ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

പോർഷ തങ്ങളുടെ 911 സ്‌പോർട്‌സ് കാറിന്റെ ഡാക്കാർ പതിപ്പ് പുറത്തിറക്കി. 1984 -ലെ പാരീസ്-ഡാക്കാർ റാലിയിൽ പോർഷയുടെ ആദ്യ ഓവറോൾ വിജയം ആഘോഷിക്കുന്നതാണ് ഈ ലിമിറ്റഡ് റൺ 911 ഡാകർ. വാഹനത്തിൽ വെറും സൗന്ദര്യവർധക നവീകരണം മാത്രമല്ല, ഗുരുതരമായ ചില ഓഫ്-റോഡിംഗ് മാറ്റങ്ങളും നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്.

ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

911 ഡാക്കാർ, അതിന്റെ ഐക്കണിക് കൂപ്പെ സിൽഹൗറ്റ് നിലനിർത്തുന്നു, അലുമിനിയം റെഡ് ടോ ലഗുകൾ, വിശാലമായ വീൽ ആർച്ചുകൾ, വലിയ പിറെല്ലി സ്കോർപിയോൺ പ്ലസ് ഓൾ-ടെറൈൻ ടയറുകൾ, എല്ലാ വശങ്ങളിലും പ്രൊടക്ടീവ് സ്റ്റെയിൻലെസ് സ്റ്റീൽ ബിറ്റുകൾ എന്നിവ ലഭിക്കുന്നു.

ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

ഡാക്കാർ മോഡലിന്റെ പിൻഭാഗം 911 GT3 -യിൽ നിന്നുള്ളതാണ്. പ്രത്യേക വൈറ്റ്/ജെന്റിയൻ ബ്ലൂ ഷേഡും 0 മുതൽ 999 വരെയുള്ള വ്യക്തിഗത റേസ് നമ്പറും ഉൾക്കൊള്ളുന്ന ഒറിജിനൽ റോത്ത്മാന്റെ ലിവറിക്ക് ആദരവ് അർപ്പിക്കുന്ന ഒരു റാലി ഡിസൈൻ പാക്കേജും ഇതിലുണ്ട്.

ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

റാലിക്കായി ലിഫ്റ്റ് ചെയ്ത 911 -ൽ 480 PS പവറും 570 Nm torque ഉം നൽകാൻ ട്യൂൺ ചെയ്ത 3.0 ലിറ്റർ ട്വിൻ ടർബോ സിക്സ് സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നു. ഇത് എട്ട് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു, ഇത് നാല് വീലുകളിലേക്കും പവർ നൽകുന്നു.

ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

ഓഫ്-റോഡ് സ്‌പോർട്‌സ് കാറിന് 3.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഓൾ ടെറൈൻ ടയറുകൾ കാരണം ടോപ് സ്പീഡ് ഇലക്‌ട്രോണിക് ആയി മണിക്കൂറിൽ 240 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

സാധാരണ 911 -ന്റെ ഓൾ-വീൽ ഡ്രൈവ്‌ട്രെയിൻ ടാർമാക്കിനായി സജ്ജീകരിച്ചിരിക്കുമ്പോൾ, റോഡിന് പുറത്തുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 911 ഡാക്കാർ മോഡൽ ട്യൂൺ ചെയ്തിട്ടുണ്ട്. മറ്റ് ഇലക്‌ട്രോണിക് അസിസ്റ്റുകളിൽ റിയർ-ആക്‌സിൽ സ്റ്റിയറിംഗും പുതിയ റാലി & ഓഫ്-റോഡ് എന്നീ എക്‌സ്‌ക്ലൂസീവ് ഡ്രൈവിംഗ് മോഡുകളും ഉൾപ്പെടുന്നു.

ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

റാലി മോഡിന് റിയർ-ബയേസ്ഡ് ഓൾ-വീൽ ഡ്രൈവ് ലഭിക്കുന്നു, ഇത് അയഞ്ഞതും അസമവുമായ പ്രതലങ്ങൾക്ക് അനുയോജ്യമാണ്. കൂടുതൽ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ പരമാവധി ട്രാക്ഷനായി ഓഫ്-റോഡ് മോഡ് ഏറ്റവും അനുയോജ്യമാണ്.

ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

അനുയോജ്യമായ ഡ്രൈവിംഗ് ഡൈനാമിക്സിനായി ഷാസിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്റെ വലിയ ടയറുകൾ ഗ്രൗണ്ട് ക്ലിയറൻസ് 50 mm വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

ഒരു 'ഹൈ' ലെവൽ ലിഫ്റ്റ് സെറ്റിംഗ് ഇതിലുണ്ട്, അത് ഒരിക്കൽ ആക്ടിവേറ്റ് ആക്കിയാൽ, മുന്നിലും പിന്നിലും മറ്റൊരു 30 mm കൂടെ ഉയർത്തുന്നു. കൂടാതെ 170 കിലോമീറ്റർ വേഗതയിൽ ഈ ക്ലിയറൻസ് നിലനിർത്താനും കഴിയും. കാറിന് താഴെ കൂടുതൽ ഇടം ഉള്ളതിനാൽ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കണം.

ഓൺറോഡോ ഓഫ്റോഡോ? എന്തിനും റെഡി! പുത്തൻ 911 Dakar എഡിഷൻ അവതരിപ്പിച്ച് Porsche

പോർഷ 911 ഡാക്കറിന് ലംബോർഗിനി ഹുറാക്കാൻ സ്‌റ്റെറാറ്റോ ഉടൻ എതിരാളിയാകും. ഇത് ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല, എന്നാൽ ഇന്തയിലെ റോഡ് സാഹചര്യങ്ങൾക്ക് അധിക ഗ്രൗണ്ട് ക്ലിയറൻസ് വളരെ അനുയോജ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche unveils all new off road ready 911 dakar edition
Story first published: Thursday, November 17, 2022, 20:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X