന്‍ട്രി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സ്പീക്കറുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, റിയര്‍ പാഴ്സല്‍ ട്രേ, സില്‍വര്‍ ഇന്റീരിയര്‍ ആക്സന്റുകള്‍ എന്നിവ ലഭിക്കുന്നതോടെ വേരിയന്റിന്റെ ഫീച്ചര്‍ ലിസ്റ്റ് കൂടുതല്‍ മികച്ചതാകുന്നു.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

AMT ഓപ്ഷന്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ 50,000 രൂപ അധികമായി നല്‍കേണ്ടതുണ്ട്, ഇത് ട്രിമ്മിന്റെ വില 5.83 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ മറ്റ് ഒന്നിലധികം മാരുതി മോഡലുകള്‍ക്ക് അടിവരയിടുന്ന സുസുക്കിയുടെ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് പുതിയ ആള്‍ട്ടോ K10 നിര്‍മ്മിച്ചിരിക്കുന്നത്.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

65 bhp കരുത്തും 89 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന 1 ലിറ്റര്‍ K10C ഡ്യുവല്‍-ജെറ്റ് VVT മോട്ടോറില്‍ നിന്നാണ് K10 പവര്‍ എടുക്കുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒരു സാധാരണ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT എന്നിവ ഉള്‍പ്പെടുന്നു.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

മാനുവല്‍ വേരിയന്റിന് 24.39 km/l ഉം AMT പതിപ്പിന് 24.9 km/l ഉം ആണ് ഇന്ധനക്ഷമത കണക്കുകള്‍. റെനോ ക്വിഡ്, മറ്റ് എന്‍ട്രി ലെവല്‍ മാരുതി മോഡലുകളായ ആള്‍ട്ടോ, എസ്-പ്രസോ, വാഗണ്‍അര്‍ എന്നിവയുമായാണ് ആള്‍ട്ടോ K10 പ്രധാനമായും മത്സരിക്കുക.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

ഡിസൈനൊപ്പം തന്നെ അളവുകളുടെ കാര്യത്തിലും പുതിയ മോഡല്‍ മികച്ചതെന്ന് വേണം പറയാന്‍. പുതിയ മോഡലിന് 3,530 mm നീളവും 1,490 mm വീതിയും 1,520 mm ഉയരവുമാണ് ഉള്ളത്. ആള്‍ട്ടോ K10-ന്റെ വീല്‍ബേസ് 2,380 mm ആണ്, 1,150 കിലോഗ്രാം ഭാരവുമുണ്ട്. ആള്‍ട്ടോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ K10-ന് 85 mm നീളവും 45 mm ഉയരവും 20 mm നീളമുള്ള വീല്‍ബേസും അധികമുണ്ട്.

വേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

സോളിഡ് വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, സിസ്ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എര്‍ത്ത് ഗോള്‍ഡ് എന്നിങ്ങനെ 6 കളര്‍ ഓപ്ഷനുകളിലാണ് മാരുതി സുസുക്കി ആള്‍ട്ടോ K10 വാഗ്ദാനം ചെയ്യുന്നത്. പുതിയ ആള്‍ട്ടോ K10-നൊപ്പം ഇംപാക്ടോ, ഗ്ലിന്റോ എന്നീ രണ്ട് കസ്റ്റമൈസേഷന്‍ പാക്കേജുകളും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki revealed new tvc for alto k10 find here all new details
Story first published: Friday, August 19, 2022, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X