Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിനി, ഇന്ത്യയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് മോഡലായ കൂപ്പര്‍ SE-യുടെ അവതരണ തീയതി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. 2022 ഫെബ്രുവരി 24-ന് മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

മിനി കൂപ്പര്‍ SE-യുടെ ബുക്കിംഗ് ഏതാനും മാസങ്ങള്‍ മുന്നെ കമ്പനി ആരംഭിക്കുകയും വെറും രണ്ട് മണിക്കൂറിനുള്ളില്‍ ആദ്യബാച്ച് വിറ്റഴിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ബുക്കിംഗ് നടന്നിരുന്നത്.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

ആദ്യബാച്ചില്‍ 30 യൂണിറ്റുകള്‍ മാത്രമായി കമ്പനി ലഭ്യമാക്കിയിരുന്നത്. എന്നാല്‍ വൈകാതെ രണ്ടാം ഘട്ട ബുക്കിംഗ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മിനിയുടെ ആദ്യത്തെ ഇലക്ട്രിക് ഹാച്ച്ബാക്ക് കൂപ്പര്‍ SE, 2019 ജൂലൈയില്‍ അനാവരണം ചെയ്തിരുന്നു. എന്നാല്‍ അരങ്ങേറ്റം വൈകുകയായിരുന്നു.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

അതേസമയം കഴിഞ്ഞ രണ്ടര വര്‍ഷമായി ആഗോള വിപണിയില്‍ ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇതെല്ലാം മനസ്സിലാക്കി ഒടുവില്‍ ഫെബ്രുവരി 24-ന് ഇന്ത്യയിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

ആഗോളതലത്തില്‍ അപ്ഡേറ്റ് ചെയ്ത രൂപവും പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ഉള്ള ഇലക്ട്രിക് ഹാച്ചിന് 2021 മെയ് മാസത്തില്‍ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു. ഈ പതിപ്പിനെയാണ് കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

ആദ്യ ബാച്ചില്‍ ഇന്ത്യക്കായി 30 യൂണിറ്റുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കൂപ്പര്‍ SE-യുടെ ഡെലിവറി ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ ആഗോളതലത്തില്‍ അവതരിപ്പിച്ച കൂപ്പര്‍ SE, ഒരു CBU ആയി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

കൂപ്പര്‍ 3-ഡോര്‍ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് കൂപ്പര്‍ SE, കൂടാതെ ആദ്യകാഴ്ചയില്‍ രണ്ട് കാറുകളും ഏതാണ്ട് ഒരുപോലെ കാണുമ്പോള്‍, SE ഒരു ഇലക്ട്രിക് മോഡല്‍ എന്ന് സൂചിപ്പിക്കുന്ന കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങള്‍ കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, യൂണിയന്‍ ജാക്ക്-തീം എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ പരിചിതമായ സിലൗറ്റ് എന്നിവ പോലെ കൂപ്പറിന്റെ ഡിസൈനിലെ എല്ലാ പരമ്പരാഗത ഘടകങ്ങളും ഇലക്ട്രിക് പതിപ്പിലും നിലനിര്‍ത്തിയിട്ടുണ്ട്.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

എന്നിരുന്നാലും, പുതിയ 'E' ബാഡ്ജോടുകൂടിയ ബ്ലാങ്കഡ്-ഔട്ട് ഫ്രണ്ട് ഗ്രില്‍, ചെറുതായി റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട് ബമ്പര്‍, എക്സ്ഹോസ്റ്റ് പൈപ്പുകള്‍ സ്ഥാപിക്കേണ്ട ആവശ്യമില്ലാത്ത പുനര്‍രൂപകല്‍പ്പന ചെയ്ത പിന്‍ ബമ്പര്‍, ഡോര്‍ മിററിലെ യെല്ലോ ആക്സന്റുകള്‍ എന്നിവ പോലുള്ള ചില പ്രധാന വ്യത്യാസങ്ങള്‍ ഇലക്ട്രിക് പതിപ്പില്‍ ഉണ്ടായേക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

കൂപ്പര്‍ SE-യിലെ വ്യതിരിക്തമായ വീല്‍ ഡിസൈന്‍ ഒരു ബ്രിട്ടീഷ് പ്ലഗ്-സോക്കറ്റ് പോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബാറ്ററി പാക്കിന് ക്ലിയറന്‍സ് അനുവദിക്കുന്നതിന് ജ്വലന-എഞ്ചിന്‍ മോഡലിനേക്കാള്‍ 15 mm ഉയരത്തില്‍ ഇത് നിര്‍മ്മിക്കുകയും ചെയ്തിരിക്കുന്നു.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

വൈറ്റ് സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നിങ്ങനെ നാല് നിറങ്ങളില്‍ കൂപ്പര്‍ SE ഇന്ത്യയില്‍ ലഭിക്കും.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

ഇന്റീരിയറിലേക്ക് വന്നാല്‍ കണ്ട് പരിചിതമായ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമായിരിക്കുമെന്ന് വേണം പറയാന്‍. മൊത്തത്തിലുള്ള ഡാഷ്ബോര്‍ഡ് ഡിസൈന്‍ സ്റ്റാന്‍ഡേര്‍ഡ് കൂപ്പര്‍ ഹാച്ച്ബാക്കിനോട് വളരെ സാമ്യമുള്ളതാണ്.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

ഒരു പ്രധാന ഹൈലൈറ്റ് ഒരു പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. മള്‍ട്ടി-ലെവല്‍ ബ്രേക്ക്-റിജനറേഷന്‍ സിസ്റ്റത്തിനായി സെന്റര്‍ കണ്‍സോളില്‍ ഒരു പുതിയ ടോഗിള്‍ സ്വിച്ച് മാത്രമാണ് മറ്റൊരു വ്യത്യാസം, യെല്ലോ ആക്സന്റ് ഇന്റീരിയറിലേക്കും കമ്പനി കൊണ്ടുവരും. ഇന്റീരിയര്‍, ബൂട്ട് സ്‌പേസ് എന്നിവയെ പുതിയ പവര്‍ട്രെയിന്‍ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് മിനി പറയുന്നത്.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

പവര്‍-ഫോള്‍ഡിംഗ് മിററുകള്‍, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് മൂണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെതര്‍ സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവയും ഫീച്ചര്‍ ലിസ്റ്റുകളിലെ ഹൈലൈറ്റാണ്.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

184 bhp കരുത്തും 270 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് കൂപ്പര്‍ SE-യുടെ കരുത്ത്. T ആകൃതിയില്‍ പാസഞ്ചര്‍ സീറ്റിന് താഴെ ഘടിപ്പിച്ചിരിക്കുന്ന 32.6 കിലോവാട്ട് ബാറ്ററിയില്‍ നിന്ന് ഇത് കരുത്ത് ഉത്പാദിപ്പിക്കുന്നു.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

പവര്‍ ഫ്രണ്ട് വീലുകളിലേക്ക് അയയ്ക്കുന്നതുവഴി, 7.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. 150 കിലോമീറ്ററാണ് പരമാവധി വേഗത. കൂപ്പര്‍ SE-യ്ക്ക് നാല് ഡ്രൈവ് മോഡുകളും ലഭിക്കുന്നു - മിഡ്, സ്പോര്‍ട്ട്, ഗ്രീന്‍, ഗ്രീന്‍+ - കൂടാതെ പവര്‍ട്രെയിന്‍ ആകസ്മികമായി, ബിഎംഡബ്ല്യു i3 ഹാച്ച്ബാക്കുമായി പങ്കിടുന്നു.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

സ്വീകാര്യമായ സിറ്റി ഡ്രൈവിംഗ് ശ്രേണിയും ആവശ്യമുള്ള പ്രകടന നിലവാരവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താന്‍ കൂപ്പര്‍ SE ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു, ഇത് WLTP- സാക്ഷ്യപ്പെടുത്തിയ 235-270 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

50 കിലോവാട്ട് ചാര്‍ജ് പോയിന്റ് വഴി 35 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് മിനി പറയുന്നു. അതേസമയം 11 കിലോവാട്ട് വാള്‍ ബോക്സിന് 150 മിനിറ്റിനുള്ളില്‍ 0-80 ശതമാനം മുതല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഫുള്‍ ചാര്‍ജ് ചെയ്യുന്നതിന് 210 മിനിറ്റോളം ആവശ്യമാണ്.

Cooper SE ഇന്ത്യന്‍ നിരത്തുകളിലേക്ക്; അവതരണ തീയതി പങ്കുവെച്ച് Mini

മെര്‍സിഡീസ് EQC, ജാഗ്വര്‍ I-പേസ്, ഔഡി ഇ-ട്രോണ്‍, ബിഎംഡബ്ല്യു iX എന്നിവ വളരെ വില കൂടിയ മോഡലുകള്‍ ആയതിനാല്‍ കൂപ്പര്‍ SE-ക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളുണ്ടാകില്ലെന്ന് വേണം പറയാന്‍. ലോഞ്ച് ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ആഡംബര ഇലക്ട്രിക് കാറായി ഇത് സ്ഥാനം പിടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Mini revealed cooper se india launch date find here all details
Story first published: Saturday, February 19, 2022, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X