ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

രാജ്യത്ത് മികച്ച രീതിയില്‍ മുന്നേറുകയാണ് നിസാന്‍ ഇപ്പോള്‍. ഒരിക്കല്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍, മാഗ്നൈറ്റിന്റെ തന്ത്രപരമായ വരവിലൂടെ ഇപ്പോള്‍ ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ സ്ഥിരത കൈവരിക്കുന്നുവെന്ന് വേണം പറയാന്‍.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

ഇന്ത്യയില്‍ നിസാന്റെ നിലനില്‍പ്പ് രക്ഷിച്ച വാഹനമായി വ്യവസായ വിദഗ്ധര്‍ മാഗ്നൈറ്റിനെ വാഴ്ത്തുന്നു. അതേ പവര്‍ട്രെയിനും പ്ലാറ്റ്ഫോം കോമ്പോയും കൈഗര്‍ പുറത്തിറക്കാന്‍ റെനോയും ഉപയോഗിച്ചു. നിസാന്റെ പോര്‍ട്ട്‌ഫോളിയോയിലെ കിക്ക്സിന്റെ യാത്ര രാജ്യത്ത് ഏറെക്കുറെ അവസാനിച്ച രീതിയാണ്.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

അതുകൊണ്ട് തന്നെ നിസാന്‍ അതിന്റെ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലായ മാഗ്‌നൈറ്റിനൊപ്പം കുറച്ച് മോഡലുകളെക്കൂടി രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പല പരീക്ഷണങ്ങള്‍ നടത്തിയ ബ്രാന്‍ഡുകളില്‍ ഒന്നുകൂടിയാണ് നിസാന്‍.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

നിസാനും ഡാറ്റ്‌സണും ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്തു. എന്നാല്‍ അത് കാര്യമായ ചലനം വില്‍പ്പനയില്‍ സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. ഇതോടെ 2022-ല്‍ നിസാന്‍ ഡാറ്റ്സണ്‍ ബ്രാന്‍ഡിന്റെ വില്‍പ്പന രാജ്യത്ത് അവസാനിപ്പിച്ചു. എന്നാല്‍ പുതിയ ഒരു പദ്ധതി നിസാന്റെ മനസ്സില്‍ ഉണ്ടെന്ന് വേണം കരുതാന്‍. ഒക്ടോബര്‍ 18-ന് ഡല്‍ഹിയില്‍ നടക്കുന്ന ഇവന്റിനുള്ള സേവ് ദി ഡേറ്റ് ക്ഷണത്തിന്റെ രൂപത്തിലാണ് ഈ പുതിയ വികസനം.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

തീയതിയും സമയവും ഒഴികെ, ഇന്‍വൈറ്റില്‍ കാര്യമായൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇന്‍വൈറ്റിന്റെ ഏറ്റവും ധീരമായ ഭാഗം, രണ്ട് വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്- മൂവ് ബിയോണ്ട്. തങ്ങളുടെ പുതിയ കാലത്തെ കാറുകള്‍, പ്രത്യേകിച്ച് അവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ വിപണനം ചെയ്യാന്‍ നിസാന്‍ ഉപയോഗിക്കുന്ന ഒരു മുദ്രാവാക്യമാണിത്.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

പുതിയ കാറുകളെക്കുറിച്ച് പറയുമ്പോള്‍, നിസാന്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. അടുത്തിടെ ടെസ്റ്റ് റൗണ്ടുകള്‍ നടത്തുന്ന ഒരേയൊരു പുതിയ നിസാന്‍ കാര്‍, ലീഫ് ഇലക്ട്രിക് കാര്‍ മാത്രമാണ്. ഒക്ടോബര്‍ 18-ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ലീഫിന്റെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

ഈ വര്‍ഷം ഏപ്രിലില്‍ ഒരു നിസാന്‍ ലീഫ് ഇന്ത്യയില്‍ പരീക്ഷണം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഡല്‍ഹിയില്‍ കണ്ട റെഡ് നിറത്തിലുള്ള യൂണിറ്റായിരുന്നു അത്. എന്നിരുന്നാലും, 2019-ലും നിസാന്‍ ലീഫ് പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

നിസാന്‍ തങ്ങളുടെ ലീഫ് ഇവിടെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഇതിനോടകം തന്നെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതുവരെ അതുണ്ടായിട്ടില്ല. കാറിനെക്കുറിച്ച് പറയുമ്പോള്‍, ലീഫ് ഇവിക്ക് ലോകമെമ്പാടും നല്ല ജനപ്രീതി ഉള്ള ഒരു വാഹനമാണ്. അടുത്തിടെ ഇവികളിലേക്ക് കടക്കുന്ന ടൊയോട്ടയില്‍ നിന്ന് വ്യത്യസ്തമായി, ലീഫ് ഇവി ഉപയോഗിച്ച്, ഇവി സാങ്കേതികവിദ്യയുടെ ആദ്യകാല ദത്തെടുക്കുന്നവരില്‍ നിസാന്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

ലീഫിന് 40 kWh Li-ion ബാറ്ററി പാക്കില്‍ നിന്ന് കരുത്ത് എടുക്കുന്ന EM57 ഇലക്ട്രിക് മോട്ടോര്‍ ലഭിക്കും. നിസാന്‍ ലീഫിന് 146 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. NEDC ടെസ്റ്റ് സൈക്കിളുകള്‍ പ്രകാരം ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരമാണ് ഇത് അവകാശപ്പെടുന്നത്.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

ആഗോളതലത്തില്‍, നിസാന്‍ ലീഫുള്ള രണ്ട് തരം എസി ചാര്‍ജറുകള്‍ വാഗ്ദാനം ചെയ്യുന്നു- ഒരു 3kW യൂണിറ്റും 6kW യൂണിറ്റും. ആദ്യത്തേത് ബാറ്ററി നിറയ്ക്കാന്‍ 16 മണിക്കൂര്‍ എടുക്കുമ്പോള്‍ രണ്ടാമത്തേത് 8 മണിക്കൂര്‍ എടുക്കും.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

നിസാന്‍ ലീഫ് CBU റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവരും. അതിനാല്‍, ലീഫ് വളരെ നന്നായി കിറ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സണ്‍റൂഫ്, ടച്ച്സ്‌ക്രീന്‍ തുടങ്ങി സാധാരണ ഫീച്ചറുകള്‍ക്ക് പുറമെ, സെമി ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റങ്ങള്‍ക്കൊപ്പം പ്രൊപൈലറ്റ് (ഒറ്റ-വരി ഓട്ടോണമസ് ഡ്രൈവിംഗ്) പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ നിസാന്‍ ലീഫ് പാക്ക് ചെയ്യാന്‍ സാധ്യതയുണ്ട്.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

നിസാന്‍ ലീഫ് ഒറ്റ പെഡല്‍ ഡ്രൈവിംഗിനായി ഇ-പെഡല്‍ മോഡ് വാഗ്ദാനം ചെയ്യും. ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ്-സ്‌പോട്ട് വാര്‍ണിംഗ്, എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സുരക്ഷാ ഫീച്ചറുകളുടെ ഒരു ഹോസ്റ്റും കിറ്റില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

വിപണിയില്‍ എത്തുമ്പോള്‍ പ്രധാനമായും ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിനെതിരെയാകും മത്സരിക്കുക. അത് 40 kWh ബാറ്ററിയും സമാനമായ പവര്‍, ടോര്‍ക്ക്, റേഞ്ച് കണക്കുകള്‍ എന്നിവയുള്ള സിംഗിള്‍ മോട്ടോര്‍ കോണ്‍ഫിഗറേഷനും വാഗ്ദാനം ചെയ്യുന്നു. നെക്‌സോണ്‍ ഇവി മാക്‌സിനെക്കാള്‍ നവീകരിച്ച എംജി ZS ഇവി, ഹ്യുണ്ടായി കോന, വരാനിരിക്കുന്ന BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവികളും നിസാന്‍ ലീഫിന് എതിരാളികളാകും.

ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ Leaf എത്തുന്നു; സ്ഥാരീകരിക്കാതെ Nissan

അതേസമയം ആഗോള വിപണിയില്‍ വാഹനത്തിന്റെ അഞ്ച് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായും കമ്പിനി അറിയിച്ചു. 2010-ലാണ് ലീഫ് ഇലക്ട്രിക്കിന്റെ ആദ്യ തലമുറ മോഡലിനെ നിസാന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan planning to launch leaf electric in india read here to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X