അത് കലക്കി, തിമിർത്തു; മെർസിഡീസ് ബെൻസ് GLS 400d ഇനി ക്യാപ്റ്റന് സ്വന്തം

അടുത്ത കാലത്തായി ക്രിക്കറ്റ് കളിക്കാർ തങ്ങളുടെ ഗാരേജ് നല്ല രീതിയിൽ അപ്ഗ്രേഡ് ചെയ്യുന്നുണ്ട്, പക്ഷേ മെർസിഡീസ് ബെൻസിൻ്റെ കുത്തൊഴുക്കാണ് അവിടേയും. എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന് ബെൻസിൻ്റെ എസ്‌യുവിയാണ് മെർസിഡീസ് ബെൻസ് GLS 400d.

അത് കലക്കി, തിമിർത്തു; മെർസിഡീസ് ബെൻസ് GLS 400d ഇനി ക്യാപ്റ്റന് സ്വന്തം

ഏതാനും ആഴ്ചകൾക്ക് മുമ്പ്, മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് കസ്റ്റമൈസ് ചെയ്ത Mercedes-Benz GLS 400d വാങ്ങിയത്. മറ്റൊരു മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരും ഒരു പുതിയ Mercedes-AMG G 63 സ്വന്തമാക്കി. ഇപ്പോൾ പുതിയ വിശേഷം എന്ന് പറയുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയും ഒരു പുതിയ മെർസിഡീസ് ബെൻസ് GLS 400d സ്വന്തമാക്കി എന്നതാണ്.

അത് കലക്കി, തിമിർത്തു; മെർസിഡീസ് ബെൻസ് GLS 400d ഇനി ക്യാപ്റ്റന് സ്വന്തം

സൂര്യയുടെ പോളാർ വൈറ്റ് നിറത്തിലുള്ള GLS 400d-യിൽ നിന്ന് വ്യത്യസ്തമായി, രോഹിത് ശർമ്മ വാങ്ങിയ എസ്‌യുവി സെലനൈറ്റ് ഗ്രേ നിറത്തിലാണ്. രോഹിത് വാങ്ങിയ പുതിയ GLS 400d അടുത്തിടെ യുട്യൂബിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ കണ്ടു. എന്നാൽ വീഡിയോയിൽ, പുതിയ GLS 400d ഡ്രൈവ് ചെയ്യുന്നത് രോഹിത് അല്ല, മറ്റാരോ ആണ്

അത് കലക്കി, തിമിർത്തു; മെർസിഡീസ് ബെൻസ് GLS 400d ഇനി ക്യാപ്റ്റന് സ്വന്തം

എന്നിരുന്നാലും, 2022 ഫെബ്രുവരിയിലാണ് രോഹിത് ഈ എസ്‌യുവി വാങ്ങിയതെന്ന് എസ്‌യുവിയുടെ രജിസ്ട്രേഷൻ വിശദാംശങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് മനസിലാകും. രോഹിത് വാങ്ങിയ പുതിയ GLS 400d ആദ്യമായി മുംബൈയിലെ റോഡുകളിൽ കാണുന്നത് ഇതാദ്യമാണ്. ആഡ്-ഓണുകളോ കസ്റ്റമൈസേഷനുകളോ ഇല്ലാതെ എസ്‌യുവി വൃത്തിയുള്ളതും ആകർഷകവുമായിട്ടാണ് ഇരിക്കുന്നത്.

അത് കലക്കി, തിമിർത്തു; മെർസിഡീസ് ബെൻസ് GLS 400d ഇനി ക്യാപ്റ്റന് സ്വന്തം

Mercedes-Benz GLS 400d കൂടാതെ, രോഹിത് ശർമ്മയ്ക്ക് മറ്റ് ചില ഹൈ-എൻഡ് ആഡംബര കാറുകളും ഉണ്ട്, ഈ പട്ടികയിൽ നീല നിറമുള്ള ലംബോർഗിനി ഉറുസ്, ഒരു BMW M5, ഒരു BMW X3, ഒരു ടൊയോട്ട ഫോർച്യൂണർ എന്നിവ ഉൾപ്പെടുന്നു.

അത് കലക്കി, തിമിർത്തു; മെർസിഡീസ് ബെൻസ് GLS 400d ഇനി ക്യാപ്റ്റന് സ്വന്തം

ഈ Mercedes-Benz GLS 400d, രോഹിത് 2022 ഫെബ്രുവരിയിൽ വാങ്ങിയതാണെന്നത് കണക്കിലെടുക്കുമ്പോൾ, നീല നിറത്തിലുള്ള ലംബോർഗിനി ഉറുസ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വാഹനമാണെന്ന് ഉറപ്പിച്ച് പറയാം. രോഹിത് ഒറ്റയ്ക്ക് ഉറൂസ് ഓടിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആദ്യത്തെ കാർ, സ്കോഡ ലോറ ആയിരുന്നു, ക്രിക്കറ്റ് ജീവിതം ആരംഭിച്ചയുടനെ അദ്ദേഹം വാങ്ങിയത്.

അത് കലക്കി, തിമിർത്തു; മെർസിഡീസ് ബെൻസ് GLS 400d ഇനി ക്യാപ്റ്റന് സ്വന്തം

എസ്‌യുവിയുടെ ഡീസൽ പതിപ്പുകളിൽ റേഞ്ച്-ടോപ്പിംഗ് വേരിയന്റാണ് GLS 400d, Mercedes-Benz GLS 400d 2.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഇൻലൈൻ-ആറ്-സിലിണ്ടർ ഡീസൽ എഞ്ചിനിൽ നിന്നാണ് വാഹനത്തിൻ്റെ കരുത്ത് വരുന്നത്. അത് 48V മൈൽഡ് ഹൈബ്രിഡ് ടെക്നോടുകൂടിയാണ്.

അത് കലക്കി, തിമിർത്തു; മെർസിഡീസ് ബെൻസ് GLS 400d ഇനി ക്യാപ്റ്റന് സ്വന്തം

9-സ്പീഡ് 9G-ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ ഇൻലൈൻ-സിക്സ് എഞ്ചിൻ പരമാവധി 330 bhp കരുത്ത് പകരുന്നു, അതേസമയം ഈ എഞ്ചിന്റെ പീക്ക് ടോർക്ക് ഔട്ട്പുട്ട് 700 Nm ആണ്.

അത് കലക്കി, തിമിർത്തു; മെർസിഡീസ് ബെൻസ് GLS 400d ഇനി ക്യാപ്റ്റന് സ്വന്തം

Mercedes-Benz GLS ഒരു Maybach അവതാറിലും ലഭ്യമാണ്, Maybach GLS 600. GLS-ന്റെ ഈ പതിപ്പ് വളരെ ആഡംബരമുള്ള ഒരു വാഹനമാണ്. Mercedes-Maybach GLS 600 ന് കരുത്തേകുന്നത് 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനിനൊപ്പം 48V മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ്. ഇവിടെ, എഞ്ചിൻ 9-സ്പീഡ് 9G-ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുകയും 550 bhp പരമാവധി കരുത്തും 730 Nm torque ഉം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Rohit sharma buys new mercedes gls 400d
Story first published: Wednesday, November 2, 2022, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X