Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ്-ബെന്‍സ് അതിന്റെ ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോ വിപുലികരിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെയാണ് കമ്പനി EQS 53 4 മാറ്റിക് പ്ലസ്, EQS 580 4 മാറ്റിക് എന്നിവ പുറത്തിറക്കുന്നത്.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

എന്നാല്‍ ഇപ്പോഴിതാ, കാര്‍ നിര്‍മാതാവ് ഓള്‍-ഇലക്ട്രിക് എസ്‌യുവിയെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയില്‍ ഇലക്ട്രിക് മെര്‍സിഡീസ് വാഹനങ്ങള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന വരാനിരിക്കുന്ന മെര്‍സിഡീസ് EQB-യെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

ഡിസൈന്‍

വരാനിരിക്കുന്ന മെര്‍സിജീസ്-ബെന്‍സ് EQB കാര്‍ നിര്‍മാതാവിന്റെ GLB എസ്‌യുവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എസ്‌യുവിക്ക് മെര്‍സിഡീസിന്റെ സിഗ്‌നേച്ചര്‍ EQ ഗ്രില്‍ ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

മധ്യഭാഗത്തായി ലോഗോയും കാണാന്‍ സാധിക്കും. ഇരുവശത്തുമുള്ള ഹെഡ്ലൈറ്റുകള്‍ ഫ്രണ്ട് ഗ്രില്ലിന് കുറുകെ പ്രവര്‍ത്തിക്കുന്ന ഒരു സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു, അത് അതിന്റെ ICE കൗണ്ടറില്‍ നിന്ന് വേറിട്ട് സജ്ജീകരിച്ചിരിക്കുന്നു. പിന്നിലേക്ക്, രണ്ട് ടെയില്‍ ലാമ്പുകളും ബന്ധിപ്പിച്ചിരിക്കുന്ന തീമാണ് തുടരുന്നത്.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

മെര്‍സിഡീസ്-ബെന്‍സ് EQB ബമ്പറുകളിലും അലോയ് വീലുകളിലും നീല ഹൈലൈറ്റുകള്‍ അവതരിപ്പിക്കുന്നു, അതിന്റെ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിന്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നു.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

ബാറ്ററി സവിശേഷതകള്‍

ആഗോളതലത്തില്‍, മെര്‍സിഡീസ് EQB രണ്ട് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്: 300, 350. മെര്‍സിഡീസ്-ബെന്‍സ് EQB വകഭേദങ്ങള്‍ ഓള്‍-വീല്‍-ഡ്രൈവാണ്, അവയ്ക്ക് ഓരോ ആക്സിലിലും ഒരു മോട്ടോര്‍ പവര്‍ ഉണ്ട്. 300 വേരിയന്റ് 225 bhp കരുത്തും 390 Nm torque സൃഷ്ടിക്കുമ്പോള്‍ 350 വേരിയന്റ് 288 bhp കരുത്തും 520 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

മെര്‍സിഡീസ്-ബെന്‍സ് EQB യുടെ കരുത്ത് 66.7 kWh ബാറ്ററി പായ്ക്ക് ആണ്. പൂര്‍ണ ചാര്‍ജില്‍ 407 km WLTP റേഞ്ച് അവകാശപ്പെടുന്നു. എന്നിരുന്നാലും യഥാര്‍ത്ഥ ലോകത്ത് 30 ശതമാനം ഇടിവ് പ്രതീക്ഷിക്കാം.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 32 മിനിറ്റിനുള്ളില്‍ ബാറ്ററി പാക്ക് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും, അതേസമയം 11 kW എസി ചാര്‍ജര്‍ 5 മണിക്കൂര്‍ 45 മിനിറ്റ് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ എടുക്കും, 7.4 kW എസി ചാര്‍ജര്‍ 9 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

ഇന്റീരിയര്‍ & ഫീച്ചര്‍

ലോഞ്ച് ചെയ്യുമ്പോള്‍, പുതിയ മെര്‍സിഡീസ് ബെന്‍സ് EQB ഏഴ് സീറ്റുകളായിരിക്കും, കൂടാതെ ഇന്റീരിയറില്‍ ഇലക്ട്രിക് പവര്‍ ട്രെയിനിനെ ഹൈലൈറ്റ് ചെയ്യുന്നതിനായി ബ്ലൂ ആക്സന്റുകളോടുകൂടിയ ഗ്രേ ഫിനിഷിംഗ് ഫീച്ചര്‍ ചെയ്യുന്നു.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

EQB-ക്ക് രണ്ട് 10.25 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ ലഭിക്കുന്നു, അതില്‍ ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് കണ്‍സോളായും പ്രവര്‍ത്തിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍, വോയ്സ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്, പനോരമിക് റൂഫ്, പവര്‍ഡ് സീറ്റുകള്‍, ബ്രേക്ക് അസിസ്റ്റ്, ക്രോസ്വിന്‍ഡ് അസിസ്റ്റ്, 7 എയര്‍ബാഗുകള്‍, ബ്രേക്ക് എനര്‍ജി റീജനറേഷന്‍, സറൗണ്ട് വ്യൂ തുടങ്ങി ഒരാള്‍ പ്രതീക്ഷിക്കുന്ന എല്ലാ ബെല്ലുകളും വിസിലുകളുമായാണ് പുതിയ EQB വരുന്നത്.

Mercedes-Benz EQB ഇലക്ട്രിക് എസ്‌യുവി; സവിശേഷതകളും ഹൈലൈറ്റുകളും അറിയാം

ഇന്ത്യയിലെ ലോഞ്ചും വിലയും

മെര്‍സിഡീസ്-ബെന്‍സ് EQB ഇന്ത്യയുടെ ലോഞ്ച് ഡിസംബറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡെലിവറികള്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും ഇല്ലെങ്കിലും, ലോഞ്ച് ചെയ്യുമ്പോള്‍, വാഹനത്തിന് 80 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Mercedes benz eqb electric suv highlights and details explained
Story first published: Monday, October 31, 2022, 13:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X