27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന (ഇവി) വിപണിയാണ് ചൈന. വിപണിയില്‍ മത്സരം കടുത്തതോടെ മോഡലുകള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെര്‍സിഡീസ് ബെന്‍സ്. എത്രയാണ് ഡിസ്‌കൗണ്ട് എന്നല്ലേ?. 27 ലക്ഷം രൂപ വരെയാണ് വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ജര്‍മന്‍ ബ്രാന്‍ഡ് കിഴിവ് പ്രഖ്യാപിച്ചത്.

27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

ബ്രാന്‍ഡ് ഇപ്പോള്‍ അതിന്റെ മിക്ക ഇലക്ട്രിക് വാഹനങ്ങളിലും വലിയ വിലക്കുറവ് പ്രഖ്യാപിച്ചു. മെര്‍സിഡീസ് തങ്ങളുടെ ഇവി മോഡലുകളുടെ വില ചൈനയില്‍ 33,000 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 27 ലക്ഷം രൂപ വരെ കുറച്ചതായാണ് റിപ്പോര്‍ട്ട്.

27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

EQE മോഡലിനെ നമ്മള്‍ക്ക് ഉദാഹരണമായി എടുക്കാം. മോഡലിന്റെ വില 528,000 യുവാന്‍ (ഏകദേശം 60.67 ലക്ഷം) ആയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 478,000 യുവാന്‍ (ഏകദേശം 55 ലക്ഷം) ലഭ്യമാണ്. ഏറ്റവും വലിയ ഡിസ്‌കൗണ്ട് അവരുടെ മുന്‍നിര മോഡലായ EQS-നാണ്. 1.19 ദശലക്ഷം യുവാനില്‍ നിന്ന് 956,000 യുവാനിലേക്കാണ് വില വെട്ടിക്കുറച്ചത്. ഇത് ഏകദേശം 33,000 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 27 ലക്ഷം രൂപ വരും.

27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

അടുത്ത കാലത്തായി വില്‍പനയില്‍ കുറവ് വന്നതാണ് വില കുറയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ മാസങ്ങളില്‍ EQS-ന്റെ വില്‍പ്പന 100 യൂണിറ്റായി കുറഞ്ഞപ്പോള്‍ ആശങ്കകള്‍ കൂടുതല്‍ പ്രകടമായി. ചൈനയെപ്പോലെ വലിയൊരു വിപണിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ കുറവാണെന്ന് വിശ്വസിക്കപ്പെടുന്നു.

27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

ചൈന ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കള്‍ രാജ്യത്ത് ഏകദേശം 8,800 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചു. താരതമ്യേന കൂടുതല്‍ താങ്ങാനാവുന്ന ഓപ്ഷനുകളായ EQA, EQB, EQC മോഡലുകളാണ് കൂടുതലും വിറ്റുപോയത്.

27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

എന്നാല്‍ മറ്റ് അന്താരാഷ്ട്ര കാര്‍ നിര്‍മ്മാതാക്കള്‍ക്കളില്‍ നിന്നും പ്രാദേശിക ഇവി നിര്‍മ്മാതാക്കള്‍ക്കളില്‍ നിന്നും കടുത്ത മത്സരമാണ് മെര്‍സിഡീസിന് നേരിടേണ്ടി വരുന്നത്. ചൈനീസ് വാഹന നിര്‍മാതാക്കളായ BYD ഒക്ടോബറില്‍ മാത്രം 2.20 ലക്ഷം ഇവികളാണ് വിറ്റത്.

27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

ചൈനീസ് ഇലക്ട്രിക് വാഹന വിപണി ആഗോള, പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് ധാരാളം അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അതോടൊപ്പം തന്നെ ചൈന വന്‍ മത്സരങ്ങള്‍ക്ക് കൂടി വേദിയാകുകയാണിപ്പോള്‍.

27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ചൈനയിലെ പ്രകടനവും നിറംമങ്ങിയിരിക്കുകയാണ്. അതിന്റെ ഷാങ്ഹായ് പ്ലാന്റില്‍ നിര്‍മ്മിച്ച മോഡല്‍ 3-നേക്കാള്‍ താങ്ങാനാവുന്ന വിലയിലുള്ള കാറുകള്‍ ഉപയോഗിച്ച് മാസ് സെഗ്മെന്റിനെ ലക്ഷ്യമിടാനാണ് അവരുടെ പദ്ധതി.

27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ ഇവി വികസിപ്പിക്കുന്നത് കമ്പനി പരിഗണിക്കുകയാണെന്ന് ടെസ്‌ല ഉടമ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ വികസ്വര വിപണികള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ടെസ്ല മോഡല്‍ നിര്‍മിക്കാനുള്ള നിര്‍ദ്ദേശം പരിഗണിക്കുകയാണെന്നാണ് G20 ഉച്ചകോടിയില്‍ ഒരു ബിസിനസ് ഫോറം മീറ്റിംഗിനിടെ ടെസ്ല ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞത്.

27 ലക്ഷം രൂപ ഡിസ്‌കൗണ്ട്! Mercedes Benz ചൈനയിൽ ഇവികൾക്ക് വില വെട്ടിക്കുറച്ചത് എന്തിനാകും?

ഈ വര്‍ഷം തുടക്കത്തില്‍ ടെസ്ലയുടെ ഇലക്ട്രിക് കാറുകള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ഇലോണ്‍ മസ്‌കിന്റെ അഭ്യര്‍ഥന കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് കമ്പനി പുതിയ പദ്ധതികളുമായി രംഗത്ത് വന്നിരിക്കുന്നത്. നിലവിലെ ചട്ടക്കൂടിനുള്ളില്‍ ആഗോള വാഹന നിര്‍മാതാക്കളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ടെസ്ലയുടെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചത്.

Most Read Articles

Malayalam
English summary
Mercedes reportedly slashed prices of its ev models in china up to rs 27 lakh
Story first published: Thursday, November 17, 2022, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X