പവർഫുൾ 3.0 ലിറ്റർ V6 യൂണിറ്റുമായി പുത്തൻ Ford Endeavour; സ്പെക്കുകൾ പുറത്ത്

2022 മാർച്ചിന്റെ തുടക്കത്തിൽ, ആഗോള വിപണികൾക്കായി ഫോർഡ് പുതിയ തലമുറ എവറസ്റ്റ്/എൻഡവർ വെളിപ്പെടുത്തി. പുതിയ റേഞ്ചറിനെക്കുറിച്ചുള്ള പ്രഖ്യാപനത്തെത്തുടർന്ന് ഓസ്‌ട്രേലിയയ്‌ക്കായി ഫുൾ സൈസ് എസ്‌യുവിയുടെ സാങ്കേതിക വിവരങ്ങൾ ഇപ്പോൾ ബ്രാൻഡ് പുറത്തുവിട്ടു.

പവർഫുൾ 3.0 ലിറ്റർ V6 യൂണിറ്റുമായി പുത്തൻ Ford Endeavour; സ്പെക്കുകൾ പുറത്ത്

രണ്ട് ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മൊത്തം നാല് വേരിയന്റുകളിൽ വാഹനം ലഭ്യമാക്കിയിട്ടുണ്ട്. അടിസ്ഥാന 2022 ഫോർഡ് എവറസ്റ്റ് 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിൽ നിന്ന് പരമാവധി 209 PS പവർ ഔട്ട്പുട്ടും 500 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

പവർഫുൾ 3.0 ലിറ്റർ V6 യൂണിറ്റുമായി പുത്തൻ Ford Endeavour; സ്പെക്കുകൾ പുറത്ത്

10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലൂടെ പിൻ വീലുകളുമായോ ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമായോ മാത്രമേ ഇത് ബന്ധിപ്പിച്ചിട്ടുള്ളൂ. ഇത് ടൊയോട്ട ഫോർച്യൂണർ 2.8 -ന് അനുയോജ്യമായ എതിരാളിയാണെന്ന് തോന്നുന്നുണ്ടോ?

പവർഫുൾ 3.0 ലിറ്റർ V6 യൂണിറ്റുമായി പുത്തൻ Ford Endeavour; സ്പെക്കുകൾ പുറത്ത്

ഉയർന്ന പ്രകടനം ആഗ്രഹിക്കുന്നവർക്ക്, 250 PS പരമാവധി കരുത്തും 660 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന വലിയ 3.0 ലിറ്റർ V6 ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പുതിയ തലമുറ ഫോർഡ് എവറസ്റ്റ് വാങ്ങാം. ഡ്രൈവ് ലേയൗട്ട്, പത്ത് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് വഴി പവർ ട്രാൻസ്ഫർ ചെയ്യപ്പെടുന്നു.

പവർഫുൾ 3.0 ലിറ്റർ V6 യൂണിറ്റുമായി പുത്തൻ Ford Endeavour; സ്പെക്കുകൾ പുറത്ത്

പവർട്രെയിൻ ലൈനപ്പ് റേഞ്ചർ പിക്കപ്പ് ട്രക്കിൽ നിന്ന് കടമെടുത്തതാണ്, എന്നാൽ 400 PS -ന് അടുത്ത് വികസിപ്പിക്കുന്ന 3.0 ലിറ്റർ V6 പെട്രോളും 170 PS ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ സിംഗിൾ-ടർബോ ഡീസൽ യൂണിറ്റും പുതിയ എവറസ്റ്റിനൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല.

പവർഫുൾ 3.0 ലിറ്റർ V6 യൂണിറ്റുമായി പുത്തൻ Ford Endeavour; സ്പെക്കുകൾ പുറത്ത്

അടിസ്ഥാന ആംബിയന്റ് & ട്രെൻഡ് വേരിയന്റുകൾ 2.0 ലിറ്റർ ബൈ-ടർബോ ഡീസൽ യൂണിറ്റ് ഉപയോഗിച്ചാണ് വിൽക്കുന്നത്. എന്നാൽ സ്‌പോർട്ട്, പ്ലാറ്റിനം എന്നീ വേരിയന്റുകൾ 3.0 ലിറ്റർ V6 ടർബോ ഡീസൽ ഉപയോഗിച്ചാണ് വരുന്നത്.

പവർഫുൾ 3.0 ലിറ്റർ V6 യൂണിറ്റുമായി പുത്തൻ Ford Endeavour; സ്പെക്കുകൾ പുറത്ത്

മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 21 ഇഞ്ച് അലോയി വീലുകൾ, 12.4 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12 സ്പീക്കർ B & O ഓഡിയോ, ആംബിയന്റ് ലൈറ്റിംഗ്, ഒമ്പത് എയർബാഗുകൾ, ഹീറ്റഡ് രണ്ടാം നിര, ക്വിൽറ്റഡ് ലെതർ അപ്ഹോൾസ്റ്ററി, പവർഡ് ടെയിൽഗേറ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ആക്റ്റീവ് പാർക്ക് അസിസ്റ്റ്, ഡ്രൈവ് മോഡുകൾ, സാറ്റിൻ ക്രോം ആക്സന്റുകൾ, ലെതർ അപ്ഹോൾസ്റ്ററി എന്നിവയാണ് പുതിയ തലമുറ എവറസ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിലെ ചില ഹൈലൈറ്റ് ഫീച്ചറുകൾ..

പവർഫുൾ 3.0 ലിറ്റർ V6 യൂണിറ്റുമായി പുത്തൻ Ford Endeavour; സ്പെക്കുകൾ പുറത്ത്

പരമാവധി ടൗവിംഗ് കപ്പാസിറ്റി 3,500 കിലോഗ്രാം ആണ്, അതേസമയം കർബ് വെയിറ്റ് 2,259 കിലോഗ്രാം മുതൽ 2,492 കിലോഗ്രാം വരെയാണ്, വേരിയന്റും പവർട്രെയിൻ ചോയിസുകളും അനുസരിച്ച് പേലോഡ് ശേഷി 741 കിലോഗ്രാം മുതൽ 658 കിലോഗ്രാം വരെയാണ്.

പവർഫുൾ 3.0 ലിറ്റർ V6 യൂണിറ്റുമായി പുത്തൻ Ford Endeavour; സ്പെക്കുകൾ പുറത്ത്

അമേരിക്കൻ ഓട്ടോ മേജർ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് പിൻ വാങ്ങിയിരുന്നു, ബ്രാൻഡിന്റെ തിരിച്ചുവരവ് നിരവധി ഊഹാപോഹങ്ങൾക്ക് വിധേയമായിട്ടുണ്ട്. CBU റൂട്ട് വഴി അമേരിക്കൻ കാർ നിർമ്മാതാക്കൾ മസ്താംഗ് മാക്-E പോലെയുള്ള മോഡലുകളും ഒരുപക്ഷേ ന്യൂ-ജെൻ എവറസ്റ്റ്/എൻഡവറും ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിച്ചേക്കാം എന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New gen ford endeavour engine specs and details revealed
Story first published: Thursday, May 5, 2022, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X