ഒരു ലോഗോയില്‍ എന്തിരിക്കുന്നു എന്നാണോ? 'പണി കിട്ടിയ' KIA ഉത്തരം പറയും

ഒരു കമ്പനിയേയോ ബ്രാന്‍ഡിനെയോ എളുപ്പം നമ്മള്‍ക്ക് തിരിച്ചറിയാന്‍ സഹായിക്കുന്ന ഒന്നാണ് അതിന്റെ ലോഗോ. എന്നാല്‍ ആ ലോഗോ തന്നെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നായി മാറിയാലുണ്ടാകുന്ന ദുരവസ്ഥയിലാണ് കിയ ഇപ്പോള്‍.

കിയ കാര്‍ കമ്പനിയുടെ ലോഗോ ആശയക്കുഴപ്പമുണ്ടാക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാണ കമ്പനിയുടെ ലോഗോയിലെ ആശയക്കുഴപ്പം കാരണം പലരും കിയയുടെ പേര് കെഎന്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി ഗൂഗിള്‍ സെര്‍ച്ചില്‍ കണ്ടെത്തി.

ഒരു ലോഗോയില്‍ എന്തിരിക്കുന്നു എന്നാണോ? പണി കിട്ടിയ KIA ഉത്തരം പറയും

ദക്ഷിണ കൊറിയന്‍ കാർ ഭീമന്മാരായ ഹ്യുണ്ടായി ഗ്രൂപ്പാണ് കമ്പനി നിയന്ത്രിക്കുന്നത്. ഇന്ത്യയിലടക്കം ലോകത്തെ വിവിധ വിപണികളില്‍ ഹ്യൂണ്ടായിയും കിയയും പ്രത്യേക ബ്രാന്‍ഡുകളായാണ് വില്‍ക്കപ്പെടുന്നത്. കിയ ബ്രാന്‍ഡിലുള്ള എല്ലാ കാറുകളും വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള നിരവധി ആരാധകരുള്ള കാറുകള്‍ ബ്രാന്‍ഡിന്റെ കീഴിലുണ്ട്.
കിയ ബ്രാന്‍ഡ് ലോകത്തെ വിവിധ വിപണികളില്‍ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണിപ്പോള്‍. കിയ സെല്‍റ്റോസ്, കിയ കാരന്‍സ്, കിയ കാര്‍ണിവല്‍ എന്നീ കാറുകള്‍ക്ക് ഇന്ത്യയിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ഇന്ത്യയില്‍ വില്‍പ്പന കണക്കില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഹ്യുണ്ടായിയും കിയയും ഇടം പിടിച്ചിട്ടുണ്ട്. ഹ്യുണ്ടായി രണ്ടാമതും കിയ അഞ്ചാമതുമാണ്. ഈ സാഹചര്യത്തിലാണ് കിയ കമ്പനിക്ക് പുതിയ തലവേദനയായി ലോഗോ പ്രശ്‌നം മാറിയിരിക്കുന്നത്. 2021-ലാണ് കിയ ബ്രാന്‍ഡ് ഒരു പുതിയ ലോഗോ പുറത്തിറക്കിയത്. അതില്‍ ഇംഗ്ലീഷില്‍ KIA എന്ന വാക്ക് കൂട്ടിയോജിപ്പിച്ച് എഴുതിയ രീതിയിലായിരുന്നു ഡിസൈന്‍ ചെയ്ത് ഒരുക്കിയത്. അത് കിയ എന്നാണ് എഴുതിയിരിക്കുന്നതെന്ന് മിക്ക ആളുകളും മനസ്സിലാക്കുന്നു.

ഒരു ലോഗോയില്‍ എന്തിരിക്കുന്നു എന്നാണോ? പണി കിട്ടിയ KIA ഉത്തരം പറയും

എന്നാല്‍ ചിലര്‍ ഇതിനെ തെറ്റിദ്ധരിച്ച് കെഎന്‍ കാര്‍ എന്ന് ഇന്റര്‍നെറ്റില്‍ തിരയുന്നതായി കാണിക്കുന്ന ഒരു ട്വിറ്റര്‍ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അടുത്തിടെ ഒരു ട്വിറ്റര്‍ ഉപയോക്താവാണ് വ്യക്തമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ പോസ്റ്റ് ഇട്ടത്. ഗൂഗിള്‍ ട്രെന്‍ഡ് സൈറ്റിലെ സെര്‍ച്ച് ഡേറ്റ അദ്ദേഹം അടുത്തിടെ വിശകലനം ചെയ്തു. ഏകദേശം 30,000 ആളുകള്‍ ഓരോ മാസവും കെഎന്‍ കാറുകള്‍ എന്ന പദം തിരയുന്നു. ലോകത്ത് മറ്റൊരിടത്തും കെഎന്‍ ബ്രാന്‍ഡില്‍ കാറുകള്‍ വില്‍ക്കുന്നില്ല.

അവരെല്ലാം കിയ കമ്പനിയുടെ ലോഗോ കണ്ട് ആശയക്കുഴപ്പത്തിലാകുകയും കിയ എന്ന പേര് കെഎന്‍ എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നതാണ്.കിയയുടെ പുതിയ ലോഗോ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് കെഎന്‍ കാറുകള്‍ക്കായി ആളുകള്‍ ഗൂഗിളില്‍ തിരയാന്‍ തുടങ്ങിയത്. ഇത് മാത്രമല്ല, റെഡ്ഡിറ്റില്‍ ഒരാള്‍ കിയ കാര്‍ണിവല്‍ കാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കെഎന്‍ കാറിന്റെ ഏത് മോഡലാണെന്ന് ചോദ്യം ഉയരുകയും ചെയ്തത് ഇക്കാര്യങ്ങള്‍ അടിവരയിടുന്നു. കിയ ലോഗോ ഡിസൈനിലെ ആശയക്കുഴപ്പം കാരണം ചിലര്‍ കിയയെ കെഎന്‍ ആയി തെറ്റിദ്ധരിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നു.

യുഎസ്എ, ഓസ്ട്രേലിയ, കാനഡ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കെഎന്‍ ബ്രാന്‍ഡ് കാറിനായി അധികവും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. കെഎന്‍ എസ്യുവി, കെഎന്‍ കാര്‍ ബ്രാന്‍ഡ്, കെഎന്‍ ബ്രാന്‍ഡ് ഇലക്ട്രിക്, കെഎന്‍ കാര്‍ ബ്രാന്‍ഡ് എന്താണ്, കെഎന്‍ കാര്‍ണിവല്‍ കാര്‍, കെഎന്‍, കെഎന്‍ ടെല്ലുറൈഡ് കാര്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിച്ച് ആളുകള്‍ കൂടുതല്‍ കൂടുതല്‍ കെഎന്‍ കാറുകള്‍ക്കായി തിരയുന്നു. കെഎന്‍ കാറിന്റെ പേരില്‍ പ്രതിമാസം ഏകദേശം 30,000 സെര്‍ച്ചുകളാണ് നടക്കുന്നത്.

എന്നാല്‍ കിയ കാറിന്റെ പേരില്‍ ഓരോമാസവും 18.3 ലക്ഷം സെര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മിക്ക ആളുകളും കിയ ലോഗോ ശരിയായി മനസ്സിലാക്കുമ്പോള്‍, കുറച്ച് ആളുകള്‍ മാത്രമേ ബ്രാന്‍ഡ് നാമം തെറ്റിദ്ധരിച്ച് അത് കെഎന്‍ കാര്‍ ആണെന്ന് വിചാരിക്കുന്നത്. എന്നാല്‍ വളരെ കുറച്ച് പേര്‍ തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും കിയ കമ്പനി ഇപ്പോള്‍ ലോഗോ മാറ്റാന്‍ സാധ്യത ഇല്ല. ഒരു കമ്പനിയുടെ ബ്രാന്‍ഡിംഗില്‍ ലോഗോ വഹിക്കുന്ന പങ്ക് എന്താണെന്ന് ഈ ഒരു സംഭവം നമ്മള്‍ക്ക് കൃത്യമായി വരച്ച് കാണിക്കുന്നു.

Most Read Articles

Malayalam
English summary
New logo created confusion among consumers started searching kn car instead of kia car on google
Story first published: Wednesday, November 23, 2022, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X