അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ സ്‌കോഡ. 2022 ജനുവരി 10-ന് മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

തെരഞ്ഞെടുത്ത സ്‌കോഡ ഡീലര്‍ഷിപ്പുകളില്‍ ഫെയ്‌സ്‌ലിഫ്റ്റ് കൊഡിയാകിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ ഡെലിവറികള്‍ ജനുവരി 14 മുതല്‍ ആരംഭിക്കും. വാഹനത്തിന്റെ ഉത്പാദനം ഇതിനോടകം തന്നെ കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

ഏകദേശം ഒരു ഇടവേളയ്ക്ക് ശേഷമാണ് കൊഡിയാക് വിപണിയില്‍ തിരിച്ചെത്തുന്നത്. ബിഎസ് VI-ലേക്കുള്ള പരിവര്‍ത്തന സമയത്ത് ഡീസല്‍ മോഡലിനെ ലൈനപ്പില്‍ നിന്ന് പിന്‍വലിക്കാനുള്ള സ്‌കോഡയുടെ തീരുമാനത്തെത്തുടര്‍ന്ന് 2020 ഏപ്രിലില്‍ ഇത് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

വാഹനം സംബന്ധിച്ചുള്ള ഏതാനും വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോള്‍ വില സംബന്ധിച്ച കുറച്ച് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്റ്റൈല്‍, സ്പോര്‍ട്ലൈന്‍, L & K എന്നീ മൂന്ന് വേരിയന്റുകളിലാകും എസ്‌യുവി വാഗ്ദാനം ചെയ്യുക. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വാഹനത്തിന്റെ വിലകള്‍ 36.50 ലക്ഷം (എക്‌സ്‌ഷോറൂം) രൂപയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

കോഡിയാകിന്റെ അടിസ്ഥാന സ്‌റ്റൈല്‍ വേരിയന്റിന് 9 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കും. സ്പോര്‍ട്ലൈന്‍ ട്രിമ്മിന് ഗ്ലോസ് ബ്ലാക്ക് ഗ്രില്‍, ബ്ലാക്ക് ഒആര്‍വിഎം, വിന്‍ഡോ ട്രിം, ബ്ലാക്ക് റൂഫ് റെയിലുകള്‍, സ്പോയിലര്‍, ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉള്ളില്‍ സ്പോര്‍ട്സ് സീറ്റുകളും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. ഈ വേരിയന്റിന് 37.50 ലക്ഷം (എക്‌സ്‌ഷോറൂം) രൂപയാണ് വില പ്രതീക്ഷിക്കുന്നതും.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

കൊഡിയാക്കിന്റെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഏപ്രിലില്‍ തന്നെ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഒപ്പം അപ്ഡേറ്റ് ചെയ്ത സ്‌റ്റൈലിംഗും കൂടുതല്‍ സാങ്കേതികവിദ്യയും ഏറ്റവും പ്രധാനമായി നവീകരിച്ച എഞ്ചിനും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

ഇത് ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് മാത്രമായതിനാല്‍, പുതിയ കൊഡിയാകിന്റെ കോസ്മെറ്റിക് അപ്ഡേറ്റുകള്‍ വളരെ കുറവാണ്. മുന്‍വശത്ത്, കൊഡിയാകിന് പുതിയതും കൂടുതല്‍ നേരായതുമായ ഗ്രില്‍, എലവേറ്റഡ് ബോണറ്റ്, പുതിയ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ് സിഗ്നേച്ചറുകളുള്ള പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍, ചെറുതായി പരിഷ്‌കരിച്ച ഫ്രണ്ട് ബമ്പര്‍ എന്നിവ ലഭിക്കുന്നു.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

പിന്‍ഭാഗത്ത്, സമാനമായി, ടെയില്‍-ലാമ്പുകളും ബമ്പറും ചെറുതായി ട്വീക്ക് ചെയ്തിട്ടുണ്ട്. അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എസ്‌യുവിയുടെ പ്രൊഫൈലില്‍ മാറ്റങ്ങളൊന്നുമില്ല.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്റ്റാന്‍ഡേര്‍ഡ് കാറില്‍ ക്രോം ട്രിമ്മുകള്‍ക്ക് പകരം നിരവധി ബ്ലാക്ക്-ഔട്ട് ഘടകങ്ങള്‍ ലഭിക്കുന്ന കൊഡിയാക്കിന്റെ സ്പോര്‍ട്ലൈന്‍ ട്രിം ഇത്തവണ സ്‌കോഡ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ സൂപ്പര്‍ബിനും സമാനമായ ട്രീറ്റ്‌മെന്റ് തന്നെ ലഭിക്കുന്നുണ്ട്.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

അകത്തേയ്ക്ക് വന്നാല്‍, ഡാഷ്ബോര്‍ഡിന്റെ അടിസ്ഥാന ലേഔട്ടും രൂപകല്‍പ്പനയും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമാണ്. എന്നിരുന്നാലും, ശ്രദ്ധേയമായ ഒരു അപ്ഡേറ്റ് സ്‌കോഡയുടെ പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ ആയിരിക്കാം, ഇത് ഇപ്പോള്‍ സൂപ്പര്‍ബ്, ഒക്ടാവിയ, കുഷാഖ് വരാനിരിക്കുന്ന സ്ലാവിയ എന്നിവയുള്‍പ്പെടെ എല്ലാ സ്‌കോഡ മോഡലുകളിലും കാണാം.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

അപ്‌ഹോള്‍സ്റ്ററിയിലും ട്രിം ഘടകങ്ങളിലും മറ്റ് മാറ്റങ്ങളുണ്ടാകാം. മുമ്പത്തെപ്പോലെ, കൊഡിയാക്കില്‍ മൂന്ന് നിര ഇരിപ്പിടങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തുടരും. സ്പോര്‍ട്ലൈന്‍ വേരിയന്റിന് ബ്ലാക്ക് നിറത്തിലുള്ള ഇന്റീരിയറുകളുണ്ടാകും. ഫീച്ചറുകളുടെ കാര്യത്തില്‍, പുതിയ കൊഡിയാക് അതിന്റെ മുന്‍ഗാമിയെപ്പോലെ ഉദാരമായി കിറ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

നവീകരിച്ച സോഫ്റ്റ്‌വെയര്‍, 10.25 ഇഞ്ച് വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, മൂന്ന് സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒമ്പത് എയര്‍ബാഗുകളും മറ്റും പഴയ പതിപ്പിന് സമാനമായി തന്നെ തുടരും.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

ആഗോളതലത്തില്‍, കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് ഓപ്ഷണല്‍ എക്സ്ട്രാ എന്ന നിലയില്‍ വലിയ 9.2-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ലഭിക്കുന്നു, എന്നിരുന്നാലും ഇത് ഇന്ത്യ-സ്‌പെക്ക് മോഡലില്‍ ഓഫര്‍ ചെയ്യുന്നുണ്ടോ എന്ന് കാണേണ്ടതുണ്ട്.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ അപ്ഡേറ്റ് അതിന്റെ എഞ്ചിന്‍ ഭാഗത്താണ്. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് കൊഡിയാക്കിന് 150 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് ലഭ്യമായിരുന്നത്. എന്നാല്‍ നവീകരിച്ച പതിപ്പിലേക്ക് വരുമ്പോള്‍, കൊഡിയാക്കിന്റെ പെട്രോള്‍ മാത്രമുള്ള പതിപ്പായിട്ടാകും എത്തുക.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

പുതിയ കൊഡിയാകിന് 190 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും ലഭിക്കുക. വാസ്തവത്തില്‍, സൂപ്പര്‍ബ്, ഒക്ടാവിയ എന്നിവയില്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, ഈ എഞ്ചിന്‍ വിപണിക്ക് ഇതിനകം പരിചിതമാണ്. മുമ്പത്തെപ്പോലെ, എഞ്ചിന്‍ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും, ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവതരണത്തിന് മുന്നെ Kodiaq ഫെയ്‌സ്‌ലിഫ്റ്റിന്റെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

പെട്രോള്‍-പവര്‍, ത്രീ-വരി മോണോകോക്ക് എസ്‌യുവി ആയതിനാല്‍, അടുത്ത വര്‍ഷാവസാനം മൂന്ന് നിരകളുള്ള ജീപ്പ് മെറിഡിയന്‍ എത്തുന്നതുവരെ സ്‌കോഡ കൊഡിയാകിന് വിപണിയില്‍ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല. എന്നിരുന്നാലും, അടുത്തിടെ പുറത്തിറക്കിയ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റ്, ഡീസല്‍ പവര്‍ സിട്രണ്‍ C5 എയര്‍ക്രോസ് എന്നിവ പോലുള്ള മറ്റ് പ്രീമിയം എസ്‌യുവികളുമായും ഇത് മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda kodiaq facelift prices leaked find here all new details
Story first published: Saturday, January 1, 2022, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X